അബുദാബി : തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ പരിശീലന ക്യാമ്പുകള്‍ തുടങ്ങും.
ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ അബുദാബി യില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി അധികൃതര്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘അബുദാബി യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ വിദേശ കോച്ചുകളെ യാണ് ചുമതല പ്പെടുത്തുക. അബുദാബി യിലെ മികച്ച ഫുട്‌ബേള്‍ സ്റ്റേഡിയങ്ങളില്‍ ആയിരിക്കും പരിശീലനം. ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് മികച്ച കളിക്കാരെ കണ്ടെത്തും.
ലോക നിലവാര ത്തിലുള്ള കളികള്‍ കാണാനും കളിക്കാരെ പരിചയപ്പെടാനും അവസരം സൃഷ്ടിക്കും. ഏത് പ്രായ ത്തിലുള്ള കുട്ടികളെയും അവരുടെ പ്രതിഭ മനസ്സിലാക്കി പരിശീലനം നല്‍കും. അബുദാബി യില്‍ പ്രാദേശികവും അന്തര്‍ദേശീയ വുമായ നിരവധി മത്സരങ്ങള്‍ നടക്കാറുണ്ട്. ലോക പ്രശസ്തരായ ടീമുകളും കളിക്കാരും വരുന്നുണ്ട്. ഇതൊന്നും അറിയാനോ കളി കാണാനോ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കാറില്ല.
സര്‍ക്കാറിന് ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ അനേകം പദ്ധതികളുണ്ട്. അന്താരാഷ്ട്ര പ്രശസ്തരായ കോച്ചുമാരും അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതൊക്കെ എങ്ങനെ ഉപയോഗ പ്പെടുത്തണം എന്ന് ഇന്ത്യന്‍ സമൂഹത്തിന് ധാരണയില്ല’ അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി അബുദാബി ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്.
അബുദാബി യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്‌ബോളിലെ സാദ്ധ്യത കള്‍ പരിചയപ്പെടുത്താനും പരിശീലനം നല്‍കാനും ആണ് ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ പദ്ധതികള്‍ ആരംഭിക്കുന്നത്.
രജിസ്‌ട്രേഷനു വേണ്ടിയും അക്കാദമി യുടെ പ്രവര്‍ത്തനങ്ങള്‍ അറിയാനും അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അല്‍ മനാറ ജ്വല്ലറി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ത്തിലെ 02 633 39 20 എന്ന നമ്പറിലോ 050 32 32 277, 050 29 50 750 എന്നീ നമ്പറുകളിലോ വിളിക്കാം.
വാര്‍ത്താ സമ്മേളന ത്തില്‍ അക്കാദമി സി. ഇ. ഒ. അറക്കല്‍ കമറുദ്ദീന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ അലൂ അലി ബിന്‍ തുര്‍ക്കി, മുഖ്യ പരിശീലകന്‍ കെയ്‌സ് ഖയാസ്, സണ്‍ റൈസ് സ്കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറും അസിസ്റ്റന്റ് കോച്ചുമായ സാഹിര്‍ മോന്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഹാരിസ്, അസിസ്റ്റന്റ് കോച്ച് യാമാ ഷെരീഫി എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുട്ടികള്‍