അബുദാബി : കര്‍ണ്ണാടക യിലെ ഭരണ മാറ്റം അബ്ദുൽ നാസർ മഅദനി വിഷയ ത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷി ക്കുന്നതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ അബുദാബി യില്‍ പറഞ്ഞു.
പുതിയ മുഖ്യ മന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ടില്ല എങ്കിലും ഈ ആവശ്യം പ്രത്യേക സന്ദേശം വഴി ഉന്നയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
രാഷ്ട്രീയ പ്രവേശ നമൊന്നും ഉണ്ടാകില്ല. എന്നാല്‍, ആവശ്യമെന്ന് കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറുണ്ട്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് രംഗത്ത് ഇട പെട്ട ത്തിൽ നൂറു ശതമാനം ഗുണം കിട്ടിയിട്ടുണ്ടെന്നും അബ്ദുൽ നാസർ മഅദനിക്കു നീതി ലഭിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിതാഖാതി ന്‍െറ പശ്ചാത്തല ത്തില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശി കള്‍ക്ക് സൗദി യില്‍ നിന്ന് സ്വദേശ ത്തേക്ക് മടങ്ങാന്‍ അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച പ്രത്യേക ഇളവു കള്‍ക്ക് അര്‍ഹരായ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കു ന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പാല ത്തിന്‍െറ ചുവട്ടിലും മറ്റും നരകിച്ച് കഴിയേണ്ട അവസ്ഥ യില്‍ നിന്ന് പ്രവാസി കളെ രക്ഷിക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യത യാണ്.
കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ച വേള യില്‍ ഭരണാധി കാരി കളുമായി നടത്തിയ കൂടിക്കാഴ്ച യില്‍ ‘ഹുറൂബ്’ പ്രഖ്യാപിക്ക പ്പെട്ടവര്‍ക്ക് സ്പോണ്‍സര്‍മാരെ കണ്ടു പിടിച്ച് നിയമാനുസൃതം സൗദി യില്‍ കഴിയാന്‍ സമയം കൊടുക്കുക, അവരെ ശിക്ഷ യില്‍ നിന്ന് ഒഴിവാക്കി നാട്ടില്‍ പോകാന്‍ അനുവദിക്കുക, നിയമ വിധേയ രായി തിരികെ വരാന്‍ ആഗ്രഹി ക്കുന്നവരെ അതിന് അനുവദിക്കുക എന്നീ ആവശ്യ ങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
ഇതില്‍ അനുകൂല തീരുമാനം ഉണ്ടായിരി ക്കുകയാണ്. ഇതിന്‍െറ പ്രയോജനം പാവപ്പെട്ട ഇന്ത്യന്‍ പ്രവാസി കള്‍ക്ക് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണ മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി സമൂഹം നേരിടുന്ന സമകാലിക വിഷയ ങ്ങളെക്കുറിച്ച് അബുദാബി യിലെ മാധ്യമ പ്രവർത്ത കരുമായി നടത്തിയ മുഖാമുഖ ത്തിൽ സംസാരിക്കുക യായിരുന്നു കാന്തപുരം.
ജനങ്ങള്‍ ധാര്‍മികമായി അധ:പതിക്കുകയും ദൈവ ചിന്തയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തത് ദൈവ കോപത്തിനു ഇടയാക്കുന്നു. ഇതു കൊണ്ടാണ് ഭൂചലനം, ജല ക്ഷാമം, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ വിപത്തു കള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ ജനങ്ങള്‍ ദൈവ മാര്‍ഗ ത്തിലേക്ക് തിരികെ വരണം.
നിസ്സാര കാര്യങ്ങള്‍ ഉന്നയിച്ച് ഭിന്നിക്കുകയും തമ്മില്‍ അടിക്കുകയും ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നു. രാജ്യ ത്തിനും മനുഷ്യര്‍ക്കും ഇത് നന്മ ഉണ്ടാക്കില്ല. രാഷ്ട്രീയ – മത – ഭരണ രംഗ ങ്ങളില്‍ ഇത്തരം അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്ക പ്പെടണം എന്നും കാന്തപുരം ആവശ്യപ്പെട്ടു.
മര്‍കസ് അബുദാബി പ്രസിഡന്‍റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ഐ. സി. എഫ്. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, സലാം സഖാഫി എന്നിവരും ഇമ ഭാരവാഹികളും മുഖാമുഖ ത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ജീവകാരുണ്യം, പ്രവാസി, സംഘടന