അബുദാബി : റോമിംഗ് നിരക്കില്‍ ഇളവ് വരുത്തി യു. എ. ഇ. യിലെ ടെലികോം കമ്പനി ഇത്തിസലാത്ത് രംഗത്ത്. തങ്ങളുടെ ഉപഭോക്താള്‍ക്ക് വരുന്ന കോളുകള്‍ സ്വീകരി ക്കുന്ന തിനും ഡാറ്റ ഉപയോഗ ത്തിനുമുള്ള നിരക്കി ലുമാണ് ഇളവു കള്‍ അനുവദിച്ചിട്ടുള്ളത്.
പുതിയ ഇളവുകള്‍ പ്രകാരം ഡാറ്റ ഉപയോഗ ത്തിന് ദിവസ ത്തേക്ക് ഇരുപത്തി അഞ്ച് ദിര്‍ഹമും ഇന്‍കമിംഗ് കോളുകള്‍ സ്വീകരി ക്കുന്നതിനു മിനിറ്റിനു അന്‍പതു ഫില്‍സ് എന്ന നിരക്കി ലായിരിക്കും. ഇത്തിസലാത്ത് അഞ്ഞൂറ് ദിര്‍ഹം ഡാറ്റ പാക്കേജും പ്രഖ്യാപി ച്ചിട്ടുണ്ട്. ഇതു പ്രകാരം ഒരുമാസ ത്തേക്ക് ഒരു ജീബി ഡാറ്റ ഉപയോഗ ത്തിനും ആയിരം കോളുകള്‍ സ്വീകരിക്കാനും കഴിയും.
യാത്രാ കാലയളവ് മുന്‍കൂട്ടി നിശ്ചയിച്ചു കൊണ്ട് വരിക്കാര്‍ക്ക് റോമിംഗ് പാക്കേജു കള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ലോകത്തിന്റെ ഏതു ഭാഗത്തേക്കും പോകുന്ന സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും ഈ സേവനം ഉപയോഗ പ്പെ ടുത്താനാകും. ഇത്തി സലാത്തുമായി പങ്കാളികളായ എഴുപതു രാജ്യ ങ്ങളിലെ നൂറ്റി നാല്‍പ്പത്തി മൂന്നു ടെലികോം കമ്പനി കളുടെ സേവനം ലഭ്യമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി