ജെറ്റ്‌ എയര്‍വെയ്‌സ് കൊച്ചി – അബുദാബി – കുവൈറ്റ്‌ സര്‍വീസ്‌ ആരംഭിച്ചു

May 17th, 2013

jet-airways-abudhabi-cochin-flight-ePathram
അബുദാബി : കൊച്ചി യില്‍ നിന്നും അബുദാബി വഴി കുവൈറ്റി ലേക്ക് ജെറ്റ്‌ എയര്‍ വേയ്സ്‌ വിമാന സര്‍വീസ്‌ ആരംഭിച്ചു.

കൊച്ചി – അബുദാബി- കുവൈറ്റ്‌ റൂട്ടില്‍ ബോയിംഗ് 737 – 800 വിഭാഗ ത്തിലെ ‘9 ഡബ്ല്യു. 576’ നമ്പര്‍ വിമാന മാണ് പ്രതിദിന സര്‍വ്വീസ്‌ നടത്തുക എന്ന് അബുദാബി ഓഫീസേഴ്സ്‌ ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ജെറ്റ്‌ എയര്‍ വെയ്സിന്റെ എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ് ബ്രാം സ്റ്റെല്ലര്‍,ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ്‌ എന്നിവര്‍ അറിയിച്ചു.

ദിവസേന കൊച്ചി യില്‍ നിന്നും വൈകുന്നേരം 5.55നു പുറപ്പെടുന്ന വിമാനം രാത്രി 8.30 നു അബുദാബിയില്‍ എത്തുകയും, 9.20 നു ഇവിടെ നിന്നും പുറപ്പെട്ടു 10.05 നു കുവൈറ്റില്‍ എത്തിച്ചേരുകയും ചെയ്യും. എക്കോണമി ക്ലാസ്സില്‍ 670 ദിര്‍ഹം മുതലും ബിസിനസ് ക്ലാസ്സില്‍ 1240 ദിര്‍ഹം മുതലും ടിക്കറ്റ് നിരക്കുകള്‍. യാത്രക്കാര്‍ക്ക് 7 കിലോ ഹാന്‍ഡ്‌ ബാഗും, എക്കോണമി ക്ലാസ്സില്‍ 40 കിലോ ലഗ്ഗെജും ബിസിനസ് ക്ലാസ്സില്‍ 50 കിലോ ലഗ്ഗെജും അനുവദിക്കും എന്നും അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് നടന്ന ലോഞ്ചിംഗ് സെറിമണി യില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, ഡോ. ബി. ആര്‍. ഷെട്ടി, അഷ്‌റഫ്‌ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. പി. മുഹമ്മദിന് ഒ. ഐ. സി. സി. സ്വീകരണം നല്‍കുന്നു

May 17th, 2013

oicc-logo-ePathram
അബുദാബി :പട്ടാമ്പി ക്കാരുടെയും സമീപ പ്രദേശത്തു കാരുടെയും ചിരകാല അഭിലാഷമാ യിരുന്ന പട്ടാമ്പി താലൂക്ക്‌ യഥാര്‍ഥ്യമാക്കിയ പട്ടാമ്പി എം. എല്‍. എ. സി. പി. മുഹമ്മദിനു മെയ്‌ 17 വെള്ളിയാഴ്ച രാത്രി 7.30ന് മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ സ്വീകരണം നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.

ഒ. ഐ. സി. സി. പാലക്കാട് ജില്ലാ കമ്മിറ്റിയും യു. എ. ഇ. കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എം. എല്‍. എ. യുമായി മുഖാമുഖം ഒരുക്കുന്നുമുണ്ട്.

പ്രവാസി കള്‍ക്ക് അദ്ദേഹ ത്തോട് നേരിട്ട് പരാതികള്‍ പറയാനും നിവേദന ങ്ങള്‍ നല്‍കാനും സംഘാടകര്‍ അവസരം ഒരക്കിയിട്ടുണ്ട്. പട്ടാമ്പി മണ്ഡല ത്തിലുള്ളവര്‍ ഈ അവസരം ഉപയോഗ പ്പെടുത്തണം എന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 566 52 64 (അബൂബക്കര്‍)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ സ്കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍

May 17th, 2013

abudhabi-school-bus-ePathram

അബുദാബി : പുതിയ അധ്യയന വര്‍ഷം മുതൽ അധികൃതർ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അബുദാബിയില്‍ സ്കൂൾ ബസുകൾ നിരത്തില്‍ ഇറങ്ങുക.

സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തി നിറക്കുന്നു എന്നും ബസ്‌ സർവീസ് സമയം നിരവധി കുട്ടികൾ ക്ക് സൌകര്യപ്രദമായ വിധത്തിലല്ല എന്നുമുള്ള പരാതി ക്കിടയിൽ ആണ് പുതിയ പരിഷ്ക്കാര ങ്ങളുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.

കുട്ടികളുടെ എണ്ണം നിജപ്പെടുത്തുകയും പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായം ഉള്ള കുട്ടികൾ യാത്ര ചെയ്യുന്ന ബസിൽ സഹായി ആയി കണ്ടക്ടറുടെ സേവനം നിര്‍ബന്ധ മാക്കുകയും ചെയ്തിരിക്കുക യാണ് ഇപ്പോൾ. പെണ്‍കുട്ടികൾ സഞ്ചരിക്കുന്ന ബസിൽ സഹായ ത്തിനായി ലേഡി കണ്ടക്റ്റര്‍മാര്‍ ഉണ്ടായിരിക്കും.

കുട്ടികളുമായി പുറപ്പെടുന്ന അവസാന ബസ്‌ സമയവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്കൂളുകള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളും പ്രാബല്യ ത്തില്‍ വരുത്തി ത്തുടങ്ങി.

കുട്ടികളൂടെ സുരക്ഷക്കായി സീറ്റ് ബെല്‍റ്റ്, ബസ്സുകളുടെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിക്കുവാനുള്ള ജി.പി.എസ്. സംവിധാനം, ബസ്സിനുള്ളില്‍ നിരീക്ഷണ ക്യാമറ, ബസ്സുകളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ലിമിറ്റർ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തനായി പ്രത്യേക പരിശീലനം നേടിയ ആയമാര്‍ തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ സ്കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്. അധികൃതരുടെ ഈ പുതിയ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ വളരെ സന്തോഷ ത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം ആര്‍ സോമനെ അനുസ്മരിച്ചു

May 17th, 2013

അബുദാബി : ശക്തി അവാര്‍ഡ് കമ്മിറ്റി അംഗവും കേരള സോഷ്യല്‍ സെന്ററിന്റെ ജനറല്‍ സെക്രട്ടറി യുമായിരുന്ന എം. ആര്‍. സോമനെ അബുദാബി യിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

അബുദാബി ശക്തി തിയറ്റേഴ്സിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ എം ആര്‍ സോമന്‍ വ്യക്തി ജീവിത ത്തിലും സാമൂഹ്യ ജീവിത ത്തിലും സംശുദ്ധ മായ പ്രവര്‍ത്തന ങ്ങള്‍ കാഴ്ചവെച്ച സാംസ്കാരിക പ്രവര്‍ത്ത കനായിരുന്നു.

ഇന്നത്തെ പോലെ ഇന്റര്‍നെറ്റും മലയാളം ടെലി വിഷന്‍ ചാനലു കളും പത്ര ങ്ങളുടെ ഗള്‍ഫ് എഡിഷനും ഇല്ലാതിരുന്ന കാലത്ത് ഗള്‍ഫ് രാജ്യ ങ്ങളിലെ സാധാരണ തൊഴിലാളി കള്‍ ഉള്‍പ്പെടെ യുള്ള മലയാളി കളുടെ വിപുല മായ സാംസ്കാരിക പ്രവര്‍ത്തന ത്തിന്റെ തുടക്ക മെന്നു വിശേഷി പ്പിക്കാവുന്ന ശക്തി തിയറ്റേഴ്സിന്റെ രൂപീകരണ യോഗം 1979 ജൂണില്‍ നടന്നത് എം ആര്‍ സോമന്റെ മുറിയില്‍ വെച്ചായിരുന്നു എന്നു സഹ പ്രവര്‍ത്തകര്‍ സ്മരിച്ചു.

പതന ത്തിന്റെ വക്കത്തെ ത്തിയ കേരള ആര്‍ട്സ് സെന്ററിനെ കേരള സോഷ്യല്‍ സെന്റര്‍ എന്ന പേരില്‍ പുനര്‍ജീവിപ്പിച്ച തില്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ച വരില്‍ പ്രഥമ ഗണനീയ നായിരുന്നു അദ്ദേഹം.

കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗ ത്തില്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ജയ കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

തുടര്‍ന്ന് വിവിധ സംഘടന കളെ പ്രതി നിധീകരിച്ചു കൊണ്ട് എ. കെ. ബീരാന്‍കുട്ടി, വി പി കൃഷ്ണ കുമാര്‍(, എന്‍ വി മോഹനന്‍, ഇടവ സൈഫ്, പള്ളിക്കല്‍ ഷുജാഹി, അമര്‍ സിംഗ് വലപ്പാട്, എം സുനീര്‍, റജീദ് പട്ടോളി, ടി പി ഗംഗാധരന്‍), വി. കെ. ഷാഫി, കെ. ജി. സുകുമാരന്‍, ജി. ആര്‍. ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സന്ധ്യ വ്യാഴാഴ്ച അരങ്ങേറും

May 16th, 2013

poster-yuva-kala-sandhya-2013-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ മേയ് 16 വ്യാഴാഴ്ച വൈകീട്ട് 7.30 നു കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

യുവ കലാ സന്ധ്യ യുടെ സാംസ്കാരിക സമ്മേളനം പീരുമേട് എം. എല്‍. എ. ഇ. എസ്. ബിജി മോള്‍ ഉദ്ഘാടനം ചെയ്യും.

yuva-kala-sahithi-press-meet-2013-ePathram
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ യുവ കലാ സാഹിതി യുടെ കാമ്പിശ്ശേരി പുരസ്കാരം പ്രഖ്യാപിക്കും.

യുവ കലാ സന്ധ്യ യില്‍ നജീം അര്‍ഷാദ് നേതൃത്വം നല്‍കുന്ന ഗാനമേള യില്‍ പിന്നണി ഗായികരായ സുമി അരവിന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, ഷെറിന്‍ ഫാതിമ, അനബ്, യൂനുസ്‌ ബാവ, നിഷ ഷിജില്‍, സുഹാന സുബൈര്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കെ. വി. പ്രേം ലാല്‍, ബാബു വടകര, പി. എ. സുബൈര്‍, കെ. ജി. സുഭാഷ്‌, രാജ ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. യുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു
Next »Next Page » എം ആര്‍ സോമനെ അനുസ്മരിച്ചു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine