എന്‍. എം. സി. ഗ്രൂപ്പ് നാല് ആശുപത്രികള്‍ ആരംഭിക്കുന്നു

March 2nd, 2013

അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ മേഖല യില്‍ 330 മില്യണ്‍ ഡോളര്‍ മുടക്കി ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍. എം. സി.) ഗ്രൂപ്പ് നാല് പദ്ധതികള്‍ ഉടന്‍ ആരംഭിക്കും എന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അബുദാബി യിലെ അല്‍ജസീറ പ്രദേശത്ത് ‘ബ്രൈറ്റ് പോയന്റ്’ മെറ്റേണിറ്റി ഹോസ്പിറ്റല്‍, മുസഫ യില്‍ മെഡിക്കല്‍ സെന്റര്‍, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ആസ്പത്രി സമുച്ചയം, അബുദാബി ഖലീഫ സിറ്റിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി എന്നിവയാണ് ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖസ്ര്‍ അല്‍ ഹുസ്ന്‍ വാര്‍ഷിക ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

March 2nd, 2013

abudhabi-al-hosn-fort-fest-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ ചരിത്ര പ്രാധാന്യമുള്ള ‘ഖസ്ര്‍ അല്‍ ഹുസ്ന്‍’ കോട്ടയുടെ 250ആം വാര്‍ഷിക ആഘോഷങ്ങള്‍ രാജ കുടുംബാംഗ ങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നും അല്‍ ഖസ്ര്‍ കോട്ടയിലേക്ക് നടന്ന ഘോഷയാത്ര, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷേഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം നയിച്ചു.

sheikh-muhammed-in-qasar-al-hosn-fort-fest-ePathram

അബുദാബി കീരിടവകാശിയും യു എ ഇ സായുധ സേനയുടെ ഡപ്യുട്ടി കമാന്‍ഡറുമായ ജനറല്‍ ഷേഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം എന്നിവര്‍ മുന്‍ നിരയില്‍ അണി നിരന്നു. വിവിധ എമിരേറ്റു കളിലെ ഭരണാധി കാരികള്‍, മന്ത്രിമാര്‍ മറ്റു രാജ കുടുംബാംഗങ്ങളും പങ്കെടുത്തു.

യു എ ഇ യുടെ പൗരാണികതയും പാരമ്പര്യവും വരച്ചു കാട്ടുന്ന വിവിധ കലാ പരിപാടികളും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി കളില്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് അബുദാബി യില്‍

March 2nd, 2013

oicc-press-meet-for-global-meet-ePathram
അബുദാബി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ. ഐ. സി. സി.) മൂന്നാം ഗ്ലോബല്‍ മീറ്റ് ഏപ്രില്‍ 11, 12, 13 തിയ്യതി കളില്‍ അബുദാബി യില്‍ നടക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സല്‍മാന്‍ ഖുര്‍ഷിദ്, വയലാര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. വേണു ഗോപാല്‍, കെ. സി. ജോസഫ് എന്നീ മന്ത്രിമാരും എം. പി. മാര്‍, എം. എല്‍. എ. മാര്‍, കെ. പി. സി. സി. നേതാക്കള്‍ തുടങ്ങിയവരും ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കും.

ഗ്ലോബല്‍ മീറ്റിനെ ക്കുറിച്ച് വിശദീ കരിക്കാന്‍ അബുദാബി മലയാളീ സമാജ ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.

ജി. സി. സി. രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്ക, യൂറോപ്പ് എന്നിവിട ങ്ങളില്‍ നിന്നുമായി 500-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. 600- ഓളം പ്രതിനിധികള്‍ യു. എ. ഇ. യില്‍ നിന്നും ഉണ്ടാവും.

പ്രവാസി മലയാളി കളുടെ വിവിധ പ്രശ്‌ന ങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍, സിമ്പോസിയ ങ്ങള്‍ എന്നിവ മൂന്ന് ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളന ത്തില്‍ ഉണ്ടാവും. പ്രവാസി കള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്, പ്രവാസി ബാങ്ക് എന്നിവ സമ്മേളന ത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമാക്കു മെന്ന് എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.

രണ്ടാം ഒ. ഐ. സി. സി. സമ്മേളന ത്തിന്‌ ശേഷം ഗള്‍ഫിലെ കോണ്‍ഗ്രസ് സംഘടനകള്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാന്‍ സജ്ജമായിട്ടുണ്ടെന്ന് കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. 2013 മാര്‍ച്ച് 31-നുള്ളില്‍ ഗള്‍ഫിലെ ജില്ലാ കോണ്‍ഗ്രസ് അനുകൂല സംഘടന കളും മാതൃ സംഘടന യ്ക്കു കീഴില്‍ അണിനിരക്കു മെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡോ. മനോജ് പുഷ്‌കര്‍, എം. വി. ജമാലുദ്ദീന്‍, കെ. എച്ച്. താഹിര്‍, ടി. എ. നാസര്‍, ഷുക്കൂര്‍ ചാവക്കാട്, പുന്നക്കന്‍ മുഹമ്മദാലി, ഷാജിഖാന്‍, ജീബാ എം. സാഹിബ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീകൃഷ്ണ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ കുടുംബ സംഗമം

March 1st, 2013

guruvayur-sree-krsihna-collage-alumni-qatar-meet-ePathram
ദോഹ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ കുടുംബ സംഗമം ദോഹ സലത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ വെച്ച് നടന്നു.

1968 മുതല്‍ 2012 വരെ പഠിച്ച വിദ്യാര്‍ഥി കളുടെ സംഗമ മായിരുന്നു ഇവിടെ നടന്നത്.

മികച്ച ഗാന രചയിതാ വിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീകൃഷ്ണ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടി യായ റഫീഖ് അഹമ്മദിനെ യോഗം അനുമോദിച്ചു. ലതേഷ്, മുഹമ്മദ്‌ കബീര്‍, പ്രമോദ്, ഒമര്‍ ബാനിഷ് എന്നിവര്‍ സംസാരിച്ചു

sree-krishna-collage-alumni-qatar-chapter-ePathram

ഈ കാലയള വില്‍ പഠിച്ചിറ ങ്ങിയവര്‍ പങ്കെടുത്ത, എല്ലാവരെയും ഒരുപാട് നാളുകള്‍ പുറകി ലേക്ക് കൂട്ടി ക്കൊണ്ട് പോകാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

വിവാഹം കഴിഞ്ഞവരും മക്കളായവരും മുത്തച്ച ന്മാരായ വരും അവരുടെ ചെത്തി നടന്ന ആ ഓര്‍മ്മ യിലെ നല്ല കാലം വേദി യില്‍ പങ്ക് വെച്ചപ്പോള്‍ എല്ലാവരു ടെയും മുഖത്ത് അന്നത്തെ ആ യുവത്വവും പ്രസരിപ്പും തെളിയുക യായിരുന്നു.

അസോസി യേഷന്‍ അംഗങ്ങളും അവരുടെ കുട്ടികളും സിംഗിംഗ് ബേഡ്സ് ഓര്‍ക്കസ്ട്ര യുടെ പിന്നണി യോടെ അവതരിപ്പിച്ച ഗാനമേള യില്‍ വിനോദ് നമ്പലാട്ട്, സന്തോഷ്‌ നമ്പലാട്ട്, സുനില്‍, നേഹ പ്രസാദ്‌, ഹരിത രാജീവ്, നവാല്‍ അബൂബക്കര്‍, ഫദ്വ തുടങ്ങി യവര്‍ ഗാന ങ്ങള്‍ ആലപിച്ചു.

ശ്രീ കൃഷ്ണ യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യായ നജ്മ പങ്കു വെച്ച കാമ്പസ് അനുഭവങ്ങളും അതിന്റെ പശ്ചാത്തല ത്തില്‍ അവതരി പ്പിച്ച സ്വന്തം കവിതയും പലരു ടെയും മനസ്സിനെ അല്പം നൊമ്പര പ്പെടുത്തി യിട്ടുണ്ടാവാം.

മൊഹമ്മദ്‌ നിഹാല്‍, ഇസ ഫാത്തിന്‍ എന്നീ കുട്ടി കളുടെ നൃത്തങ്ങളും ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന നറുക്കെടു പ്പില്‍ ഒന്നാം സമ്മാന മായ കാമറ സുകേശും രണ്ടാം സമ്മാന മായ ഡിജിറ്റല്‍ ഫോട്ടോ ഫ്രയിം മണികണ്‍ഠനും മൂന്നാം സമ്മാന മായ ഡി. വി. ഡി. പ്ലയര്‍ ഹരിത രാജീവും നേടി.

ഡിന്നറോട് കൂടി എല്ലാവരും യാത്ര പറഞ്ഞ് പോകു മ്പോള്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തി യാക്കി യാത്രയയപ്പും കഴിഞ്ഞ് കാമ്പസി നോട് വിട പറയുന്ന പ്രതീതി യായിരുന്നു എല്ലാവരു ടെയും മുഖത്ത്.

-കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധി സാഹിത്യ വേദിയുടെ ‘മോഹന്‍ദാസ് മുതല്‍ മഹാത്മാവു വരെ’ പുസ്തക പ്രകാശനം

February 26th, 2013

അബുദാബി : ഗാന്ധിഗ്രാം ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി യുടെ ‘മോഹന്‍ദാസ് മുതല്‍ മഹാത്മാവു വരെ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം ഗാന്ധി സാഹിത്യ വേദി യുടെ ആഭിമുഖ്യ ത്തില്‍ ഫെബ്രുവരി 27 ബുധനാഴ്ച വൈകിട്ട് 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

ഗാന്ധിജി യുടെ ജീവിത മുഹൂര്‍ത്ത ങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ചിത്ര ങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മലയാള ത്തില്‍ ആദ്യ മായാണ് ഇത്തര ത്തിലൊരു പുസ്തകം പ്രസിദ്ധീകരി ക്കുന്നത്. ഗാന്ധി ഗ്രാം ഷാജി പുസ്തകം പ്രകാശനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. വൈ. സുധീര്‍കുമാര്‍ ഷെട്ടി പുസ്തകം ഏറ്റു വാങ്ങും.

ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍ അധ്യക്ഷത വഹിക്കുന്ന യോഗ ത്തില്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസംഗിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ. ആര്‍. ജോഷിക്ക് യാത്രയയപ്പ്
Next »Next Page » ശ്രീകൃഷ്ണ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ കുടുംബ സംഗമം »



  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine