അബുദാബി : ഫാല്‍ക്കണിന്‍െറ രൂപ ത്തിലുള്ള ചിഹ്ന ത്തിന് താഴെ രണ്ട് വാളുകള്‍ കുറുകെ വെച്ചിരിക്കുന്ന രീതി യില്‍ അബുദാബി യുടെ പുതിയ ലോഗോ രൂപാന്തരം വരുത്തിയ തായി പ്രമുഖ ഇംഗ്ലീഷ് പത്രം. ഔദ്യാഗിക ലോഗോ സംബന്ധിച്ച് നിയമ ഭേദഗതികള്‍ വരുത്തി യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചതായും വാര്‍ത്ത യില്‍ പറയുന്നു.
ഓരോ വശത്തും വെള്ള – ചുവപ്പ് നിറമുള്ള കൊടികളും ദീര്‍ഘ ചതുര ത്തില്‍ ‘അബുദാബി’ എന്ന എഴുത്തും ചിഹ്ന ത്തിന് മുകളില്‍ മൂന്ന് മകുടങ്ങളും ലോഗോക്ക് ചുവപ്പ് അല്ലെങ്കില്‍ വെള്ളി അല്ലെങ്കില്‍ കറുപ്പ് ഫ്രെയിം ആകാമെന്നും നിയമ ത്തില്‍ പറയുന്നു.
എമിറേറ്റിന്‍െറ സാംസ്കാരിക പാരമ്പര്യം, പൗരാണിക മൂല്യങ്ങള്‍, ചരിത്ര പരമായ സവിശേഷത കള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ലോഗോ യുടെ രൂപ കല്പന യും മറ്റും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍െറ സെക്രട്ടേറിയറ്റ് ജനറല്‍ വിലയിരുത്തി വരികയാണ്.
അറേബ്യന്‍ ചരിത്ര ത്തില്‍നിന്നും പാരമ്പര്യ ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ബഹ്റൈനി ചിത്രകാരന് അബ്ദുല്ല അല്‍ മഹ്റൂഖി യാണ് അബുദാബി യുടെ നിലവിലെ ലോഗോ തയാറാക്കിയത്. 1968ല്‍ തപാല്‍ സ്റ്റാമ്പിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.