കൈരളി കള്‍ച്ചറല്‍ ഫോറം 2013 പ്രവര്‍ത്തനോദ്ഘാടനം

April 4th, 2013

lenin-rajendran-at-npcc-kairly-cultural-forum-2013-commitee-ePathram
അബുദാബി : മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറ ത്തിന്റെ 2013 പ്രവര്‍ത്തനോദ്ഘാടനം മുസ്സഫ എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷന്‍ ഹാളില്‍ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു.

ഫോറം പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ച യോഗ ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കല ദേവകുമാര്‍, കൃഷ്ണകുമാര്‍, ടെറന്‍സ് ഗോമസ്, രാജന്‍ കണ്ണൂര്‍, അഷ്‌റഫ് ചമ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അനില്‍കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.എസ്.സി. ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ കൊല്ലം, അനില്‍ പുത്തൂര്‍, അനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന പുരസ്കാരം ബി. എസ്. നിസാമുദ്ദീനും മഹേഷ് ശുകപുരത്തിനും

April 1st, 2013

അബുദാബി : കലാ-സാംസ്കാരിക കൂട്ടായ്മ യായ ദര്‍ശന സാംസ്കാരിക വേദി യുടെ മൂന്നാമത് പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

പ്രവാസി സമൂഹ ത്തിനിടയില്‍  സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങള്‍ പത്ര വാര്‍ത്ത കളിലൂടെ നിയമ ബോധ വത്കരണം നടത്തിയതിന് ‘ഗള്‍ഫ് മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ ബി. എസ്. നിസാമുദ്ദീന്‍, യു. എ. ഇ. യിലെ കലാ-സാംസ്കാരിക വേദി കളില്‍ വാദ്യ-മേള രംഗത്ത് കഴിവ് തെളിയിച്ച ചെണ്ട വിദ്വാന്‍ മഹേഷ് ശുകപുരം എന്നിവര്‍ക്കാണ് പുരസ്കാരം.

chenda-artist-mahesh-shukapuram-ePathram

ചെണ്ട വിദ്വാന്‍ മഹേഷ് ശുകപുരം

ദര്‍ശന യുടെ അഞ്ചാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് ഏപ്രില്‍ 5 വെള്ളിയാഴ്ച മുസഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം അത്‌ലറ്റിക് മീറ്റ് ശ്രദ്ധേയമായി

April 1st, 2013

samajam-uae-open-athletic-meet-2013-ePathram
അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഒഫീസേഴ്സ് ക്ലബ്ബില്‍ നടന്നു.

യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി ബൈജു, വെള്ള പ്രാവുകളെ പറത്തി കായിക മേള ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പു കളായി നടന്ന കായിക താര ങ്ങളുടെ പരേഡിന് ആക്ടിംഗ് പ്രസിഡന്റ് ഷിബു വര്‍ഗീസ് സല്യൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് ബാലവേദി കണ്‍വീനര്‍ അജിത് സുബ്രഹ്മണ്യന്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സമാജം ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നിസാറുദ്ദീന്‍, അഷറഫ് പട്ടാമ്പി, വിജയ രാഘവന്‍, അനീഷ് ഭാസി, ഷബീര്‍ മാളിയേക്കല്‍, എ. എം. അന്‍സാര്‍, റഫീക്ക്.പി. ടി, അനില്‍, സുനില്‍, വനിതാ വിഭാഗം കണ്‍ വീനര്‍ ജീബ എം. സാഹിബ്, മുന്‍ ഭാര വാഹി കളായ ഇടവ സൈഫ്, മുഹമ്മദലി, അബ്ദുള്‍ കരീം, അബ്ദുള്‍ കാദര്‍ തിരുവത്ര, ജയരാജ്, ശുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, യേശു ശീലന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് സമാജം സെക്രട്ടറി സഹീഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കെ. കെ. നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കടമ്മനിട്ട, ഒ.വി. വിജയൻ എന്നിവരുടെ അനുസ്മരണം നടത്തി

