ഷാര്ജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ ബോഡി മെയ് 24 വെള്ളിയാഴ്ച ഉച്ചക്കു് 1.30 നു് ഷർജ കെ. എം. സി. സി. ഹാളിൽ ചേരും എന്ന് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലുർ അറിയിച്ചു.
കൂടുതൽ വിവരങ്ങള്ക്ക് : 050 37 67 871
ഷാര്ജ : സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ ജനറൽ ബോഡി മെയ് 24 വെള്ളിയാഴ്ച ഉച്ചക്കു് 1.30 നു് ഷർജ കെ. എം. സി. സി. ഹാളിൽ ചേരും എന്ന് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലുർ അറിയിച്ചു.
കൂടുതൽ വിവരങ്ങള്ക്ക് : 050 37 67 871
- pma
വായിക്കുക: കെ.എം.സി.സി.

അബുദാബി : അബുദാബി യിലെ മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മ ‘ഇന്ത്യന് മീഡിയ അബുദാബി’ (ഇമ) യുടെ വാര്ഷിക ജനറല് ബോഡി അബുദാബി ഇന്ത്യാ സോഷ്യല് സെന്ററില് നടന്നു.
ഇമ യുടെ കഴിഞ്ഞ ഒരു വര്ഷ ക്കാലത്തെ പ്രവര്ത്തന ങ്ങളെ വിലയിരുത്തി. അബുദാബി യിലെ മലയാളീ സമൂഹത്തിലും സാംസ്കാരിക രംഗത്തും മാധ്യമ പ്രവര്ത്തകരുടെ സജീവ മായ ഇടപെടലു കളിലൂടെ സാംസ്കാരിക രംഗത്ത് ഇമയുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

ആഗിന് കീപ്പുറം, പി. എം. അബ്ദുല് റഹിമാന്
തുടര്ന്ന് പഴയ കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : ടി. എ. അബ്ദുല് സമദ് (മലയാള മനോരമ), വൈസ് പ്രസിഡണ്ട് : ആഗിന് കീപ്പുറം (അമൃത ന്യൂസ്), ജനറല് സെക്രട്ടറി : അനില് സി. ഇടിക്കുള (ദീപിക), പ്രസ് സെക്രട്ടറി : പി. എം. അബ്ദുല് റഹിമാന് (ഇ -പത്രം, ജയ് ഹിന്ദ് ന്യൂസ്), ജോയിന്റ് സെക്രട്ടറി :സിബി കടവില് (ഏഷ്യാനെറ്റ് ന്യൂസ്), ട്രഷറര് : ഇ. പി. ഷഫീഖ് (ഗള്ഫ് മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു.

ഇ. പി. ഷഫീഖ്, സിബി കടവില്
എക്സിക്യുട്ടീവ് അംഗങ്ങളായി ടി. പി. ഗംഗാധരൻ (മാതൃഭൂമി), ഹഫ്സല് അഹമ്മദ് (അമൃത ന്യൂസ്), ജോണി ഫൈന്ആര്ട്സ് (കൈരളി ടി.വി.), മനു കല്ലറ (ഏഷ്യാനെറ്റ് ന്യൂസ്), മുനീര് പാണ്ട്യാല (സിറാജ്), മീര ഗംഗാധരൻ (ഏഷ്യാനെറ്റ് റേഡിയോ), റസാഖ് ഒരുമനയൂര് (മിഡില് ഈസ്റ്റ് ചന്ദ്രിക)എന്നിവരെയും തെരഞ്ഞെടുത്തു.
അബുദാബി മേഖല യിലെ വാര്ത്തകളും അറിയിപ്പുകളും ima dot abudhabi at gmail dot com എന്ന ഇ-മെയില് വിലാസ ത്തില് അയക്കാവുന്നതാണ്.
- pma
വായിക്കുക: പ്രവാസി, മാധ്യമങ്ങള്
ഷാര്ജ : ജനസംഖ്യ യുടെ അന്പത് ശതമാന ത്തിലേറെ വരുന്ന സ്ത്രീ സമൂഹ ത്തിന്റെ ശാക്തീകരണ ത്തിലൂടെ അല്ലാതെ ഇന്ത്യ പുരോഗതി പ്രാപിക്കുകയില്ല എന്ന് സി പി ഐ സംസ്ഥാന കൗണ്സില് അംഗം ഇ എസ് ബിജി മോള് എം എല് എ പ്രസ്താവിച്ചു.
യുവ കലാ സാഹിതി പെണ്കൂട്ടായ്മ യുടെ നേതൃത്വ ത്തില് ‘അധികാര വഴികളിലെ സ്ത്രീസാന്നിധ്യം’ എന്ന വിഷയ ത്തില് നടന്ന സെമിനാര് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവര്.
ഭൂമിയിലേക്ക് വരുന്ന കാലം തൊട്ടേ ‘വല്ലവീട്ടിലും പൊറുക്കണ്ട വളായ’ പെണ്കുട്ടി, ചെയ്തു കൂടാത്ത കാര്യ ങ്ങളൂടെ പട്ടിക തന്നെയാണ് പെണ്കുട്ടിയെ നിരന്തരം ഓര്മ്മിപ്പിക്കുന്നത്. ഏറ്റവും പ്രാഥമികമായ അധികാര ഘടനയായ കുടുംബ ത്തില് നിന്നും ആരംഭി ക്കേണ്ടിയി രിക്കുന്നു സ്ത്രീയുടെ അധികാര ത്തിനായുള്ള പോരാട്ടങ്ങള്.
പുരുഷ കേന്ദ്രീകൃത സമൂഹ ത്തിന്റെ ഭിക്ഷ യായ സുരക്ഷ യല്ല മറിച്ച് സ്ത്രീകള്ക്ക് വേണ്ടത് സ്വാതന്ത്ര്യവും തുല്യതയും അധികാര ത്തിലെ പങ്കാളിത്തവു മാണെന്ന് സെമിനാറില് വിഷയം അവതരിപ്പിച്ചു കൊണ്ട് യുവ കലാ സാഹിതി ഷാര്ജ യൂണിറ്റ് വനിതാ വിഭാഗം കണ്വീനര് നമിത സുബീര് പറഞ്ഞു. ശ്രീലത അജിത്ത് മോഡറേറ്റര് ആയിരുന്നു.
വിഷയ ത്തില് റോസ്ലി ജഗദീഷ്, അഡ്വ. ബിന്ദു എസ്. ചേറ്റൂര്, ഡോ. അനിതാ സുനില്കുമാര്, ഷീബ ഷിജു, പ്രൊഫ. സുലീന ഹരി എന്നിവര് സംസാരിച്ചു. ഷാമില അക്ബര് സ്വാഗതവും ബിന്ദു സതീഷ് നന്ദിയും പറഞ്ഞു.
- pma
വായിക്കുക: യുവകലാസാഹിതി, സ്ത്രീ, സ്ത്രീ വിമോചനം

