ദുബായ്: മാതൃ രാജ്യത്തെ പ്രണമിക്കുന്ന തിനൊപ്പം കര്‍മ ഭൂമിയെ സ്‌നേഹി ക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം മുന്‍പന്തി യില്‍ ആണെന്ന് ഇന്ത്യന്‍ കോണ്‍സു ലേറ്റിലെ ലേബര്‍ കോണ്‍സല്‍ എം. പി. സിംഗ് അഭിപ്രായപ്പെട്ടു.
ഓള്‍ കേരളാ കോളജസ് അലുമ്‌നൈ ഫോറ (അക്കാഫ്) ത്തിന്റെ ആഭിമുഖ്യ ത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2013’ എന്ന പേരില്‍ ദുബായ് മംസാര്‍ ബീച്ച് റോഡില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായ മൂന്നാം വര്‍ഷ മാണ് അക്കാഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ത്തോടെ ആരംഭിച്ച പൊതു സമ്മേളന ത്തില്‍ അക്കാഫ് പ്രസിഡന്റ് സാനു മാത്യു അധ്യക്ഷത വഹിച്ചു.
ഡിഫ്‌വാക് കമ്മ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് റിസോര്‍സ് ഡെവലപ്‌മെന്റ് കോര്‍ഡിനെറ്റര്‍ ഫത്മ റാഷിദ് അല്‍ ഫലാസി, സാമൂഹ്യ പ്രവര്‍ത്തകന്‍ മത്തായി ചാക്കോ, താരിഖ് അബ്ദുള്ള അല്‍അവാദി (ഇസ്ലാമിക് അഫയര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിടീസ്), അബ്ദുള്ള അലി സാലേ (ദുബായ് പോലീസ്), അബ്ദുള്ള അല്‍ യസീദി(ആര്‍. ടി. എ.), അക്കാഫ് ജനറല്‍ സെക്രട്ടറി അഡ്വ. ബക്കര്‍ അലി, ട്രഷറര്‍ വേണു കണ്ണന്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് പിള്ള, ചാരിറ്റി കണ്‍വീനര്‍ ചാള്‍സ് പോള്‍, അക്കാഫ് ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ജോണ്‍ ഷാരി, കണ്‍വീന ര്‍മാരായ സലീം ബാബു, കെ. പി. നിഫ്ഷാര്‍, കോര്‍ഡിനേറ്റര്‍ എം. ഷാഹുല്‍ ഹമീദ്, എന്നിവര്‍ പ്രസംഗിച്ചു.
അവധി ദിവസ ത്തിന്റെ ആലസ്യം വക വെയ്ക്കാതെ സ്ത്രീകളും കുട്ടി കളും അടക്കം രണ്ടായിരത്തോളം ആളുകളാണ് മംസാര്‍ ബീച്ച് റോഡില്‍ എത്തിയത്. വിവിധ രാജ്യക്കാരും ആവേശ പൂര്‍വ്വം അണി നിരന്നു. ദുബായ് പോലീസ്, ആര്‍. ടി. എ. എന്നിവര്‍ ഓട്ടം നടക്കുന്ന റോഡിലെ ഗതാഗത ത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി യിരുന്നു.