ബാബുരാജ്‌ സ്മരണ : ‘നമ്മുടെ സ്വന്തം ബാബുക്ക’

February 15th, 2013

ms-baburaj-epathram

ദുബായ് : വിഖ്യാത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ സ്മരണ പുതുക്കുന്നതിനായി ‘നമ്മുടെ സ്വന്തം ബാബുക്ക’ എന്ന പേരില്‍ സംഗീത ദൃശ്യാവിഷ്കാരം ഒരുക്കുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് ഖിസൈസ് വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളില്‍ അവതരിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ യിലൂടെ എം. എസ്. ബാബുരാജിന്റെ സംഗീതവും ജീവിതവും കാണികള്‍ക്ക് മുന്നിലെത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡി. വിനയ ചന്ദ്രന്‍ അനുസ്മരണം നടത്തി

February 15th, 2013

d-vinayachandran-epathram
അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായ കവി ഡി വിനയ ചന്ദ്രന്‍ അനുസ്മരണം നടത്തി.

വിനയ ചന്ദ്രന്‍ മാഷിന്റെ വിയോഗം മലയാള ത്തിനു കനത്ത നഷ്ടമാണെന്നും ലോക സാഹിത്യത്തെ നമുക്ക് പരിചയ പ്പെടുത്തുന്നതില്‍ മാഷിന്റെ പങ്ക് വളരെ വലുതായിരുന്നു എന്നും അങ്ങനെ നമുക്ക് ലഭിക്കു മായിരുന്ന വാക്കിന്റെ മൂന്നാം കരകളാണ് നമുക്ക് ഈ വിയോഗ ത്തിലൂടെ നഷ്ടപ്പെട്ട തെന്നും അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന അനുസ്മരണ യോഗ ത്തില്‍ വായിച്ച അനുശോചന കുറിപ്പില്‍ സൂചിപ്പിച്ചു.

കെ. കെ. കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. ഡി വിനയചന്ദ്രന്റെ കാവ്യ ജീവിതത്തെ പറ്റി ഫൈസല്‍ ബാവ സംസാരിച്ചു.

കവിയുമായി പങ്കു വെച്ച നിമിഷ ങ്ങളെ പറ്റി ബിനു വാസുദേവനും കൂട്ടായ്മയില്‍ പങ്കു വെച്ചു.

വിനയ ചന്ദ്രന്റെ കവിതകള്‍ ടി. എ. ശശി ചൊല്ലി. മുഹമ്മദലി, രാജീവ്‌ മുളക്കുഴ, ഷരീഫ് മാന്നാര്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലീം അയ്യനേത്തിന് പ്രൊഫ. രാജന്‍ വര്‍ഗീസ് ചെറുകഥാ അവാര്‍ഡ്

February 15th, 2013

salim-ayyaneth-ePathram

ദുബായ് : മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വകുപ്പ് തലവനു മായിരുന്ന പ്രൊഫ. രാജന്‍ വര്‍ഗീസിന്റെ സ്മരണാര്‍ഥം ബിഷപ് മൂര്‍ കോളജ് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്കാരത്തിന് സലീം അയ്യനത്ത് അര്‍ഹനായി. ഡിബോറ എന്ന കഥയ്ക്കാണ് അവാര്‍ഡ്.

ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കു ഖിസൈസ് നെല്ലറ റെസ്റ്റോറന്റില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കും എന്ന്‍ പ്രസിഡന്റ് കോശി ഇടിക്കുള, ജനറല്‍ സെക്രട്ടറി റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ മിലാദ് സംഗമം നടത്തി

February 13th, 2013

അബുദാബി : കണ്ണൂര്‍ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. മിലാദ് സംഗമം നടത്തി. കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് സാബിര്‍ മസയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, നൌഫല്‍ അസ്അദി വളക്കൈ, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, മുഹമ്മദ് അലി ഫൈസി കാലടി, മുഹമ്മദ് അലി ദാരിമി, അഷ്‌റഫ് പി വാരം, റഫീക്ക് പലക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംഗമത്തിന് ശജീര്‍ ഇരിവേരി സ്വഗതവും അഷ്‌റഫ് തടിക്കടവ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ യിലേക്ക് അടക്കം ആറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ നിരക്കില്‍ വിളിക്കാം

February 13th, 2013

etisalat-logo-epathram അബുദാബി : യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അടക്കം ആറ് രാജ്യങ്ങളി ലേക്ക് ഇത്തിസാലാത്തിന്റെ ലോക്കല്‍ കോള്‍ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍ വിളിക്കാന്‍ കഴിയുന്ന സംവിധാനം നില വില്‍ വന്നു.

‘വാസല്‍ ഇന്‍റര്‍നാഷണല്‍ ആഡ് ഓണ്‍’ എന്ന പുതിയ സേവനം വാസല്‍ പ്രീ പെയ്ഡ് ഉപഭോക്താ ക്കള്‍ക്കാണ് ലഭിക്കുക. ഇതനുസരിച്ച് അന്താരാഷ്ട്ര കോളു കള്‍ക്ക് സെക്കന്‍ഡിന് 0.5 ഫില്‍സ് എന്ന നിരക്കിലാണ് ഈടാക്കുക.

*141# ഡയല്‍ ചെയ്താല്‍ ഈ സേവനം ലഭ്യമാകും. അല്ലെങ്കില്‍ IDD എന്ന് ടൈപ്പ് ചെയ്ത് 1010 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയച്ചാലും മതി.

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളി ലേക്കാണ് ഈ നിരക്കില്‍ വിളിക്കാന്‍ കഴിയുക. ഇതില്‍ ഈജിപ്ത്, ശ്രീലങ്ക എന്നിവിട ങ്ങളിലേക്ക് ഇത്തിസാലാത്ത് നെറ്റ്വര്‍ക്കി ലേക്ക് മാത്രമേ ലോക്കല്‍ നിരക്കില്‍ വിളിക്കാന്‍ കഴിയൂ. മറ്റ് രാജ്യ ങ്ങളിലേക്ക് ഏത് നെറ്റ്വര്‍ക്കി ലേക്കും ഈ നിരക്കില്‍ വിളിക്കാം.

സെക്കന്‍ഡ് നിരക്കില്‍ ആണ് ബില്ലിംഗ്. ദിവസത്തില്‍ ഏത് സമയത്തും വിളിക്കാം. ഓരോ കോളിന്‍െറയും തുടക്കത്തില്‍ കോള്‍ സെറ്റ്-അപ് ഫീസ് എന്ന നിലക്ക് ഒരു ദിര്‍ഹം ഈടാക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ ദല അനുശോചിച്ചു
Next »Next Page » അബുദാബി യില്‍ മിലാദ് സംഗമം നടത്തി »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine