പൊതുമാപ്പിനു ശേഷം 385 അനധികൃത താമസക്കാര്‍ പിടിയിലായി

March 26th, 2013

uae-amnesty-2013-no-to-violators-ePathram
അബുദാബി : നിയമ വിരുദ്ധ മായി യു. എ. ഇ. യില്‍ തങ്ങുന്ന വിദേശി കള്‍ക്ക് ശിക്ഷകള്‍ ഇല്ലാതെ രാജ്യം വിടാനായി അവസരം ഒരുക്കി യു. എ. ഇ. സര്‍ക്കാര്‍ അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഫെബ്രുവരി നാലിനു അവസാനിച്ച തിനു ശേഷം നടത്തിയ തെരച്ചിലില്‍ അബുദാബി യില്‍ നിന്നും 125 പേരെയും അല്‍ഐനില്‍ നിന്നു 100 പേരേയും പിടികൂടി യതായി താമസ – കുടിയേറ്റ വകുപ്പ് വിഭാഗം അറിയിച്ചു.

അബുദാബി യില്‍ നടത്തിയ പരിശോധന യി ല്‍ 79പുരുഷന്മാരും 46 സ്ത്രീ കളുമാണ് പിടിയിലായത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ വരാണ് സ്ത്രീകളില്‍ അധികവും. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംജരാ ണെന്നും അധികൃതര്‍ അറിയിച്ചു.

അല്‍ഐനില്‍ വീവിധ ഇടങ്ങളില്‍ നടത്തിയ പരിശോധന കളില്‍ 87 പുരുഷന്മാരും 13 സ്ത്രീകളും അടക്കം 100 പേരാണ് പിടിയിലായത്. കൂടാതെ മറ്റു എമിറേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം പേരാണ് പിടിയിലായത് എന്നു അധികൃതര്‍ വ്യക്തമാക്കി.

പൊതുമാപ്പ് പ്രയോജന പ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടു പിടിക്കാന്‍ No to Violators Follow Up വിഭാഗം പരിശോധന കര്‍ശന മാക്കിയിരുന്നു. ഇത്തരം പരിശോധന കള്‍ ഇനിയും തുടരു മെന്നും അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിത മായ ജീവിത സാഹചര്യം ഒരുക്കുന്ന തിനുള്ള നടപടി കളുമായി പൊതുജന ങ്ങള്‍ സഹകരി ക്കണം എന്നും ആഭ്യന്തര മന്ത്രാലയം No to Violators ഫോളോ അപ്പ് വിഭാഗം മേധാവി അബുദാബി യില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘ഭൂമിക്കായ് ഒരു മണിക്കൂര്‍’ അബുദാബി യില്‍ ആചരിച്ചു

March 24th, 2013

earth-hour-2013-in-abudhabi-ePathram
അബുദാബി : ഭൂമിക്കായി ഒരു മണിക്കൂര്‍ എന്ന സന്ദേശ വുമായി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണച്ചും ഉപകരണ ങ്ങള്‍ പ്രവര്‍ത്തിപ്പി ക്കാതെയും പരിസ്ഥിതി സംരക്ഷണ സന്ദേശ വുമായി അബുദാബി യില്‍ ആചരിച്ച ‘ഭൗമ മണിക്കൂര്‍’ പരിപാടി യില്‍ മലയാളി കള്‍ ഉള്‍പ്പെടെ നിരവധി ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേര്‍ അണി നിരന്നു.

പരിസ്ഥിതി സംരക്ഷണ ത്തിന്‍െറയും ഊര്‍ജ്ജ സംരക്ഷണ സന്ദേശവും പ്രചരിപ്പി ക്കുന്നതി നായി ലോകത്തെമ്പാടു മുള്ള പ്രകൃതി സ്നേഹികള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ‘എര്‍ത്ത് അവര്‍’ അഥവാ ഭൗമ മണിക്കൂറിനു ഗള്‍ഫിലെങ്ങും വലിയ സ്വീകാര്യത യാണു ലഭിക്കുന്നത്.

അബൂദബി യിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്, ദുബൈയിലെ ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ് എന്നിവിട ങ്ങളിലെല്ലാം ‘ഭൂമിക്കായ് ഒരു മണിക്കൂര്‍’ എന്ന സന്ദേശ മുയര്‍ത്തി പരിപാടി കള്‍ ഒരുക്കിയിരുന്നു.

കാലാവസ്ഥാ വ്യതിയാന ത്തിന് എതിരെ യുള്ള ആഗോള കൂട്ടായ്മയാണ് ഭൗമ മണിക്കൂറിലൂടെ വിവിധ ലോക രാജ്യ ങ്ങളില്‍ രൂപപ്പെടുത്തുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ്‌ സത്യധാര പ്രകാശനം ചെയ്തു

March 24th, 2013

അബൂദാബി : എസ്. കെ. എസ്. എസ്. എഫ്. ( S K S S F ) മുഖ പത്ര മായ സത്യധാര യുടെ ഗള്‍ഫ്‌ എഡിഷന്‍ പ്രകാശനം സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

പ്രവാസ ഭൂമിക യിലെ ഒറ്റപ്പെട്ട ജീവിത സാഹചര്യ ങ്ങളില്‍ ലഭിക്കാതെ പോകുന്ന ധാര്‍മിക ബോധവും തുടര്‍ വിദ്യാഭ്യാസ അവസരവും സൃഷ്ടി ക്കുകയും ലളിത വായന യിലേക്ക് പ്രചോദനം നല്‍കുക എന്ന ഉദ്ദേശ ലകഷ്യ ത്തോടെ യു. എ. ഇ. യില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്ന ഗള്‍ഫ്‌ സത്യധാര യുടെ ആദ്യ പ്രതി യഹിയ തളങ്കരക്കു നല്‍കിയാണു സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പി. ബാവാ ഹാജി, പത്മശ്രീ എം. എ. യൂസഫലി, പത്മശ്രീ ഡോക്റ്റര്‍. ബി. ആര്‍. ഷെട്ടി, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി ഗള്‍ഫിലേയും നാട്ടിലേയും മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

മിഡില്‍ ഈസ്റ്റിലെ എല്ലായിടത്തും മാസിക ആയിട്ടാണു ഗള്‍ഫ് സത്യധാര ലഭിക്കുക എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

ശക്തി തിയ്യറ്റേഴ്സ് മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്കു സമാപനമായി

March 24th, 2013

അബൂദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ശക്തി സാംസ്കാരിക സമ്മേളന ത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫസര്‍. കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ഇബ്രാഹിം വെങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്നത്തെ സാമൂഹിക മണ്ഡല ത്തിലെ സാംസ്കാരിക നിലവാര തകര്‍ച്ചയും മലയാളി മനസ്സു കളിലെ മറവി രോഗത്തെ കുറിച്ചും സമ്മേളന ത്തില്‍ ചര്‍ച്ച ചെയ്തു. ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാര്‍ സ്വാഗതം ആശംസിച്ചു.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വൈസ് പ്രസിഡന്റ് ബാബു വടകര, എന്‍. വി. മോഹന്‍ തുടങ്ങി വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധി കളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൌമ മണിക്കൂർ ബുർജ് ഖലീഫയിലും

March 24th, 2013

burj-khalifa-earth-hour-2013-epathram

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ വൈദ്യുത ദീപങ്ങൾ ഒരു മണിക്കൂർ അണച്ചു കൊണ്ട് 2013ലെ ഭൌമ മണിക്കൂർ ആചരണത്തിൽ പങ്കാളിയായി. കൃത്യം 8:30ന് മിന്നിത്തിളങ്ങുന്ന അലങ്കാര ദീപങ്ങൾ ഒരു വട്ടം മിന്നിമറഞ്ഞതോടെ ബുർജ് ഖലീഫ ഇരുട്ടിലാണ്ടു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലൂടെ കാർബൺ ബഹിർഗ്ഗമനവും അതു വഴി പരിസ്ഥിതി ആഘാതം കൂറയ്ക്കുക എന്ന സന്ദേശവും ആഗോള കാലാവസ്ഥാ വ്യതിയാനം ആഗോള താപനം മുതലായ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും എന്ന കാലഘട്ടത്തിന്റെ ആവശ്യത്തിൽ തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കി കൊണ്ട് ദുബായ് നഗരവും ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.

ബുർജ് ഖലീഫയ്ക്കൊപ്പം ബുർജ് അൽ അറബ്, ദുബായ് മോൾ, ദുബായ് മറീനാ മോൾ, സൂഖ് അൽ ബഹാർ, ഗോൾഡ് ആൻഡ് ഡയമണ്ട് പാർക്ക്, ദി അഡ്രസ് ഹോട്ടൽ, ഹിൽട്ടൺ, റാഫ്ൾസ്, ഫെയർമോണ്ട് ഹോട്ടലുകൾ, സിറ്റി സെന്റർ, മോൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ എന്നിവ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ വിളക്കുകൾ അണച്ച് ഈ ഉദ്യമത്തിൽ പങ്കെടുത്തു. ദുബായ് മുൻസിപ്പാലിറ്റി തങ്ങളുടെ കെട്ടിടങ്ങൾ എല്ലാം ഇരുട്ടിലാക്കി പിന്തുണ പ്രകടിപ്പിച്ചു. ലോകത്ത് ഏറ്റവും ഉയരം കൂടിയ അവതരണ ജലധാരയായ ദുബായ് ഫൌണ്ടൻ ഭൌമ മണിക്കൂർ സമയത്ത് പ്രവർത്തനരഹിതമായി പിന്തുണ നൽകി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ അനുവദിക്കുക : ശത്രുഘ്‌നന്‍ സിന്‍ഹ
Next »Next Page » ശക്തി തിയ്യറ്റേഴ്സ് മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്കു സമാപനമായി »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine