അബുദാബി : തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന് ഫുട് ബോളിലെ സാദ്ധ്യത കള്‍ പരിചയ പ്പെടുത്താനും പരിശീലനം നല്‍കാനും വേണ്ടി രൂപീകരിച്ച അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സംഘടി പ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 31 നു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 മുതല്‍ അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ നടക്കും.
കഴിഞ്ഞ കൊല്ലം പ്രവര്‍ത്തനം ആരംഭിച്ച അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായാണ് 44 ടീമുകളിലായി 550 കളിക്കാര്‍ ജഴ്സി അണിയുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുക.
അന്തര്‍ദേശീയ തലത്തില്‍ വിവിധ ക്ലബ്ബുകളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കളാണ് അല്‍ ഇത്തിഹാദ് സ്പോര്‍റ്റ്സ് അക്കാദമി യില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത് എന്നും സംഘാടകര്‍ പറഞ്ഞു.
കോച്ച് മിഖായേല്‍ സക്കറിയാന്‍, സി. ഇ. ഓ. കമറുദ്ധീന്‍, പ്രായോജക രായ മുഹമ്മദ് റഫീഖ്, സമീര്‍ സലാഹുദ്ധീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കായികം, കുട്ടികള്‍