അബുദാബി : മത ഭൗതീക വിദ്യാഭ്യാസ ത്തിന്റെ വ്യാപന ത്തിന് വേണ്ടി ത്യാഗ പൂര്ണ്ണ മായ ജീവിതം നയിച്ച് വിജ്ഞാന ഗോപുര ങ്ങള് സമൂഹത്തിനു സമര്പ്പിച്ചു കൊണ്ട് നമ്മോട്`വിട പറഞ്ഞ മഹാ പണ്ഡിത നായിരുന്നു സമസ്ത കേരള ജംഇയ്യത്തുല് ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മംഗലാ പുരം സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന മര്ഹൂം. ഖാസി സി. എം. അബ്ദുള്ള മൗലവി എന്ന് പ്രമുഖ പ്രഭാഷകനും അബുദാബി ബ്രിട്ടീഷ് സ്കൂ ളിലെ ഇസ്ലാമിക് വിഭാഗം മേധാവി യുമായ സിംസാറുല് ഹഖ് ഹുദവി പ്രസ്താവിച്ചു.
അബുദാബി – കാസറഗോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫിന്റെയും മലബാര് ഇസ്ലാമിക് കോംപ്ലക്സ് അബുദാബി കമ്മിറ്റി യുടെയും സംയുക്ത ആഭിമുഖ്യ ത്തില് ഇന്ത്യന് ഇസ്ലാമിക് സെന്ററില് സംഘടിപ്പിച്ച അനുസ്മരണ സമ്മേളന ത്തില് സംസാരിക്കുക യായിരുന്നു അദ്ദേഹം.
വെറുതെ ഇരിക്കാന് തീരെ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം വിവര ശേഖര ത്തില് എന്നും താത്പര്യം കാണിച്ച വ്യക്തി യായിരുന്നു. ഉത്തര മലബാറിന്റെ വൈജ്ഞാനിക മുന്നേറ്റ ത്തിന് കുതിപ്പേകുന്ന തില് സഹായിച്ച എം. ഐ. സി, ജാമിഅ: സഅദിയ്യ: അറബിയ്യ: എന്നീ രണ്ടു വിദ്യഭ്യാസ സ്ഥാപന ങ്ങളുടെ ശില്പിയായ അദ്ദേഹം വിശ്രമം എന്തെന്നറിയാത്ത കര്മ്മ നിരതനായ പ്രവര്ത്തക നായിരുന്നു.
താന് അക്ഷീണം പ്രയതിനിച്ചു നട്ടു വളര്ത്തി യുണ്ടാക്കിയ സഅദിയ്യ: അറബിക് കോളേജ് അന്യാധീനപ്പെട്ടു പോയപ്പോള് അതിന്റെ വീണ്ടെടുപ്പിനു വേണ്ടി നിയമ പോരാട്ടം നടത്തണം എന്നുള്ള വേണ്ടപ്പെട്ട വരുടെയും നാട്ടു കാരുടെയും അഭ്യര്ത്ഥന കളെ സ്നേഹ പൂര്വ്വം മാറ്റി വെച്ച അദ്ദേഹം ഒരു ബല പ്രയോഗ ത്തിന് മുതിരാതെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്ത്തു ന്നതിനു വേണ്ടി സമാധാന ത്തോടെ പ്രവര്ത്തിക്കാന് ആയിരുന്നു താത്പര്യപ്പെട്ടത്.
മത – ഭൗതീക സമന്വയ പഠനം എന്ന ആശയം കേരള ത്തില് ആദ്യമായി അവതരിപ്പിച്ച് അത് യാഥാര്ത്ഥ്യ മാക്കുനതിനു വേണ്ടി മുന്നോട്ട് വന്നതും സി. എം. ഉസ്താദ് ആയിരുന്നു. പിന്നീട് വര്ഷ ങ്ങള് കഴിഞ്ഞാണ് ചെമ്മാട് ദാറുല് ഹുദ യൊക്കെ സ്ഥാപിത മാവുന്നത് എന്നും സിംസാറുല് ഹഖ് ഹുദവി പറഞ്ഞു. സി. എം. ഉസ്താദി നോടൊപ്പ മുള്ള നിരവധി അനുഭവ ങ്ങളും അദ്ദേഹം സദസ്സു മായി പങ്കു വെച്ചു.
അബ്ദുറഹ്മാന് പൊവ്വലിന്റെ അധ്യക്ഷത യില് സയ്യിദ് നൂറുദ്ദീന് തങ്ങള് പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദു റഹ്മാന് തങ്ങള് അനുഗ്രഹ പ്രഭാഷണം നിര്വഹിച്ചു. ഹാരിസ് ബാഖവി കടമേരി, ടി. എ. ഹമീദ് ഹാജി പുതിയങ്ങാടി, സഅദ് ഫൈസി ഗൂഡല്ലൂര്, സി. എം. ഉസ്താദിന്റെ മകന് സി. എം. മുഹമ്മദ് ഉസ്മാന് എന്നിവര് പ്രസംഗിച്ചു.
സി. എച്ച്. മുഹമ്മദ് ഷമീര് മാസ്റ്റര് പരപ്പ സ്വാഗതവും നൌഷാദ് മിഅരാജ് നന്ദിയും പറഞ്ഞു.