അബുദാബി : കേരള ത്തില്‍ കഴിഞ്ഞ 25 വര്‍ഷ ക്കാലമായി സ്വര്‍ണ്ണ വ്യാപാര രംഗത്ത് തനതു വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞ അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
പത്മശ്രീ ഭരത് മമ്മൂട്ടി യാണു ഫെബ്രുവരി 1 വെള്ളി യാഴ്ച വൈകുന്നേരം 5 മണിക്കു അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് ജന ങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.
കേരള ത്തിന്റെ പാരമ്പര്യ തനിമ യിലുള്ള മോഡലു കളിലുള്ള സ്വര്‍ണ്ണാഭരണങ്ങളും പുതു തലമുറ ക്കായി ആധുനിക രീതിയിലുള്ള ഡയ്മണ്ട് ആഭരണങ്ങളും അവതാറില്‍ ലഭ്യമാണ് എന്ന് വാര്‍ത്താ സമ്മേളന ത്തില്‍ അവതാര്‍ ചെയര്‍മാനും എം. ഡി. യുമായ യു. അബ്ദുല്ല പറഞ്ഞു
അബുദാബി ക്കു ശേഷം ഈ വര്‍ഷം ഫെബ്രുവരി 22 നു ഖത്തറില്‍ ദോഹ യിലെ അല്‍ വത്തന്‍ മാളിലും മാര്‍ച്ച് 29 നു സൗദി അറേബ്യ യില്‍ റിയാദിലും അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.
കേരളത്തില്‍ തൃശൂരിലും എടപ്പാളിലുമായി മൂന്നു ശാഖ കളും തമിഴ് നാട്ടില്‍ ട്രിച്ചിയിലും ദുബായി ലുമായി അവതാര്‍ അഞ്ചു ഷോറൂമുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഈ വര്‍ഷം തന്നെ കൊച്ചി ലുലു മാളിലും മലപ്പുറത്ത് തിരൂര്‍ നഗര ത്തിലും അവതാര്‍ ഗോള്‍ഡ് & ഡയമണ്ട് തുറന്നു പ്രവര്‍ത്തിക്കും.