അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോള്‍ അബുദാബി യിലെ ഇന്ത്യൻ സ്കൂളുകളും ഉന്നത വിജയം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍, എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി, അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍, സണ്‍ റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ എന്നിവയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ചരിത്ര വിജയം നേടിക്കൊണ്ടാണ് മോഡല്‍ സ്കൂള്‍ ഈ വര്‍ഷവും മുന്നില്‍ നില്‍ക്കുന്നത്. വിജയിച്ച 73 കുട്ടികളില്‍ 25% പേരും എല്ലാ വിഷയ ങ്ങളിലും A1 ഗ്രേഡ് നേടി. 62 % കുട്ടികളും C G PA അഥവാ ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് 9 ന് മുകളിലാണ് നേടിയിരിക്കുന്നത്.
എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യില്‍ പരീക്ഷ ക്കിരുന്ന 102 കുട്ടികളും വിജയിക്കുകയും അതില്‍ C G PA ആവറേജ് 10 പോയിന്റ് നേടിയ 12 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്.
തുടര്‍ച്ചയായ പതിനെട്ടാം വര്‍ഷവും നൂറു ശതമാനം വിജയം നേടി ക്കൊണ്ടാണ് അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ചരിത്ര ത്തിന്റെ ഭാഗമാവുന്നത്. പരീക്ഷ എഴുതിയ 36 കുട്ടികളും ഉന്നത വിജയം നേടിയപ്പോള്‍ മദീയ തരന്നം, ജംഷി യ സുല്‍ത്താന എന്നീ കുട്ടികള്‍ മുഴുവന്‍ വിഷയ ങ്ങളിലും A1 ഗ്രേഡ് കരസ്ഥമാക്കി.
സണ്‍ റൈസ് സ്കൂളിലെ പരീക്ഷ എഴുതിയ 18 കുട്ടികളും പത്തില്‍ പത്തും നേടി മികച്ച വിജയം കൈവരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം