രേഖകള്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തലുമായി ‘റിമംബര്‍’

May 7th, 2013

uae-passport-ePathram അബുദാബി : യു. എ. ഇ. യിലെ വിദേശി കള്‍ക്ക് വീസ പുതുക്കുവാനും സ്വദേശി കള്‍ക്ക് പാസ്സ്പോര്‍ട്ട് പുതുക്കുന്ന തിനും മുന്നറിയിപ്പ് സന്ദേശം എസ്. എം. എസ്. ആയി ലഭിക്കുന്ന ‘റിമംബര്‍’ പദ്ധതിക്ക് അബുദാബി യില്‍ തുടക്കമായി.

ആഭ്യന്തര മന്ത്രാലയ ത്തിന്റെ ആഭിമുഖ്യ ത്തി ലാണ് നവീന രീതി യിലുള്ള മുന്നറിയിപ്പ് പ്രചരണം നടത്തുക. ഔദ്യോഗിക രേഖകള്‍ സമയോചിതമായി പുതുക്കുവാനും കേടുപാടുകളും നഷ്ടങ്ങളും പരിഹരി ക്കുവാനും കൃത്യ സമയ ങ്ങളില്‍ ഓര്‍മ്മി പ്പിക്കുവാന്‍ ഉതകുന്ന ഈ പദ്ധതിയെ കുറിച്ച് മന്ത്രാലയ ത്തിന്റെയും അബുദാബി ജനറല്‍ ഡയരക്ടറേറ്റി ന്റെയും വെബ് സൈറ്റുകള്‍ വഴിയും വിവിധ മാധ്യമ ങ്ങളിലൂടെയും പൊതു ജനങ്ങളിലേക്ക് എത്തിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘കാണാന്‍ ഒരു സിനിമ’ ലോഗോ പ്രകാശനം ചെയ്തു

May 3rd, 2013

pt-kunju-muhammed-with-kdpa-cinema-logo-ePathram
ദുബായ് : ഇന്ത്യന്‍ സിനിമ യുടെ നൂറാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗ മായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വുമണ്‍സ് വിങ്ങിന്റെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ 14 ന് ദുബായില്‍ വെച്ച് ‘കാണാന്‍ ഒരു സിനിമ’ എന്ന പേരില്‍ ദൃശ്യ-ശ്രാവ്യ സംഗീത ആവിഷ്‌കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്ന ചടങ്ങില്‍ പി. ടി. കുഞ്ഞു മുഹമ്മദ് നിര്‍വഹിച്ചു.

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വിമന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ ദീപാ സൂരജ്, കണ്‍വീനര്‍ റാബിയ ഹുസൈന്‍, അനുപമ, സബിത, ജമീലാ ലത്തീഫ്, ശബ്‌ന സലാം എന്നിവരും സംഘാടകരായ മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, യാസിര്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു

ദുബായ് ഖിസൈസ് മില്ലേനിയം സ്‌കൂളില്‍ ജൂണ്‍ 14 നു ഒരുക്കുന്ന ‘കാണാന്‍ ഒരു സിനിമ’ യില്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന് മഹത്തായ സംഭാവന കള്‍ നല്‍കിയ മലയാള സിനിമ കളും സിനിമാ ചരിത്രവും കലാ കാരന്മാരും രംഗ – സംഗീത ആവിഷ്‌കരണ ത്തിലൂടെയും ഡോക്യുമെന്ററി കളിലൂടെയും അനാവരണം ചെയ്യപ്പെടും.

നടീ നടന്മാരും ഗായകന്മാരും നര്‍ത്തകി കളും ചേര്‍ന്ന് അവതരി പ്പിക്കുന്ന പരിപാടി യോട് അനുബന്ധിച്ച് വിവിധ കാലഘട്ട ങ്ങളില്‍ മലയാള സിനിമ യില്‍ സജീവ മായിരുന്ന നായിക മാരായ ഷീല, സീമ, നവ്യാ നായര്‍ എന്നിവരെ ആദരിക്കും.

വിവരങ്ങള്‍ക്ക് : 050 69 46 112

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. മാണി ഇസ്ലാമിക് സെന്ററില്‍

May 1st, 2013

indian-islamic-centre-40th-anniversary-logo-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററി ന്റെ ഈ വര്‍ഷ ത്തെ പ്രവര്‍ത്ത നോദ്ഘാടനം മെയ് 2 വ്യാഴാഴ്ച രാത്രി 7.30 നു ധന കാര്യ വകുപ്പ് മന്ത്രി കെ. എം. മാണി നിര്‍വഹിക്കും. ഇസ്ലാമിക് സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടി യില്‍ പത്മശ്രീ എം. എ. യൂസഫലി മുഖ്യ പ്രഭാഷണം നടത്തും.

സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി 40 നിര്‍ധന കുടുംബ ങ്ങള്‍ക്കുള്ള റിലീഫ് പദ്ധതി കളുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹിക, സാംസ്‌കാരിക വ്യവസായ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും.

മൈലാഞ്ചി റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ ഗായകന്‍ നവാസ് കാസര്‍കോട് നയിക്കുന്ന മാപ്പിളപ്പാട്ട് ഗാനമേള പരിപാടി യുടെ മുഖ്യ ആകര്‍ഷക ഘടകം ആയിരിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാതിമ റഹ്മ ക്കു ശൈഖ് ഹംദാന്‍ അവാര്‍ഡ്

May 1st, 2013

dubai-sheikh-hamdan-award-2013-winner-fathma-rahma-ePathram
അബുദാബി : പഠന ത്തോടൊപ്പം പാഠ്യേതര വിഷയ ങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കു ദുബായ് സര്‍ക്കാര്‍ നല്‍കി വരുന്ന ശൈഖ് ഹംദാന്‍ അവാര്‍ഡ് അബുദാബി യിലെ മുഹമ്മദ് നസീറിന്റെ വീട്ടിലേക്ക് രണ്ടാം വര്‍ഷവും എത്തിച്ചേര്‍ന്നു.

വര്‍ക്കല സ്വദേശി മുഹമ്മദ് നസീര്‍- ലിജി ദമ്പതി കളുടെ മകള്‍ ഫാതിമ റഹ്മ ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇവരുടെ മകന്‍ മുഹമ്മദ് തൗഫീഖിന് അവാര്‍ഡ് ലഭിച്ചിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥി നിയാണ് ഫാതിമ റഹ്മ. മുഹമ്മദ് തൗഫീഖ് ഇതേ സ്കൂളില്‍ പതിനൊന്നാം ക്ളാസിലാണ്.

തൗഫീഖ് ഈ വര്‍ഷം ഷാര്‍ജ അവാര്‍ഡ് ഫൊര്‍ എക്സലന്‍സ് ഇന്‍ എജുക്കേഷനും അര്‍ഹ നായിട്ടുണ്ട്. തുടര്‍ച്ച യായി മൂന്ന് വര്‍ഷം 90 ശതമാന ത്തിലധികം മാര്‍ക്ക് വാങ്ങിയതിന് പുറമേ പാഠ്യേതര വിഷയ ങ്ങളിലെ മികവു മാണ് ഇരുവരെയും പുരസ്കാര ത്തിന് അര്‍ഹരാക്കിയത്.

ചെസ്, ക്വിസ്, പ്രസംഗം, മെന്‍റല്‍ അരിത മറ്റിക്സ് തുടങ്ങി വിവിധ മേഖല കളില്‍ ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ യു. എ. ഇ. ധന കാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധി കാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമില്‍ നിന്ന് ഫാതിമ റഹ്മ ശൈഖ് ഹംദാന്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാസ്പോർട്ട് ചോദിച്ച മലയാളിക്ക് സ്പോൺസറുടെ കുത്തേറ്റു

April 30th, 2013

crime-epathram

ബഹറൈൻ : അവധിക്ക് നാട്ടിൽ പോകുന്നതിന്റെ മുന്നോടിയായി പാസ്പോർട്ട് ആവശ്യപ്പെട്ട മലയാളിക്ക് സ്പോൺസറുടെ കുത്തേറ്റു. 35 കാരനായ രാധാകൃഷ്ണൻ തങ്കപ്പൻ നായർക്കാണ് ഈ ദുര്യോഗം. ഇടത് കൈയ്ക്കും തോളത്തും ഗുരുതരമായ പരുക്കുകളോടെ ഇയാൾ ഇപ്പോൾ സൽമാനിയ മെഡിക്കൽ കോമ്പ്ളക്സിന്റെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

അവധിക്ക് പോകാനായി പാസ്പോർട്ട് ചോദിച്ച് സ്പോൺസറുടെ ഓഫീസിൽ എത്തിയ തങ്കപ്പൻ നായരോട് ഒരു വെള്ളക്കടലാസിൽ ഒപ്പിടാൻ സ്പോൺസർ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനേ തുടർന്നാണ് തന്നെ സ്പോൺസർ കുത്തിയത് എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഗൾഫ് ഡെയ്ലി ന്യൂസ് അറിയിച്ചു.

അഭ്യന്തര മന്ത്രാലയവും ഇന്ത്യൻ എംബസിയും സംഭവം അന്വേഷിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വടകര മഹോല്‍സവം
Next »Next Page » ഫാതിമ റഹ്മ ക്കു ശൈഖ് ഹംദാന്‍ അവാര്‍ഡ് »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine