കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണന്‍’ അബുദാബി യില്‍

February 21st, 2013

shakthi-press-meet-kalamandalam-gopi-karna-shapadham-ePathram
അബുദാബി : ശക്തി തിയ്യറ്റെഴ്സിന്റെ മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്റെ ‘കര്‍ണ്ണ ശപഥം’ കേരളാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അരങ്ങേറും.

കലാമണ്ഡലം ഗോപിയാശാന്റെ കഥകളി വേഷ ങ്ങളില്‍ ഏറ്റവും പ്രശസ്ത മാണ് കര്‍ണ ശപഥ ത്തിലെ കര്‍ണന്‍. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ എണ്ണ മറ്റ ആട്ട ക്കഥകളില്‍ മാലി മാധവന്‍ നായര്‍ രചിച്ച കര്‍ണ ശപഥം ഏറേ ജനശ്രദ്ധ ആകര്‍ഷിച്ച താണ്.

കരുക്ഷേത്ര യുദ്ധത്തിന് തൊട്ടു മുന്‍പ് കര്‍ണനും കുന്തിയും തമ്മില്‍ ഉണ്ടായ കൂടിക്കാഴ്ച യാണ് ഈ ആട്ടക്കഥ യുടെ കാതലായ ഭാഗം.

കുന്തി യുടെ മകനായി പിറന്നിട്ടും കൗരവരുടെ സര്‍വ സൈന്യാധി പനായി പാണ്ഡവര്‍ക്ക് എതിരെ പട നയിക്കുന്ന കര്‍ണന്റെ ധര്‍മ സങ്കട ങ്ങള്‍ ആണ് ഗോപിയാശാന്‍ അവതരിപ്പിക്കുക.

മാര്‍ഗി വിജയ കുമാറാണ് കുന്തി യായി അരങ്ങിലെത്തുന്നത്. കലാ മണ്ഡലം ഹരി നാരായണന്‍ ദുര്യോധനനായും കലാ മണ്ഡലം ഹരി ആര്‍. നായര്‍ ദുശ്ശാസനനായും കലാ മണ്ഡലം വിപിന്‍ ഭാനുമതി യായും അരങ്ങില്‍ എത്തും.

പരിപാടി യെക്കുറിച്ച് വിശദീകരി ക്കാന്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍ ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍, സെക്രട്ടറി കൃഷ്ണ കുമാര്‍, കലാമണ്ഡലം ഗോപിയാശാന്‍, യു. എ. ഇ. എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍, മാര്‍ഗി വിജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ യില്‍ യു. എ. ഇ. പതിനായിരം കോടി രൂപ യുടെ മൂലധന നിക്ഷേപം നടത്തുന്നു

February 19th, 2013

central-minister-anand-sharma-in-abudhabi-ePathram
അബുദാബി: ഇന്ത്യ യില്‍ പതിനായിരം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ യു. എ. ഇ. സന്നദ്ധത അറിയിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഗതാഗതം, ഊര്‍ജം, വാര്‍ത്താ വിനിമയം, മുബൈ – ഡല്‍ഹി വ്യവസായ ഇടനാഴി തുടങ്ങിയ മേഖല കളിലാകും നിക്ഷേപം.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി യുടെ നേതൃത്വ ത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് ഹാമദ് ബിന്‍ സായിദ് അല്‍ നഹ്യാനും ആനന്ദ് ശര്‍മ്മയും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ്, അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ എം. എ. യൂസഫലി, ദുബായ് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, രാജന്‍ ഭാരതി മിത്തല്‍, സൗരഭ് ചന്ദ്ര തുടങ്ങിയ വരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹുബ്ബു റസൂല്‍ ശ്രദ്ധേയമായി

February 19th, 2013

-thajudheen-bakhavi-kmcc-meeladu-nabi-hubburasool-ePathram
അബുദാബി : വിശ്വാസി മനസ്സു കളില്‍ ആസ്വാദ നത്തിന്റെ തേന്മഴ പെയ്യിച്ചു മനോഹരമായ ഈണ ത്തില്‍ ആലാപനം ചെയ്ത ബുര്‍ദ പാരായണവും പഠനാര്‌ഹമായ മദ്ഹു പ്രഭാഷണവും കൊണ്ട് അബുദാബി കാസറഗോഡ് ജില്ല കെ എം സി സി, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ “ഹുബ്ബ് റസൂല്‍” ശ്രദ്ധേയമായി.

ശുദ്ധമായ മാപ്പിള പ്പാട്ടുകള്‍ കൊലവിളി നേരിടുന്ന ഈ കാലത്ത് ആസ്വാദകര്‍ക്ക് പുതിയൊരു ലോകം വെട്ടിത്തുറന്നു കൊണ്ടാണ് പ്രവാചക മദ്ഹ് ഗീതങ്ങള ടങ്ങിയ ബുര്‍ദ മജ് ലിസും വര്‍ത്തമാന ലോകം പ്രവാചക കാഴ്ച്ചപ്പാടില്‍ എന്ന വിഷയ ത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ കൊല്ലം താജുദ്ധീന്‍ ബാഖവി യുടെ പ്രൌഡ ഘംഭീരമായ മദ്ഹ് റസൂല്‍ പ്രഭാഷണവും നടന്നത്.

മാനവികതയും ധാര്‍മികതയും പാടെ വിസ്മരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ട ത്തില്‍ ധര്മാധര്മങ്ങളും, സത്യാസത്യ ങ്ങളും വിവേചന ത്തോടെ മനസ്സിലാക്കി ക്കൊടുക്കുയും മാനവികതയും സാഹോദര്യവും എന്താണെന്നും ശാന്തിയും സമാധാനവും എങ്ങിനെ സായത്ത മാക്കാമെന്നും സ്വജീവത ത്തിലൂടെയും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപന ങ്ങളിലൂടെയും ലോകത്തിനു പഠിപ്പിച്ചു കൊടുത്ത തുല്യത യില്ലാത്ത നേതാവാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ റസൂല്‍ എന്ന് താജുദ്ധീന്‍ ബാഖവി സദസ്സിനെ ഉണര്‍ത്തി.

ഒരു സിനിമ യിലൂടെയോ കാര്‍ട്ടൂണിലൂടെയോ മറ്റെന്തങ്കിലും മാര്‍ഗ ത്തിലൂടെയോ തകര്‍ക്കാന്‍ ആ വാത്തതാണ് ജന മനസ്സുകളില്‍ ആ പുണ്യ പ്രവാചകനുള്ള സ്ഥാനം. ജീവിത കാലത്ത് തന്നെ നിരവധി എതിര്‍പ്പുകളും ആക്ഷേപ ങ്ങളും തരണം ചെയ്ത റസൂല്‍ സ്വജീവിത ത്തിന്റെ നന്മ കളിലൂടെ വിശ്വാസി കളുടെയും അവിശ്വാസി കളുടെയും പ്രിയപ്പെട്ടവന്‍ ആവുക യായിരുന്നു എന്നും ചരിത്ര പശ്ചാത്തല ത്തില്‍ താജുദ്ധീന്‍ ബാഖവി വിശദീകരിച്ചു.
.
പണത്തിനു വേണ്ടി വഴിവിട്ട ബന്ധ ങ്ങളില്‍ ഏര്‍പ്പെടുന്നവരും സ്വന്തം പ്രസവം പോലും പരസ്യ പ്പെടുത്താന്‍ തയ്യാറാവുന്ന സ്ത്രീയും, ലോകത്ത് ലക്ഷങ്ങള്‍ പട്ടിണി കാരണം നട്ടം തിരിയുമ്പോള്‍ മന്ത്രി മന്ദിര ങ്ങള്‍ മോഡി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുന്ന ഭരണാധി കാരികളും അന്ത്യ നാളിന്റെ അടയാള ങ്ങളാണെന്ന് പ്രവാചക പ്രവചനം വിശദീകരിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂതനായ മനുഷ്യന്റെ ശവ മഞ്ചം കൊണ്ട് പോകുന്നത് കണ്ടു വിനയ പുരസ്സരം എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച പ്രവാചകന്റെ ചരിത്രം വിസ്മരി ക്കുന്നതി നാലാണ് വര്‍ഗീയതയും ഭീകരത യുമൊക്കെ ഉണ്ടാവുന്നതെന്നും ലോക ത്തിനു മാതൃക യായി അവതരിച്ച സമാധാന ത്തിന്റെയും സാഹോദര്യ ത്തിന്റെയും സ്നേഹ ദൂദനായ പ്രവാചകന്‍ കാണിച്ചു തന്ന സന്മാര്‍ഗ തിന്റെ പാതയില്‍ അണി നിരന്നാല്‍ മാത്രമേ ഇഹപര ലോക ങ്ങളില്‍ രക്ഷയും മനസ്സ മാധാനവും ഉണ്ടാവൂ എന്നും മദ്ഹു റസൂല്‍ പ്രഭാഷണ ത്തില്‍ താജുദ്ധീന്‍ ബാഖവി ഉല്‍ബോധിപ്പിച്ചു.

പ്രവാചകന്റെ ജന്മ മാസത്തോട് അനുബന്ധിച്ച് അബുദാബി കാസറ ഗോഡ് ജില്ല കെ എം സി സി സംഘടിപ്പിച്ച വന്ന വിവിധ പരിപാടി കളുടെ സമാപന സമ്മേളന മായിരുന്നു “ഹുബ്ബ് റസൂല്‍ 2013”.

സമ്മേളനം അബുദാബി കെ എം സി സി ജനറല്‍ സെക്രട്ടറി ടി. കെ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല കെ എം സി സി പ്രസിഡന്റ്‌ പി. കെ. അഹമദ് ബല്ലാകടപ്പുറം അധ്യക്ഷനയിരുന്നു. ത്രിക്കരിപ്പൂര്‍ സി. എച്. സെന്റര് ചെയര്‍മാന്‍ എം. എ. സി. അബ്ദുള്ള ഹാജി, മൊയ്തു ഹാജി കടന്നപ്പള്ളി, ഷാദുലി വളക്കൈ പ്രസംഗിച്ചു. അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ സ്വാഗതവും അഷ്‌റഫ്‌ കീഴൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

February 18th, 2013

green-voice-sneha-puram-media-award-2013-ePathram
അബുദാബി: സാമൂഹിക – സാംസ്‌കാരിക വേദി യായ ഗ്രീന്‍വോയ്‌സ് അബുദാബി യുടെ ഈ വര്‍ഷത്തെ ‘ഹരിതാക്ഷര പുരസ്‌കാര’ ത്തിന് യുവ കവി കെ. വീരാന്‍കുട്ടി അര്‍ഹനായി. മലയാള സാഹിത്യ മേഖല യില്‍ നവീന ഭാവുകത്വം സൃഷ്ടിച്ച കാവ്യ സംഭാവന കളെ മാനിച്ചാണ് പുരസ്‌കാരം.

ഗ്രീന്‍ വോയ്‌സ് ‘മാധ്യമശ്രീ പുരസ്‌കാരം’ ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), സിബി കടവില്‍ (ജീവന്‍ ടി. വി.) എന്നിവര്‍ക്ക് ലഭിക്കും.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഫെബ്രുവരി 21 വ്യാഴാഴ്ച നടക്കുന്ന എട്ടാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘സ്‌നേഹ പുരം-2013’ പരിപാടി യില്‍ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും.

കെ. കെ. മൊയ്തീന്‍ കോയ, മൊയ്തുഹാജി കടന്നപ്പള്ളി, ജലീല്‍ പട്ടാമ്പി എന്നിവര്‍ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിര്‍ണയിച്ചത്.

poet-k-veeran-kutty-harithakshara-winner-2013-ePathram

കെ. വീരാന്‍കുട്ടി

മടപ്പള്ളി ഗവണമെന്റ് കോളേജ് മലയാള വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ കെ. വീരാന്‍ കുട്ടി യുടെ ജല ഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, മന്‍ വീരു, തൊട്ടു തൊട്ടു നടക്കു മ്പോള്‍ തുടങ്ങിയ കാവ്യ സമാഹാര ങ്ങളും നാലു മണിപ്പൂവ്, ഉണ്ടനും നൂലനും പോലുള്ള ബാല സാഹിത്യ കൃതികളും ശ്രദ്ധേയമാണ്. ചെറുശ്ശേരി സാഹിത്യ പുരസ്കാരം, കെ. എസ്. കെ. തളിക്കുളം അവാര്‍ഡ്‌, എസ. ബി. ടി. അവാര്‍ഡ്‌, തമിഴ് നാട് സി. ടി. എം. എ. സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ച കെ. വീരാന്‍ കുട്ടി ക്ക് ഗള്‍ഫില്‍ നിന്ന് പ്രഖ്യാപിക്ക പ്പെടുന്ന ആദ്യ പുരസ്കാര മാണ് ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം.

tp-gangadharan-madhyama-shree-award-winner-2013-ePathram

ടി. പി. ഗംഗാധരന്‍ (മാതൃഭൂമി)

മാതൃഭൂമി ലേഖകനായ ടി. പി. ഗംഗാധരന്‍ ഇരുപതു വര്‍ഷത്തിലധിക മായി പ്രവാസ ലോകത്തെ സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങളിലും സജീവ സാന്നിധ്യമാണ്.

ramesh-payyannur-madhyama-shree-award-winner-2013-ePathram

രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ)

കേരള ത്തില്‍ നാടക-മിമിക്രി രംഗ ങ്ങളിലെ പ്രശസ്തിയുമായി, ഒന്നര ദശക ങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണ രംഗ ത്തേക്ക് കടന്നുവന്ന രമേഷ്പയ്യന്നൂര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് റേഡിയോ യുടെ പ്രോഗ്രാം ഡയറക്ടറാണ്.

siby-kadavil-madhyama-shree-award-winner-2013-ePathram

സിബി കടവില്‍ (ജീവന്‍ ടി. വി.)

സിബി കടവില്‍ ജീവന്‍ ടി. വി. യുടെ അബുദാബി മേഖലാ റിപ്പോര്‍ട്ടറാണ്.പൊതു പ്രസക്തമായ ഒട്ടേറെ പ്രശ്നങ്ങള്‍ വാര്‍ത്ത കള്‍ക്ക് വിഷയ മാക്കുക വഴിയാണ് സിബി ശ്രദ്ധാ കേന്ദ്രമായത്.

പുരസ്‌കാരദാന ചടങ്ങിനോടനു ബന്ധിച്ച് ഗ്രീന്‍വോയ്‌സ് നടപ്പാ ക്കാനിരി ക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികള്‍ പ്രഖ്യാപിക്കും.

ഇതിനകം അഞ്ച് ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഗ്രീന്‍ വോയ്സ്, നാല് നിര്‍ധന വിദ്യാര്‍ഥി കളുടെ വിദ്യാഭ്യാസ ച്ചെലവുകളും നിര്‍വഹിച്ചു വരുന്നുണ്ട്. അര്‍ഹരായ ചിലര്‍ക്ക് ചികിത്സാ സഹായവും തുടര്‍ച്ച യായി നല്‍കി വരുന്നു.

‘സ്‌നേഹപുരം 2013’ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ പ്രശസ്ത ഗായകരായ എം. എ. ഗഫൂര്‍, സുമി, സുറുമി വയനാട്, അഷ്‌റഫ് നാറാത്ത് തുടങ്ങിയ വരുടെ ഗാനമേള യും അരങ്ങേറും.റജി മണ്ണേല്‍ അവതാരകനാവും. പ്രവേശനം സൗജന്യമാണ്.

വാര്‍ഷികാ ഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ്‌ അവസാന വാരം നാദാ പുരത്തു നടക്കു മെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി, ഗ്രീന്‍ വോയ്സ് മുഖ്യ രക്ഷാധികാരി കെ. കെ. മൊയ്തീന്‍ കോയ, ചെയര്‍മാന്‍ സി. എച്. ജാഫര്‍ തങ്ങള്‍ എന്നിവര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. ബാവാ ഹാജിക്ക് ഉപഹാരം

February 18th, 2013

felicitation-to-bava-haji-by-skssf-ePathram
അബുദാബി : വിദേശ ഇന്ത്യക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത ബഹുമതി യായ ‘പ്രവാസീ ഭാരതീയ സമ്മാന്‍ ‘ അവാര്‍ഡ്‌ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി യില്‍ നിന്നും സ്വീകരിച്ച മത സാംസ്കാരിക സാമൂഹിക പ്രവര്‍ത്തന മേഖല യിലെ നിറസാന്നിദ്ധ്യ വും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡണ്ടു മായ പി. ബാവാ ഹാജിക്ക് എസ്. കെ. എസ്. എസ്. എഫ്. അബുദാബി – കണ്ണൂര്‍ ജില്ലാ കമ്മിറ്റി വേണ്ടി പ്രസിഡണ്ട്‌ സാബിര്‍ ബി മാട്ടുല്‍ ഉപഹാരം സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളികൾ ശാസ്ത്രബോധം ഇല്ലാത്തവരായി തീരുന്നു : ഇ. പി. രാജഗോപാലന്‍
Next »Next Page » ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക് »



  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine