അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ‘ഉവ്വാവ്’ മികച്ച നാടക മായും അല്‍ ഐന്‍ മലയാളി സമാജ ത്തിന്റെ ‘പ്ലേ ബോയ്’ മികച്ച രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു.
മികച്ച സംവിധായകന്‍ തൃശ്ശൂര്‍ ഗോപാല്‍ജി (ഉവ്വാവ്). ‘പ്ലേ ബോയ്’ യിലെ അഭിനയ ത്തിന് ബൈജു പട്ടാല മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
നാടക സൌഹൃദ ത്തിന്റെ ‘പിരാന’ യിലെ മല്ലിക – സുമയ്യ എന്നീ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ജീനാ രാജീവ് മികച്ച നടി യായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാല താരം പ്രിയങ്കാ പ്രകാശ് (ഉവ്വാവ്).
മറ്റു അവാര്‍ഡുകള്‍ : മികച്ച രണ്ടാമത്തെ നടന്‍ : വിനോദ് പട്ടുവം (കൂട്ടുകൃഷി), രണ്ടാമത്തെ നടി : ഈദ് കമല്‍ (ആട് ജീവിത ങ്ങള്‍), പശ്ചാത്തല സംഗീതം (മുഹമ്മദലി കൊടുമുണ്ട), ചമയം : ക്ളിന്റ് പവിത്രന്‍ (പ്ളേബോയ്), പ്രകാശ വിതാനം : രവി (ആട് ജീവിത ങ്ങള്‍)
യു. എ. ഇ. യില്‍ നിന്നുള്ള നിന്നുള്ള മികച്ച സംവിധായകന്‍ ആയി ‘മീരാസാധു’ ഒരുക്കിയ ഒ. ടി. ഷാജഹാനെ തെരഞ്ഞെടുത്തു.
രണ്ടാഴ്ച നീണ്ടു നിന്ന നാടകോത്സവ ത്തില്‍ എട്ട് നാടക ങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
സമാപന ദിവസം ശ്രീജ ആറങ്ങോട്ടുകര രചിച്ച് ജലീല്‍ ടി. കുന്നത്ത് സംവിധാനം നിര്‍വ്വഹിച്ച ‘കല്ല്യാണ സാരി’ എന്ന നാടകം കെ. എസ്. സി. കലാവിഭാഗം അവതരിപ്പിച്ചു.