‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ അബുദാബിയില്‍ സമാപിച്ചു

March 11th, 2013

അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കെ. എം. സി. സി. നടപ്പി ലാക്കുന്ന ‘ബൈത്തുല്‍ റഹ്മ’ പദ്ധതി യുടെ ഭാഗ മായി അബുദാബി കുന്നം കുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, മണ്ഡല ത്തിലെ നിര്‍ധന കുടുംബ ങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ പ്രചാരണാര്‍ത്ഥം അബുദാബി യില്‍ സംഘടിപ്പിച്ച ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ സമാപന സമ്മേളനവും സാംസ്കാരിക സമ്മേളനവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത സമ്മേളന ത്തില്‍ ഇ. പി. ഖമറുദ്ധീന്‍ അധ്യക്ഷനും ശൈഖ് ബദര്‍ ഹാരിസ് അല്‍ ഹിലാലി മുഖ്യ അതിതിയും ആയിരുന്നു. ചടങ്ങില്‍ വെച്ച് മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ. എം. സി. സി. ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് ചൊവ്വാഴ്ച മുതല്‍

March 9th, 2013

jimmy-george-volley-ball-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 12 ചൊവ്വാഴ്ച അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ ആരംഭിക്കും.

മത്സരങ്ങള്‍ രാത്രി 8 മണി മുതല്‍ രണ്ടു പൂളുകളില്‍ ആയാണ് നടക്കുക. പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍ അടക്കം ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി ജഴ്സി അണിയും.

മാര്‍ച്ച് 16 നു നടക്കുന്ന ഫൈനലില്‍ വിജയികള്‍ ആവുന്നവര്‍ക്ക് ഇരുപതിനായിരം ദിര്‍ഹം കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. പ്രവേശനം തികച്ചും സൌജന്യം ആയിരിക്കും എന്നും ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി ക്ക് പുതിയ ലോഗോ

March 9th, 2013

new-logo-abudhabi-2013-ePathram
അബുദാബി : ഫാല്‍ക്കണിന്‍െറ രൂപ ത്തിലുള്ള ചിഹ്ന ത്തിന് താഴെ രണ്ട് വാളുകള്‍ കുറുകെ വെച്ചിരിക്കുന്ന രീതി യില്‍ അബുദാബി യുടെ പുതിയ ലോഗോ രൂപാന്തരം വരുത്തിയ തായി പ്രമുഖ ഇംഗ്ലീഷ് പത്രം. ഔദ്യാഗിക ലോഗോ സംബന്ധിച്ച് നിയമ ഭേദഗതികള്‍ വരുത്തി യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായും വാര്‍ത്ത യില്‍ പറയുന്നു.

ഓരോ വശത്തും വെള്ള – ചുവപ്പ് നിറമുള്ള കൊടികളും ദീര്‍ഘ ചതുര ത്തില്‍ ‘അബുദാബി’ എന്ന എഴുത്തും ചിഹ്ന ത്തിന് മുകളില്‍ മൂന്ന് മകുടങ്ങളും ലോഗോക്ക്‌ ചുവപ്പ് അല്ലെങ്കില്‍ വെള്ളി അല്ലെങ്കില്‍ കറുപ്പ് ഫ്രെയിം ആകാമെന്നും നിയമ ത്തില്‍ പറയുന്നു.

എമിറേറ്റിന്‍െറ സാംസ്കാരിക പാരമ്പര്യം, പൗരാണിക മൂല്യങ്ങള്‍, ചരിത്ര പരമായ സവിശേഷത കള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ലോഗോ യുടെ രൂപ കല്‍പന യും മറ്റും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍െറ സെക്രട്ടേറിയറ്റ് ജനറല്‍ വിലയിരുത്തി വരികയാണ്.

old-logo-of-abudhabi-from-1968-ePathram

അബുദാബി യുടെ പഴയ ലോഗോ

അറേബ്യന്‍ ചരിത്ര ത്തില്‍നിന്നും പാരമ്പര്യ ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ബഹ്റൈനി ചിത്രകാരന്‍ അബ്ദുല്ല അല്‍ മഹ്റൂഖി യാണ് അബുദാബി യുടെ നിലവിലെ ലോഗോ തയാറാക്കിയത്. 1968ല്‍ തപാല്‍ സ്റ്റാമ്പിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന അബു ദാബിയില്‍

March 9th, 2013

kk-shahina-ePathram
അബുദാബി : സാര്‍വ്വ ദേശീയ വനിതാചരണ ത്തിന്റെ ഭാഗമായി അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ മാര്‍ച്ച് 9 ശനിയാഴ്ച രാത്രി 8.30 ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന പങ്കെടുക്കും.

‘മാധ്യമ ങ്ങളും നിലപാടുകളും’ എന്ന വിഷയത്തെ ആസ്പദമാക്കി ശക്തി തിയറ്റേഴ്സ്, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെ. കെ. ഷാഹിന മുഖ്യ പ്രാഭാഷണവും എഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയരക്റ്റര്‍ രമേശ് പയ്യന്നൂര്‍ അനുബന്ധ പ്രഭാഷണവും നിര്‍വ്വഹിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. കമ്മിറ്റി അധികാരമേറ്റു

March 8th, 2013

abudhabi-isc-committee-2013-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗ ത്തില്‍ 2013-14 വര്‍ഷ ത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി. സത്യ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. എ. വഹാബ്, വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയ, ട്രഷറര്‍ എം. കെ. സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പതിമൂന്നംഗ കമ്മിറ്റി നിലവില്‍ വന്നു.

abudhabi-india-social-centre-committe-2013-ePathram

വിദ്യാഭ്യാസ മേഖല യില്‍ ഇന്ത്യന്‍ സമൂഹത്തിനായി പുതിയ സ്കൂള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കാന്‍ ഈ കമ്മിറ്റി മുന്‍ കൈ എടുക്കും എന്നു പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബര്‍ജീല്‍ ആശുപത്രി പത്തു പേരുടെ ഹൃദയ ശസ്ത്ര ക്രിയ നടത്തി
Next »Next Page » മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിന അബു ദാബിയില്‍ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine