അബുദാബി : വിശ്വാസി മനസ്സു കളില്‍ ആസ്വാദ നത്തിന്റെ തേന്മഴ പെയ്യിച്ചു മനോഹരമായ ഈണ ത്തില്‍ ആലാപനം ചെയ്ത ബുര്‍ദ പാരായണവും പഠനാര്‌ഹമായ മദ്ഹു പ്രഭാഷണവും കൊണ്ട് അബുദാബി കാസറഗോഡ് ജില്ല കെ എം സി സി, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ “ഹുബ്ബ് റസൂല്‍” ശ്രദ്ധേയമായി.
ശുദ്ധമായ മാപ്പിള പ്പാട്ടുകള്‍ കൊലവിളി നേരിടുന്ന ഈ കാലത്ത് ആസ്വാദകര്‍ക്ക് പുതിയൊരു ലോകം വെട്ടിത്തുറന്നു കൊണ്ടാണ് പ്രവാചക മദ്ഹ് ഗീതങ്ങള ടങ്ങിയ ബുര്‍ദ മജ് ലിസും വര്‍ത്തമാന ലോകം പ്രവാചക കാഴ്ച്ചപ്പാടില്‍ എന്ന വിഷയ ത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ കൊല്ലം താജുദ്ധീന്‍ ബാഖവി യുടെ പ്രൌഡ ഘംഭീരമായ മദ്ഹ് റസൂല്‍ പ്രഭാഷണവും നടന്നത്.
മാനവികതയും ധാര്‍മികതയും പാടെ വിസ്മരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ട ത്തില്‍ ധര്മാധര്മങ്ങളും, സത്യാസത്യ ങ്ങളും വിവേചന ത്തോടെ മനസ്സിലാക്കി ക്കൊടുക്കുയും മാനവികതയും സാഹോദര്യവും എന്താണെന്നും ശാന്തിയും സമാധാനവും എങ്ങിനെ സായത്ത മാക്കാമെന്നും സ്വജീവത ത്തിലൂടെയും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപന ങ്ങളിലൂടെയും ലോകത്തിനു പഠിപ്പിച്ചു കൊടുത്ത തുല്യത യില്ലാത്ത നേതാവാണ് പ്രവാചകന്‍ മുഹമ്മദ് റസൂല്‍ എന്ന് താജുദ്ധീന്‍ ബാഖവി സദസ്സിനെ ഉണര്‍ത്തി.
ഒരു സിനിമ യിലൂടെയോ കാര്‍ട്ടൂണിലൂടെയോ മറ്റെന്തങ്കിലും മാര്‍ഗ ത്തിലൂടെയോ തകര്‍ക്കാന്‍ ആ വാത്തതാണ് ജന മനസ്സുകളില്‍ ആ പുണ്യ പ്രവാചകനുള്ള സ്ഥാനം. ജീവിത കാലത്ത് തന്നെ നിരവധി എതിര്‍പ്പുകളും ആക്ഷേപ ങ്ങളും തരണം ചെയ്ത റസൂല്‍ സ്വജീവിത ത്തിന്റെ നന്മ കളിലൂടെ വിശ്വാസി കളുടെയും അവിശ്വാസി കളുടെയും പ്രിയപ്പെട്ടവന്‍ ആവുക യായിരുന്നു എന്നും ചരിത്ര പശ്ചാത്തല ത്തില്‍ താജുദ്ധീന്‍ ബാഖവി വിശദീകരിച്ചു.
.
പണത്തിനു വേണ്ടി വഴിവിട്ട ബന്ധ ങ്ങളില്‍ ഏര്‍പ്പെടുന്നവരും സ്വന്തം പ്രസവം പോലും പരസ്യ പ്പെടുത്താന്‍ തയ്യാറാവുന്ന സ്ത്രീയും, ലോകത്ത് ലക്ഷങ്ങള്‍ പട്ടിണി കാരണം നട്ടം തിരിയുമ്പോള്‍ മന്ത്രി മന്ദിര ങ്ങള്‍ മോഡി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുന്ന ഭരണാധി കാരികളും അന്ത്യ നാളിന്റെ അടയാള ങ്ങളാണെന്ന് പ്രവാചക പ്രവചനം വിശദീകരിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂതനായ മനുഷ്യന്റെ ശവ മഞ്ചം കൊണ്ട് പോകുന്നത് കണ്ടു വിനയ പുരസ്സരം എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച പ്രവാചകന്റെ ചരിത്രം വിസ്മരി ക്കുന്നതി നാലാണ് വര്‍ഗീയതയും ഭീകരത യുമൊക്കെ ഉണ്ടാവുന്നതെന്നും ലോക ത്തിനു മാതൃക യായി അവതരിച്ച സമാധാന ത്തിന്റെയും സാഹോദര്യ ത്തിന്റെയും സ്നേഹ ദൂദനായ പ്രവാചകന്‍ കാണിച്ചു തന്ന സന്മാര്‍ഗ തിന്റെ പാതയില്‍ അണി നിരന്നാല്‍ മാത്രമേ ഇഹപര ലോക ങ്ങളില്‍ രക്ഷയും മനസ്സ മാധാനവും ഉണ്ടാവൂ എന്നും മദ്ഹു റസൂല്‍ പ്രഭാഷണ ത്തില്‍ താജുദ്ധീന്‍ ബാഖവി ഉല്‍ബോധിപ്പിച്ചു.
പ്രവാചകന്റെ ജന്മ മാസത്തോട് അനുബന്ധിച്ച് അബുദാബി കാസറ ഗോഡ് ജില്ല കെ എം സി സി സംഘടിപ്പിച്ച വന്ന വിവിധ പരിപാടി കളുടെ സമാപന സമ്മേളന മായിരുന്നു “ഹുബ്ബ് റസൂല്‍ 2013”.
സമ്മേളനം അബുദാബി കെ എം സി സി ജനറല്‍ സെക്രട്ടറി ടി. കെ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല കെ എം സി സി പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാകടപ്പുറം അധ്യക്ഷനയിരുന്നു. ത്രിക്കരിപ്പൂര്‍ സി. എച്. സെന്റര് ചെയര്‍മാന്‍ എം. എ. സി. അബ്ദുള്ള ഹാജി, മൊയ്തു ഹാജി കടന്നപ്പള്ളി, ഷാദുലി വളക്കൈ പ്രസംഗിച്ചു. അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ സ്വാഗതവും അഷ്‌റഫ് കീഴൂര്‍ നന്ദിയും പറഞ്ഞു.