അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ടോസ്റ്റ് മാസ്റ്റേഴ്സ് നൂറാമത് സമ്മേളനം ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി 9 മണിക്ക് വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ നടക്കും. ഡോ. ബി. ആര്‍. ഷെട്ടി മുഖ്യാതിഥി യായി പങ്കെടുക്കും.

ദോഹ : ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ അനശ്വര ഗായക നായ മുഹമ്മദ് റാഫിയുടെ സ്മരണക്കായി ജൂണ്‍ 28 വെള്ളിയാഴ്ച ദോഹ വേവ്സ് ഒരുക്കുന്ന ‘റാഫി കി യാദേൻ’ ദോഹ കോണ്‍കോഡ് ഹോട്ടലിൽ അരങ്ങേറുന്നു.
വിവിധ ഭാഷ കളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി മുഹമ്മദ് റാഫി യുടെ ഓരോ ഗാന ങ്ങളിലൂടെയും ഇന്നും ജനഹൃദയ ങ്ങളിൽ ജീവിക്കുകയാണ്. ‘റാഫി കി യാദേൻ’ ഷോ യിൽ പ്രശസ്ത ഗായകർ ക്കൊപ്പം ഗാനങ്ങൾ ആലപിക്കുവാൻ ഖത്തറിൽ നിന്നുള്ള കഴിവുള്ള ഗായകർക്ക് അവസരം നല്‍കും.
മുഹമ്മദ് റാഫി യുടെ ഓർമ്മ ക്കായി സെപ്തംബറിൽ നടക്കാ നിരിക്കുന്ന ഏറ്റവും വലിയ ഷോ യുടെ മുന്നോടി യായി ക്ഷണി ക്കപ്പെട്ട അതിഥി കൾക്കായി ഒരുക്കുന്ന ‘റാഫി കി യാദേൻ’ ഷോ യിൽ പാടുന്ന തിനായി ഖത്തറിൽ നിന്നുള്ള ഗായകര്‍ സംഘാടകരുമായി ബന്ധപ്പെ ടേണ്ടതാണ് .
ഖത്തറിലെ സംഗീത വേദി കൾക്ക് എന്നും പുതുമ യുള്ള നിറ പ്പകിട്ടാർന്ന സംഗീത സന്ധ്യ കളോടെ ദോഹ വേവ്സ് കാഴ്ച വെച്ച ഓരോ പരിപാടി കളും ആസ്വാദകർ എന്നും നിറഞ്ഞ മനസ്സോടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചിട്ടുണ്ട്. റാഫി യുടെ ഗാനങ്ങൾ പാടി ക്കൊണ്ട് ശ്രദ്ധേ യനായ മുഹമ്മദ് തൊയ്യിബ് പതിനാറാമത്തെ ഷോയും ആസ്വാദ കർക്കായി സമർപ്പിക്കുന്നത്.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ ഷോ യുടെ സൗജന്യ പ്രവേശന പാസിനായി ബന്ധപ്പെടേണ്ട നമ്പർ – 66 55 82 48 – 55 02 01 04
കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ
- pma

അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ 2013 – 2014 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും മെസ്പോ കുടുംബ സംഗമവും (മെസ്പോ ഫെസ്റ്റ് 2013) ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പൊന്നാനി എം. ഇ. എസ്. കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും റെഡ് വൈൻ എന്ന സിനിമ യുടെ സംവിധായകനുമായ സലാം ബാപ്പു, മെസ്പോ ഫെസ്റ്റ് 2013 ഉല്‍ഘാടനം ചെയ്യും.
സാംസ്‌കാരിക സമ്മേളനം, ചിത്ര പ്രദര്‍ശനം, ശിങ്കാരി മേളം എന്നിവയും അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ ‘മെസ്പോ കലാസന്ധ്യ’ യും അരങ്ങിലെത്തും.
- pma
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി

അബുദാബി : ചൊവ്വാഴ്ച രാവിലെ മുസ്സഫ എം 26 ല്‍ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിന് എതിര്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിലും തൊഴിലാളി കളുടെ താമസ കേന്ദ്ര ത്തിലും തീപ്പിടുത്തമുണ്ടായി.
താമസ കേന്ദ്ര ത്തിലെ 14 മുറികളും ഇതിനോട് ചേര്‍ന്ന വെയര്‍ഹൗസും പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു വെയര്‍ഹൗസിനും തീപ്പിടിച്ചു എങ്കിലും ആളപായം ഉണ്ടായിട്ടില്ല.
തൊഴിലാളി കളുടെ താമസ സ്ഥലത്താണ് ആദ്യം തീ കണ്ടത്. ഇത് വെയര്‍ഹൗസിലേക്ക് പടര്‍ന്നു പിടിക്കുക യായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ പുറത്തിറങ്ങിയ സമയ മായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പോലീസും അഗ്‌നി ശമന സേനാ വിഭാഗവും സമയോചിതമായി ഇടപെട്ട തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ കെട്ടിട ങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അഗ്‌നി ശമന സേനക്കു സാധിച്ചു.
- pma