പ്രവാസി കൂട്ടായ്മയില്‍ ഒരുക്കിയ ‘സ്നേഹത്തിന്‍ തീരത്ത്’ പ്രകാശനം ചെയ്തു

February 21st, 2013

snehathin-theerathu-music-album-release-kv-abdul-kader-ePathram
ദോഹ : ഖത്തറിലെ സംഗീത പ്രേമി കളുടെ കൂട്ടായ്മ യില്‍ ഒരുക്കിയ സംഗീത ആല്‍ബ ത്തിന്റെ പ്രകാശനം ചാവക്കാട് നടന്നു. ഓറഞ്ച് മീഡിയ ക്ക് വേണ്ടി സില്‍വര്‍ ഫിറ്റ്നസ് സെന്റര് അവതരി പ്പിക്കുന്ന ‘സ്നേഹത്തിന്‍ തീരത്ത്’ എന്ന ആല്‍ബ ത്തിന്റെ പ്രകാശനം ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

album-snehathin-theerathu-poster-ePathram

ഷാനു ചേലക്കരയും, ഖാലിദ് കല്ലൂരും രചിച്ച ഗാന ങ്ങള്‍ക്ക് അന്ഷാദ് തൃശ്ശൂര്‍ സംഗീത സംവിധാനം നിര്‍വ്വഹി ച്ചിരിക്കുന്ന ഈ ആല്‍ബ ത്തില്‍ പ്രശസ്ത ഗായകരായ മൂസ എരഞ്ഞോളി, കണ്ണൂര്‍ ഷെരീഫ്, വിദ്യാധരന്‍ മാസ്റ്റര്‍, സലിം കോടത്തൂര്‍, കൊല്ലം ഷാഫി, യുസുഫ് കാരക്കാട്, റെജി മണ്ണേല്‍, അന്ഷാദ് തൃശ്ശൂര്‍, ജ്യോത്സ്ന, ജിമ്സി ഖാലിദ് എന്നിവ ര്‍ക്കൊപ്പം ഖത്തറില്‍ നിന്ന് മുഹമ്മദ്‌ ഈസയും പുതിയ തലമുറ യിലെ നിരവധി ഗായകരും ഗാനങ്ങള്‍ ആലപിച്ചി രിക്കുന്നു. ഈ ആല്‍ബ ത്തിന്റെ നിര്‍മ്മാതാവ് റിയാസ് ചാവക്കാട്.
-കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ക്രിക്കറ്റ് ടൂര്ണമെന്റ് – 2013

February 21st, 2013

qdc-cricut-team-in-qatar-ePathram
ദോഹ : ഖത്തറിലെ മിസൈദ് ഇന്ഡസ്ട്രിയല്‍ സിറ്റി ഗ്രൌണ്ടില്‍ നടന്ന മൂന്നാമത് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ക്രിക്കറ്റ് ടൂര്ണമെന്റില്‌ ‍മുന്‍ ചാമ്പ്യന്‍മാരായ എ ഇ ബി കണ്സല്ട്ടന്‍സ് കമ്പനി ടീമിനെ 38 റണ്‍സിന് പരാജയ പ്പെടുത്തി ക്കൊണ്ട് ക്യുഡിസി കണ്സല്ട്ടന്‍സ് കമ്പനി ചാമ്പ്യന്‍മാരായി.

ഖത്തറിലെ എഞ്ചിനീയറിങ്ങ് കണ്സല്ട്ടന്‍സ് കമ്പനി കളില്‍ നിന്നുള്ള എ ഇ ബി, ക്യു ഡി സി, ഡി ജെ ജോണ്സ്, അറ്റ്കിന്‍സ്, ഹൈദര്‍ എന്നീ ടീമു കളാണ് ഈ ടൂര്ണമെന്റില് പങ്കെടുത്തത്.

-കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓ ഐ സി സി തൃശൂര്‍ ജില്ല കമ്മിറ്റി

February 21st, 2013

അബുദാബി : ഓ ഐ സി സി അബുദാബി യുടെ നേതൃത്വ ത്തില്‍ നടക്കുന്ന 14 ജില്ല കമ്മിറ്റി കളുടെ പ്രവര്‍ത്തന ഉത്ഘാടനവും മാര്‍ച്ചില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റും വിജയി പ്പിക്കാന്‍ ഓ ഐ സി സി തൃശൂര്‍ ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു സാദിഖലി, സഗീര്‍ ചെ ന്ത്രാപ്പിന്നി എന്നിവര്‍ സംസാരിച്ചു. ഹമീദ് അഞ്ചങ്ങാടി സ്വാഗതവും വൈസ് പ്രസിഡന്റ് ഇ എ സക്കീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളി യുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു

February 21st, 2013

help-desk-ePathram അബുദാബി : ജോര്‍ജ്ജ് കോശി എന്ന പേരിലുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ നിന്നും എമിഗ്രേഷന്‍ ഓഫീസിലേക്കുള്ള യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടു. കിട്ടുന്നവര്‍ 050 615 63 69 എന്ന നമ്പരില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണന്‍’ അബുദാബി യില്‍

February 21st, 2013

shakthi-press-meet-kalamandalam-gopi-karna-shapadham-ePathram
അബുദാബി : ശക്തി തിയ്യറ്റെഴ്സിന്റെ മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണ്ണ ശപഥം’ കേരളാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അരങ്ങേറും.

കലാമണ്ഡലം ഗോപിയാശാന്റെ കഥകളി വേഷ ങ്ങളില്‍ ഏറ്റവും പ്രശസ്ത മാണ് കര്‍ണ ശപഥ ത്തിലെ കര്‍ണന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ എണ്ണ മറ്റ ആട്ട ക്കഥകളില്‍ മാലി മാധവന്‍ നായര്‍ രചിച്ച കര്‍ണ ശപഥം ഏറേ ജനശ്രദ്ധ ആകര്‍ഷിച്ച താണ്.

കരുക്ഷേത്ര യുദ്ധത്തിന് തൊട്ടു മുന്‍പ് കര്‍ണനും കുന്തിയും തമ്മില്‍ ഉണ്ടായ കൂടിക്കാഴ്ച യാണ് ഈ ആട്ടക്കഥ യുടെ കാതലായ ഭാഗം.

കുന്തി യുടെ മകനായി പിറന്നിട്ടും കൗരവരുടെ സര്‍വ സൈന്യാധി പനായി പാണ്ഡവര്‍ക്ക് എതിരെ പട നയിക്കുന്ന കര്‍ണന്റെ ധര്‍മ സങ്കട ങ്ങള്‍ ആണ് ഗോപിയാശാന്‍ അവതരിപ്പിക്കുക.

മാര്‍ഗി വിജയ കുമാറാണ് കുന്തി യായി അരങ്ങിലെത്തുന്നത്. കലാ മണ്ഡലം ഹരി നാരായണന്‍ ദുര്യോധനനായും കലാ മണ്ഡലം ഹരി ആര്‍. നായര്‍ ദുശ്ശാസനനായും കലാ മണ്ഡലം വിപിന്‍ ഭാനുമതി യായും അരങ്ങില്‍ എത്തും.

പരിപാടി യെക്കുറിച്ച് വിശദീകരി ക്കാന്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍ ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍, സെക്രട്ടറി കൃഷ്ണ കുമാര്‍, കലാമണ്ഡലം ഗോപിയാശാന്‍, യു. എ. ഇ. എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍, മാര്‍ഗി വിജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യ യില്‍ യു. എ. ഇ. പതിനായിരം കോടി രൂപ യുടെ മൂലധന നിക്ഷേപം നടത്തുന്നു
Next »Next Page » മലയാളി യുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു »



  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine