കുട്ടികളുടെ പഠന കളരി

January 1st, 2013

kmcc-changatham-epathram

ദുബായ് : ദുബായ് കെ. എം. സി. സി. യുടെ ഐ-സ്മാർട്ട് വിംഗിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പഠന കളരി സംഘടിപ്പിക്കുന്നു. “ചങ്ങാത്തം” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി 2013 ജനുവരി 1 പുതുവൽസര ദിനത്തിൽ ദുബൈ അൽ ബറാഹയിലെ കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചാണ് നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സമയം. കുട്ടികൾക്ക് വേണ്ടിയുള്ള കളികൾ, മൽസരങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, വിദ്യാഭ്യാസ സംബന്ധമായ ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കും. റജിസ്ട്രേഷന് 04 2727773, 050 4591048 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

(അയച്ചു തന്നത് : മുഹമ്മദ് വെട്ടുകാട്)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടാഗോർ സമാധാന സമ്മാനത്തിന് ഡോ. ഷിഹാബ് ഗാനെം അർഹനായി

December 31st, 2012

dr-shihab-ghanem-epathram

ദുബായ് : മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ. ഷിഹാബ് അല്‍ ഗാനെം ടാഗോർ സമാധാന സമ്മാനത്തിന് അർഹനായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ അറബ് വംശജനാണ് അദ്ദേഹം. ടാഗോർ ഉദ്ബോധിപ്പിച്ചത് പോലെ കവിതയിലൂടെയും അതിന്റെ തർജ്ജമയിലൂടെയും മനുഷ്യത്വം, സ്നേഹം, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാനുഷിക മൂല്യങ്ങളിലെ അവബോധം വികസിപ്പിക്കുകയും ചെയ്തതാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

കുമാരനാശാന്‍ മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം ഇന്ത്യൻ കവികളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.

മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഒരു കവിതാ സമാഹാരം അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഈ ബൃഹദ്‌സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്‌. കക്കാട്‌, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവരാണ്‌ മലയാളത്തില്‍ നിന്നുള്ള കവികള്‍.

അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്‌മി, മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്‌ തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്‌. വിവിധ ഭാരതീയ ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ്‌ പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ അദ്ദേഹം ഈ വിവര്‍ത്തനം നിര്‍വഹിച്ചത്.

അതേ സമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ്‌ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്‌ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ്‌ നടക്കേണ്ടത്‌ എന്ന അവബോധമാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ. ഗാനെം പറയുന്നു. ഇതിനു മുമ്പ്‌ മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്‌തക രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റൂർക്കി സർവകലാശാലയിൽ നിന്നും വാട്ടർ റിസോഴ്സസ് എഞ്ജിനിയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് സ്കോട്ട്ലൻഡ് സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ മെക്കാനിക്കൽ എന്നീ ഇരട്ട എഞ്ജിനിയറിങ്ങ് ബിരുദവും കരസ്ഥമാക്കി. 2003ൽ മുഹമ്മദ് ബിൻ റാഷിദ് ടെക്നോളജി പാർക്കിന്റെ മാനേജിങ്ങ് ഡയറക്ടറായി വിരമിച്ച ഡോ. ഗാനെം ഇപ്പോൾ പൂർണ്ണമായും പുസ്തകങ്ങളുടെ ലോകത്താണ്.

50 ഓളം പുസ്തകങ്ങളും നിരവധി കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെം 2013 മെയ് 6 ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടുത്ത പ്രതിഷേധവുമായി ‘സ്ത്രീ സുരക്ഷാ സംഗമം’

December 29th, 2012

devasena-prasakthi

അബുദാബി : പ്രസക്തി, അബുദാബി കേരള സോഷ്യൽ സെന്ററില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സംഗമം, സ്ത്രീകള്‍ക്കു നേരെ ഇന്ത്യയില്‍ ഭയാനകമായ തോതില്‍ പെരുകി വരുന്ന അതിക്രമങ്ങള്‍ ക്കെതിരെയുള്ള പ്രവാസി സമൂഹത്തിന്റെ രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രകടന വേദിയായി മാറി. സമൂഹത്തില്‍ ജീര്‍ണ്ണതകള്‍ ഇത്രമേല്‍ ശക്തമായിട്ടും കര്‍ക്കശമായ നടപെടികളെടുക്കാന്‍ മടിക്കുന്ന ഭരണാധികാരി കള്‍ക്കെതിരായ താക്കീതു കൂടിയായിരുന്നു വനിതകളും, പെണ്‍കുട്ടികളും, കവികളും, ചിത്രകാരന്മാരും, ബഹുജനങ്ങളും പങ്കെടുത്ത സ്ത്രീ സുരക്ഷാ സംഗമം.

സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ്‌ പ്രസിഡണ്ട്‌ ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കവികളായ അസ്മോ പുത്തന്‍ചിറ, ടി. എ. ശശി, ആശാ സബീന, വിവിധ വനിതാ നേതാക്കളായ രമണി രാജന്‍, ഷക്കീല സുബൈര്‍, ഷാഹ്ദാനീ വാസു, റൂഷ് മെഹര്‍, കെ.എസ്. സി. ബാല സമിതി പ്രസിഡന്‍റ് ഐശ്വര്യ ഗൌരി നാരായണന്‍, അഷ്‌റഫ്‌ ചെമ്പാട്, ചിത്രകാരന്‍ രാജീവ്‌ മുളക്കുഴ, മുഹമ്മദ്‌ അസ്ലാം, അബ്ദുള്‍ നവാസ് എന്നിവര്‍ പ്രസംഗിച്ചു.

സുഹാന സുബൈര്‍, ഒ. എന്‍. വി. യുടെ കവിത ആലപിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഐശ്വര്യ ദേവി അനില്‍, മുഹമ്മദ്‌ രാസ്സി, സുഹാന സുബൈര്‍, ഐശ്വര്യ ഗൌരി നാരായണന്‍ എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ഭാവി തലമുറയുടെ ആശങ്കകള്‍ പങ്കു വയ്ക്കുന്നതായി മാറി.

ഇസ്മയില്‍ കൊല്ലം, ബാബു തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

December 28th, 2012

അബുദാബി : സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങള്‍ക്ക് എതിരെ പ്രസക്തി ‘സ്ത്രീ സുരക്ഷാ സംഗമം’ സംഘടി പ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ആറു മണി വരെ നടക്കുന്ന സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും.

കെ. എസ്സ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നിയാസ്, ആയിഷ സക്കീര്‍, രമണി രാജന്‍, ഷക്കീല സുബൈര്‍, അനന്തലക്ഷ്മി ഷെരീഫ്, ജീനാ രാജീവ്, റൂഷ് മെഹര്‍, അസ്‌മോ പുത്തന്‍ചിറ, ടി. എ. ശശി, സൈനുദ്ദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര ഇ. ജെ. റോയിച്ചന്‍, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതുവര്‍ഷ ദിനത്തില്‍ യു.എ.ഇ. യില്‍ പൊതു അവധി

December 28th, 2012

uae-national-day-epathram

അബുദാബി : പുതു വര്‍ഷ ദിന ത്തില്‍ യു എ ഇ യില്‍ പൊതു അവധി ആയിരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു. സ്വകാര്യ മേഖല യ്ക്കും അന്ന് അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യാത്രയയപ്പ് നല്‍കി
Next »Next Page » അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’ »



  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine