അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയ സ്‌കൂള്‍ ചെയര്‍മാന്‍ ബാവ ഹാജിയെ അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സ്റ്റാഫംഗങ്ങളും വിദ്യാര്‍ഥികളും ആദരിച്ചു.
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളന ത്തില്‍ പത്താം തരം പരീക്ഷയില്‍ പതിനെട്ടാം വര്‍ഷ വും 100 ശതമാനം വിജയം നേടിയ വര്‍ക്കുള്ള സ്വര്‍ണ മെഡലുകളും സര്‍ട്ടിഫിക്കറ്റു കളും വിതരണം ചെയ്തു.
ജംഷിയ സുല്‍ത്താന, മദിയ തരന്നം എന്നീ വിദ്യാര്‍ഥിനി കള്‍ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. ജോണ്‍ സ്റ്റീഫന്‍ രാജ്, അഫ്‌റാ മാലിക് ദാവൂദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി. ഡോ. കെ. പി. ഹുസൈന്‍ ചാരിറ്റി ട്രസ്റ്റ് ഏര്‍പ്പെടു ത്തിയ ബെസ്റ്റ് ഔട്ട് സ്റ്റാന്‍ഡിങ് സ്വര്‍ണ മെഡലിന് മദിയ തരന്നം അര്‍ഹ യായി. എം. കെ. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫലി വിശിഷ്ടാതിഥി ആയിരുന്നു.
ഇന്ത്യന്‍ ഇസലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വിജയി കള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ സ്‌കൂള്‍ ചെയര്‍മാന്‍, പി. ബാവ ഹാജി, എം. എ. അഷ്‌റഫലി, ഡോ. കെ. പി. ഹുസൈന്‍, എന്‍ജിനീയര്‍ അബ്ദു റഹ്മാന്‍, ഇന്ത്യന്‍ ഇസലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, ട്രഷറര്‍ ഷുക്കൂര്‍ കല്ലുങ്ങല്‍ എഡ്യു ക്കേഷന്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍ എന്നിവര്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഷാജി. കെ. സലീം നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ബഹുമതി, വിദ്യാഭ്യാസം, സംഘടന