ദുബായ് : ഹൈയര് സെക്കന്ററി പരീക്ഷ യില് ഒന്പതാം തവണയും നൂറു മേനി മികവില് ചരിത്ര വിജയം നേടിയ മലപ്പുറം എടരിക്കോട് പി. കെ. എം. എം. ഹയര്സെക്കന്ഡറി സ്കൂളിനും സംസ്ഥാനത്ത് പരീക്ഷ യില് ഒന്നാമത് എത്തിയ തിലൂടെ മലപ്പുറം ജില്ല യുടെ അഭിമാനമായി മാറിയ അര്ജുന് ശ്രീധര്ക്കും ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം.
സ്കൂളിനും അര്ജുന് ശ്രീധറിനുമുള്ള പുരസ്കാരങ്ങള് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സമ്മാനിച്ചു. ജീവ കാരുണ്യ പ്രവര്ത്തന ങ്ങളോ ടൊപ്പം തന്നെ വിദ്യാഭ്യാസ പ്രവര്ത്തന ങ്ങളിലും അനുകര ണീയ മായ മാതൃകയാണു കെ. എം. സി. സി. നടത്തുന്നത് എന്ന് പ്രസിഡന്റ് സുഹറ മമ്പാട് അഭിപ്രായപ്പെട്ടു.
റാങ്ക് ജേതാവ് അര്ജുന് ശ്രീധര് നന്ദി പ്രകാശിപ്പിച്ചു. സ്കൂള് മാനേജര് ബഷീര് എടരിക്കോട്, പ്രിസിപ്പല് മുഹമ്മദ് ഷാഫി ആശംസ നേര്ന്നു. കെ. എം. സി. സി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആര്. ശുക്കൂര് അദ്ധ്യക്ഷത വഹിച്ചു.
ഉമ്മര് ആവയില് സ്വാഗതവും നാസര് കുറുമ്പത്തൂര് നന്ദിയും പറഞ്ഞു. കെ. എം. സി. സി. നേതാക്കള് ചടങ്ങില് സംബന്ധിച്ചു.
- pma
വായിക്കുക: കുട്ടികള്, കെ.എം.സി.സി., ബഹുമതി, വിദ്യാഭ്യാസം

അബുദാബി : യുവ കലാ സാഹിതിയുടെ അബുദാബി യൂണിറ്റ് കേരളാ സോഷ്യല് സെന്ററില് സംഘടിപ്പിച്ച ‘യുവ കലാ സന്ധ്യ 2013’ ഇ. എസ്.ബിജി മോള് എം. എല്. എ. ഉദ്ഘാടനം ചെയ്തു. കെ. വി. പ്രേംലാല് അദ്ധ്യക്ഷത വഹിച്ചു. എം. സുനീര് സ്വാഗതം ആശംസിച്ചു. വിവിധ സംഘടനാ ഭാരവാഹികള് ആശംസാ പ്രസംഗങ്ങള് നടത്തി.

പ്രവാസി ഭാരതീയ സമ്മാന് ജേതാവ് പി. ബാവാ ഹാജി യെയും ആര്ട്ടിസ്റ്റ് ജോഷി ഒഡേസ യേയും ചടങ്ങില് ആദരിച്ചു.
ഈ വര്ഷത്തെ കാമ്പിശ്ശേരി കരുണാകരന് പുരസ്കാരം പ്രഖ്യാപിച്ചു. കേരള ത്തില് നടക്കുന്ന ചടങ്ങില്, കവിയും എഴുത്തു കാരനുമായ ആലങ്കോട് ലീലാകൃഷ്ണനു കാമ്പിശ്ശേരി പുരസ്കാരം സമ്മാനിക്കും.
ജോഷി ഒഡേസ സമ്മേളന നഗരിയില് ഒരുക്കിയ ‘സ്ത്രീശാക്തീകരണം എന്ന ശില്പം മുഖ്യാതിഥി ഉല്ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായകര് അണി നിരന്ന സംഗീത നിശയും അരങ്ങേറി.
- pma
വായിക്കുക: ആഘോഷം, കേരള രാഷ്ട്രീയ നേതാക്കള്, പ്രവാസി, യുവകലാസാഹിതി