April 1st, 2013

OV Vijayan-epathram

അബുദാബി: കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗവും, ഗ്രന്ഥശാലാ വിഭാഗവും സമുയുക്തമായി കടമ്മനിട്ട, ഒ. വി. വിജയൻ എന്നിവരുടെ അനുസ്മരണം നടത്തി. കടമ്മനിട്ട കവിതകളും,  വിജയൻ  ഓര്മ്മകളും നിറഞ്ഞ സന്ധ്യ വേറിട്ട ഒരനുഭവമായി. കടമ്മനിട്ട സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവന്റെ വേദനയും  ജീവിതവും തുറന്നു കാണിച്ച കവിയാണെന്നും മലയാളം ഉള്ള കാലത്തോളം കടമ്മനിട്ടയുടെ കവിതകളും നിലനില്ക്കുമെന്നും പറഞ്ഞു .  കടമ്മനിട്ട അനുസ്മരണക്കുറിപ്പ് കെ. എസ്.  സി ലൈബ്രേറിയൻ ‌ ഹര്ഷനും, ഒ. വി. വിജയൻ അനുസ്മരണക്കുറിപ്പ്‌ ഫൈസൽ ബാവയും വായിച്ചു. ഒ. വി. വിജയൻ എന്ന എഴുത്തുകാരനെ ഒരു ഇതിഹാസത്തിൽ മാത്രം ഒതുക്കേണ്ടതില്ല എന്നും, അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ധര്മ പുരാണവും, പ്രകൃതിയിലൂടെ വിജയന് നടത്തിയ ആത്മീയമായ ഒരു അന്വേഷണമായ  മധുരം ഗായതിയും ഇനിയും മലയാളി വേണ്ടവിധത്തിൽ  വായിച്ചിട്ടില്ലെന്നും  ഈ നോവലുകൾ ഇനിയും ഒരു പുന:വായന   നടത്തിയാണ് വിജയനെ അനുസ്മാരിക്കേണ്ടത്  എന്നും  അഭിപ്രായം ഉയര്ന്നു.  കെ. എസ്. സി   സാഹിത്യ വിഭാഗം സെക്രട്ടറി ജലീൽ  ടി. കുന്നത് അധ്യക്ഷനാ യിരുന്നു. അനന്തലക്ഷ്മി ഷരീഫ്, അമൽ കെ. ബഷീര്, ഫാസിൽ, സുരേഷ് പാടൂര്, ധനേഷ്, റഫീഖ് അലി എന്നിവര് കടമ്മനിട്ട കവിതകള ചൊല്ലി. കെ. എസ്. സി അസ്സി: ലൈബ്രേറിയൻ ടി. ഗോമസ് നന്ദി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on കടമ്മനിട്ട, ഒ.വി. വിജയൻ എന്നിവരുടെ അനുസ്മരണം നടത്തി

യു. എ. ഇ. യില്‍ ദു:വെള്ളി ആചരിച്ചു

March 30th, 2013

good-friday-2013-celebration-ePathram
ദുബായ് : യു എ ഇ യിലെ വിവിധ ദേവാലയ ങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന കളും സ്ലീബാ വന്ദന ശുശ്രൂഷകളും നടന്നു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ നടന്ന ദു:വെള്ളിയാഴ്ച ശുശ്രൂഷ കളില്‍ ആയിര ക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. റ്റി ജെ ജോണ്‍സണ്‍, അസി. വികാരി ഫാ. ബിജു ദാനിയേല്‍, വി. റ്റി. തോമസ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. തോമസ് മുകളേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷകള്‍ക്കു ശേഷം കഞ്ഞിനേര്‍ച്ചയും ഉണ്ടായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മെസ്പോ യാത്രയയപ്പ് നല്‍കി
Next »Next Page » കടമ്മനിട്ട, ഒ.വി. വിജയൻ എന്നിവരുടെ അനുസ്മരണം നടത്തി »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine