അബുദാബി : പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് ‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ മിഡില്‍ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു.
അതിനു മുന്നോടി യായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന് ഗ്ലോബല്‍ ഒപ്പറേഷന് വിഭാഗം തലവന്‍ എസ്. പി. ശര്‍മ്മ, അംഗീകൃത വിതരണ ക്കാരായ സയാനി ഗ്രൂപ്പ് ചെയര്മാന് നാസര്‍ അല്‍ സയാനി എന്നിവര്‍ കമ്പനി യുടെ പ്രവര്‍ത്തന ങ്ങള് വിശദീകരിച്ചു.
സെക്യൂരിറ്റി സൊലൂഷന്, ലോക്കര്‍ നിര്‍മ്മിതിയില്‍ എഷ്യ യിലെ എറ്റവും വലിയ ഗ്രൂപ്പ് ആയ ഗൊദ്റെജിനു 116 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ടെന്ന് എസ്. പി. ശര്‍മ്മ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലേക്കായി പ്രത്യേകം തയ്യാറാക്കിയ സേഫ് ലോക്കറു കളുടേയും സെക്യൂരിറ്റി സിസ്റ്റ ങ്ങളുടേയും പ്രധാന ഗോദ്റെജ് ഉപകരണ ങ്ങളുടെയും പ്രദര്‍ശനവും നടന്നു.
അബുദാബി അല്‍ ഫലാ സ്ട്രീറ്റില്‍ (പഴയ പാസ് പോര്‍ട്ട് റോഡ്) താഹാ മെഡിക്കല്‍ സെന്ററിനു സമീപമാണ് ‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ ഷോറൂം.
വിവര ങ്ങള്‍ക്ക് 02 622 96 87, 050 841 21 30