
ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്‌സ് ചേഞ്ച് ഒരു കോടി രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്തു. ദുരന്ത ഭൂമി യായ ഉത്തരാ ഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കാ യിട്ടാണ് ഈ തുക സംഭാവന നല്‍കിയത്.
ഡല്‍ഹി യില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. എക്‌സ് ചേഞ്ച് ഇന്ത്യ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, കേന്ദ്ര മന്ത്രി ശശി തരൂരിന് തുക കൈമാറി.
ദേശീയ ദുരന്ത നിവാരണ ശ്രമ ങ്ങളില്‍ പ്രവാസി സമൂഹം കാണിക്കുന്ന താത്പര്യവും അത്തരം പ്രവര്‍ത്തന ങ്ങളില്‍ യു. എ. ഇ. എക്‌സ് ചേഞ്ചിന്റെ പങ്കാളിത്തവും പ്രത്യേകം സ്മരിക്ക പ്പെടുമെന്ന് തരൂര്‍ പറഞ്ഞു.



അബുദാബി : നൗഷാദ് കുനിയന്‍ പറമ്പത്ത് എന്നയാളുടെ എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന റജിസ്റ്റ്റേഷന്‍ കാര്‍ഡ് (മുല്‍കിയ), ലേബര്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്സ് അബുദാബി യില്‍ വെച്ചുള്ള യാത്ര യില്‍ നഷ്ടപ്പെട്ടു.



























