ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 8th, 2013

ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ജയ് ഹിന്ദ്‌ ടി. വി. മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഇ. സതീഷ്, ഗള്‍ഫ് ടുഡേ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ പി. വി. വിവേകാനന്ദന്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരക സിന്ധു ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരം.

സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ജൂലായ്‌ 24 ന് സമ്മാനിക്കും എന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി

July 7th, 2013

അബുദാബി : യുവ കലാ സാഹിതി വയലാര്‍ ബാല വേദിയുടെ ആഭിമുഖ്യ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന കലാ സാംസ്കാരിക പരിപാടി കളുമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കളിവീട് ക്യാമ്പ്, ബാല താരം നിവേദിത വിജയന്‍ ഉദ്ഘാടനം ചെയ്തു.

1 മുതല്‍ 12 വരെ ക്ളാസുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ചിത്രകല, തിയ്യേറ്റര്‍, ക്ളേ മോഡലിംഗ്, ശാസ്ത്രം, മലയാള ഭാഷ, കാര്‍ഷിക രംഗം തുടങ്ങിയ വിഷയ ങ്ങളില്‍ ക്ളാസ് നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുക്റാന തിരുനാള്‍ ആചരിച്ചു

July 6th, 2013

bishop-paul-hinter-at-st-thomas-day-2013-ePathram
അബുദാബി : യേശു ക്രിസ്തുവിന്റെ പ്രധാന ശിഷ്യനും ഭാരതത്തിന്റെ അപ്പോസ്തോലനുമായ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനമായ ദുക്റാന തിരുനാള്‍ ക്രൈസ്തവ വിശ്വാസികള്‍ ആചരിച്ചു. സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ചര്‍ച്ചിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി സുഡാനി സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്ന ആഘോഷങ്ങള്‍ ബിഷപ്പ്‌ പോള്‍ ഹിണ്ടര്‍ നില വിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫാദര്‍ ജോര്‍ജ്ജ് കുന്നേലും മറ്റു വൈദികരും പങ്കെടുത്തു.

തുടര്‍ന്ന് നടന്ന കലാ സന്ധ്യയില്‍ പ്രശസ്ത ഗായകന്‍ ഷീന്‍ ജോര്‍ജ്ജിന്റെ നേതൃത്വ ത്തില്‍ സെന്റ്‌ ജോസഫ്‌ ചര്‍ച്ച് ക്വയറി ന്റെ സംഗീത നിശയും കുട്ടി കളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറി. സെന്റ്‌ ജോസഫ്‌ സ്കൂളിലെ സി. ബി. എസ്. ഇ. പരീക്ഷ കളില്‍ വിജയം നേടിയ കുട്ടികളെ ആദരിച്ചു.

വിശാസി സമൂഹ ത്തോടൊപ്പം രക്ഷിതാക്കളും കലാ സാംസ്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ് ജൂലായ് 18 വ്യാഴാഴ്ച

July 6th, 2013

blood-donation-epathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസ ത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ രക്ത ദാന ക്യാമ്പ് നടത്തും.

ജൂലായ് 18ന് വ്യാഴാഴ്ച രാത്രി ഒന്‍പത് മുതല്‍ അബുദാബി ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി.

വിവരങ്ങള്‍ക്ക്- 050 44 53 420.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല മ്യൂസിക് വേവ്‌സ് സംഗീത സാന്ദ്രമായി

July 6th, 2013

അബുദാബി : കല അബുദാബി യുടെ സംഗീത വിഭാഗമായ കല മ്യൂസിക് വേവ്‌സ് പ്രശസ്ത ഗായകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം എക്‌സിക്യൂട്ടീവു മായ രാജീവ് കോടമ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള സോഷ്യല്‍ സെന്‍റില്‍ നടന്ന ചടങ്ങില്‍ കല അബുദാബി പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു, കല വനിതാ വിഭാഗം സെക്രട്ടറി സായിദാ മെഹബൂബ് എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു.

തുടര്‍ന്ന് രാജീവ് കോടമ്പള്ളി യും കല യിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. വിനോദ് പട്ടുവം, വിചിത്ര വീര്യന്‍, ഷീമ മധു, അനില്‍ പിള്ള, രാജ്, ജവാദ്, സന്ധ്യാ ഷാജു, ഷെറീന്‍, അമല്‍ ബഷീര്‍ എന്നിവര്‍ പാട്ടുകള്‍ പാടി.

സുചിത്ര യുടെ മോഹിനിയാട്ടവും ബിജു കിഴക്കനേല, രാകേഷ് മധുക്കോത്ത് എന്നിവര്‍ അവതരിപ്പിച്ച ചിത്രീകരണവും ശ്രദ്ധേയ മായി.

കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, ജനറല്‍ സെക്രട്ടറി ദിനേശ് ബാബു, ട്രഷറര്‍ അരുണ്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് : ഫാറൂഖ് നഈമി യുടെ പ്രഭാഷണം 26ന്
Next »Next Page » രക്തദാന ക്യാമ്പ് ജൂലായ് 18 വ്യാഴാഴ്ച »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine