അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ കുട്ടികളുടെ ക്യാമ്പ് ‘കളിവീട്’ സംഘടിപ്പിക്കുന്നു.അമ്മ മലയാള ത്തിന്റെ നന്മ യെ കുട്ടികളെ പരിചയ പ്പെടുത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ചിത്ര രചന, അഭിനയം, നാടന്‍ പാട്ടുകള്‍, ശാസ്ത്രം എന്നീ മേഖല കളെ അധികരിച്ച് ആണ് ക്യാമ്പ് ഒരുക്കി യിരിക്കുന്നത്. ഓരോ മേഖല യിലെയും പ്രമുഖര്‍ ക്യാമ്പില്‍ പങ്കെടുക്കും.
ജനുവരി 18 വെള്ളിയാഴ്ച ദുബായില്‍ ക്യാമ്പിനു തുടക്കം കുറിക്കും. അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ, മുസഫ, അല്‍ ഐന്‍, അജ്മാന് എന്നിവിട ങ്ങളിലും തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ ക്യാമ്പ് നടക്കും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 – 54 96 232, 050 – 59 59 289