അബൂദാബി : യു. എ. ഇ. യിലെ തൊഴില്‍ അന്വേഷ കര്‍ക്കായി യൂത്ത് ഇന്ത്യ അബുദാബി മേഖല ജോബ് ഗൈഡന്‍സ് ശില്‍പ്പ ശാല സംഘടിപ്പിക്കുന്നു.
ജനുവരി 25 വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ 8.00 വരെ അബൂദാബി ഐ. സി. സി. യില്‍ നടക്കുന്ന പരിപാടി യില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍, പ്രോഫഷ്നല്‍ സീവി നിര്‍മ്മാണം, എങ്ങിനെ ഇന്റര്‍വ്യു നേരിടാം എന്നീ തല ങ്ങളില്‍ വിവിധ ങ്ങളായ സെഷനുകള്‍ നടക്കും.
പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ yijobs.auh at gmail dot com എന്ന ഇ മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.