അബുദാബി : യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിനോട് ചേര്‍ന്ന് യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് പൊതുജന ങ്ങള്‍ക്ക് തുറന്നു കൊടുക്കും.
അറബ് പാരമ്പര്യ തനിമയില്‍ ഒരുക്കിയ യാസ് വാട്ടര്‍ വേള്‍ഡില്‍ 43 റൈഡു കളും സ്ളൈഡു കളും മറ്റു വിനോദ സംവിധാന ങ്ങളുമുണ്ട്. നഷ്ടപ്പെട്ടു പോയ മുത്ത്, ദാന എന്ന സ്വദേശി പെണ്‍കുട്ടി സാഹസിക മായി തെരയുന്നതാണ് പാര്‍ക്കിന്റെ പ്രമേയം.
വര്‍ണാഭ മായ വെളിച്ച വിതാനവും ത്രീഡി വീഡിയോകളും സ്പെഷ്യല്‍ ഇഫക്ട്സും ദൃശ്യ വിസ്മയ ങ്ങളും അടങ്ങിയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ യാസ് വാട്ടര്‍ വേള്‍ഡ് സന്ദര്‍ശകരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.
ലോകത്തിലെ ഏറ്റവും നീളം കൂടിയതും വേഗമേറിയതു മായ ടൊര്‍ണോഡോ റൈഡാണ് മുഖ്യ ആകര്‍ഷണം. വേഗത്തെ വെല്ലുന്ന ബാന്‍ഡിറ്റ് ബോംബര്‍ ആണ് മറ്റൊരു ആകര്‍ഷണം.
മണിക്കൂറില്‍ 700 പേര്‍ക്ക് റൈഡില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് 225 ദിര്‍ഹ മാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് : 185 ദിര്‍ഹം.