അബുദാബി : നൂറ്റാണ്ടു കളായി ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളെ പോലെ തന്നെ സാംസ്കാരിക വിനിമയവും കാലഘട്ട ത്തിന്റെ ആവശ്യ മാണെന്നും പ്രത്യേകിച്ച് മലയാളി സമൂഹ വുമായി അറബ് സമൂ ഹത്തിനുള്ള ശക്തമായ ബന്ധം സാംസ്കാരിക രംഗത്തും തുടരുന്നത് നല്ല ലക്ഷണ മാണെന്നും യു എ ഇ യിലെ പ്രശസ്ത സാഹിത്യ കാരനും ഈ വർഷത്തെ ടാഗോർ സമാധാന സമ്മാന ജേതാവുമായ ഡോ. ഷിഹാബ് അല്‍ ഗാനെം പറഞ്ഞു.
അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2013-14 കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേള നത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപെട്ടത്.
പ്രമുഖ വ്യവസായിയും സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യ വുമായ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ എസ് സി പ്രസിഡന്റ് എം. യു വാസു അധ്യക്ഷൻ ആയിരുന്നു. ടാഗോർ പീസ് പുരസ്കാര ജേതാവായ ശിഹാബ് അൽ ഗാന ത്തിനുള്ള കെ എസ് സിയുടെ ഉപഹാരം പ്രസിഡന്റ് എം യു വാസു നല്കി.
ഇന്ത്യൻ അംബാസഡർ എം. കെ. ലോകേഷ്, പ്രമുഖ വ്യവസായി ബി ആർ ഷെട്ടി എന്നിവരുടെ സന്ദേശ ങ്ങൾ കെ. എസ്. സി ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ വായിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ് ബാവ ഹാജി, സമാജം പ്രസിഡന്റ് മനോജ് പുഷ്കർ, ഐ. എസ്. സി. പ്രതിനിധി രാജൻ സകറിയ, ഇമ പ്രസിഡന്റ് ടി എ അബ്ദുൽ സമദ്, അഹല്യ എക്സ്ചേഞ്ച് മാനേജർ വി എസ് തമ്പി, ശക്തി പ്രസിഡന്റ് ബീരാൻകുട്ടി, ടി. എ. നാസർ, പ്രേംലാൽ, അമർസിംഗ്, വി. രമേശ് പണിക്കർ, മൊയ്തീൻ കോയ, അബ്ദുള്ള ഫാറൂഖി, കെ എസ് സി വനിതാ വിഭാഗം കണ്‍വീനര് സിന്ധു ഗോവിന്ദൻ നമ്പൂതിരി, ബാല വേദി പ്രസിഡന്റ് അറഫ താജുദ്ദീൻ എന്നിവര് പ്രസംഗിച്ചു.
ബി. ജയകുമാര്‍സ്വാഗതവും ജോയിന്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു തുടർന്ന് കലാ പരിപാടികളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്, പ്രവാസി, സാംസ്കാരികം