ട്വന്റി – ട്വന്റി ക്രിക്കറ്റ്‌ : ടൂര്‍ണമെന്റ് തൃശ്ശൂര്‍ ജേതാക്കള്‍

January 19th, 2013

ദുബായ് : ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയ ത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്റര്‍ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ്‌ ലീഗ് കേരള (ഐ. സി. എല്‍. കേരള) ട്വന്റി – ട്വന്റി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ തൃശൂര്‍ ജേതാക്ക ളായി. ഫൈന ലില്‍ കണ്ണൂരിനെ എഴുപത്തി ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് തൃശൂര്‍ വിജയികളായത്. സ്കോര്‍: തൃശൂര്‍ 20 ഓവറില്‍ 188/6, കണ്ണൂര്‍ 18 ഓവറില്‍ 111/10.

പ്രവീണ്‍ അച്യുതന്‍ (തൃശൂര്‍) മാന്‍ഓഫ് ദ മാച്ചായും ഹൈദര്‍ (കണ്ണൂര്‍) മാന്‍ഓഫ് ദ സീരിസായും കൃഷ്ണ ചന്ദ്രന്‍ മികച്ച ബാറ്റ്സ്മാനായും ഗോപ കുമാര്‍ മികച്ച ബൌളര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു (ഇരുവരും തൃശൂര്‍).

സബ്കോണ്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ബിപിന്‍ മേനോന്‍ അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ സെക്രട്ടറി ഷിനോയ് സോമന്‍ ട്രഷറര്‍ ജോണ്‍സന്‍ ജോര്‍ജ്, കണ്‍വീനര്‍ അജയ്‌ ബാലന്‍, വൈസ് പ്രസിഡന്‍റ് ഷഹീദ അഹമ്മദ്‌, ഷാര്‍ജ ക്രിക്കറ്റ്‌ കൌണ്‍സില്‍ ജനറല്‍സെക്രട്ടറി മസൂര്‍ ഖാന്‍, മാധ്യമ പ്രവര്‍ത്തകരായ ലിയോ, ഐപ്പ് വള്ളിക്കാടന്‍, സിറാജുദ്ദീന്‍, അക്കാഫ്‌ പ്രസിഡന്റ് സാനു മാത്യു, അക്കാഫ്‌ മുന്‍ പ്രസിഡന്‍റ് എം. ഷാഹുല്‍ഹമീദ്‌, റോജിന്‍ പൈനുംമൂട്, സതീഷ്‌, ആര്‍. കെ. നായര്‍, എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് തുറക്കും

January 18th, 2013

logo-yas-water-world-abudhabi-ePathram
അബുദാബി : യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിനോട് ചേര്‍ന്ന് യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് പൊതുജന ങ്ങള്‍ക്ക് തുറന്നു കൊടുക്കും.

അറബ് പാരമ്പര്യ തനിമയില്‍ ഒരുക്കിയ യാസ് വാട്ടര്‍ വേള്‍ഡില്‍ 43 റൈഡു കളും സ്ളൈഡു കളും മറ്റു വിനോദ സംവിധാന ങ്ങളുമുണ്ട്. നഷ്ടപ്പെട്ടു പോയ മുത്ത്, ദാന എന്ന സ്വദേശി പെണ്‍കുട്ടി സാഹസിക മായി തെരയുന്നതാണ് പാര്‍ക്കിന്റെ പ്രമേയം.

വര്‍ണാഭ മായ വെളിച്ച വിതാനവും ത്രീഡി വീഡിയോകളും സ്പെഷ്യല്‍ ഇഫക്ട്സും ദൃശ്യ വിസ്മയ ങ്ങളും അടങ്ങിയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ യാസ് വാട്ടര്‍ വേള്‍ഡ് സന്ദര്‍ശകരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.

ലോകത്തിലെ ഏറ്റവും നീളം കൂടിയതും വേഗമേറിയതു മായ ടൊര്‍ണോഡോ റൈഡാണ് മുഖ്യ ആകര്‍ഷണം. വേഗത്തെ വെല്ലുന്ന ബാന്‍ഡിറ്റ് ബോംബര്‍ ആണ് മറ്റൊരു ആകര്‍ഷണം.

മണിക്കൂറില്‍ 700 പേര്‍ക്ക് റൈഡില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് 225 ദിര്‍ഹ മാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് : 185 ദിര്‍ഹം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാര്‍ഷികം ആഘോഷിച്ചു

January 18th, 2013

ദുബായ് : ശ്രീ കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബായ് ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയ ത്തില്‍ പതിനഞ്ചാം വാര്‍ഷികം സംഘടിപ്പിച്ചു.

രാജേഷ് രാജാറാം അ ദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് വി നേരിയ പറമ്പില്‍, കെ. എം. നൂര്‍ദീന്‍, വി. ഹര്‍ഷ വര്‍ദ്ദന്‍, അമിത് ഹോറ, സാനു മാത്യു, ഗോപാല കൃഷ്ണന്‍, സുധീഷ് ഭാസ്‌കരന്‍, വിനോദ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

കെ. എം. നൂര്‍ദീന്‍, സുന്ദര്‍ മേനോന്‍, സഞ്ചു മാധവ്, സതീഷ്‌ കുമാര്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

അലുമ്‌നൈ മുന്‍ പ്രസിഡന്റു മാരായ റിട്ട കേണല്‍ ഗോപാലകൃഷ്ണന്‍, എന്‍. സി. പങ്കജ്, പ്രിന്‍സ് തോമസ്, പി.മധുസൂധനന്‍, ടി.ബല്‍റാം, മചിങ്ങള്‍ രാധാകൃഷ്ണന്‍, സഞ്ചീവ് കുമാര്‍, മനോജ് വി.സി., രാജേഷ് രാജാറാം എന്നിവരെ വേദിയില്‍ പ്രത്യേകം ആദരിച്ചു.

തുടര്‍ന്ന് ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്ത ശില്പം, ഗായകരായ ബിജു നാരായണന്‍, സിത്താര, ബാലമുരളി, എന്നിവരുടെ നേതൃത്വ ത്തില്‍ അരുണ്‍ കുമാര്‍, വിനോദ് നമ്പലാട്ട്, നിഷ ഷിജില്‍ എന്നിവരുടെ ഗാന ങ്ങളും, രാജ്ചന്ദ്രന്‍, അഭിജിത്ത്, ജാഫര്‍ എന്നീ സംഗീതജ്ഞര്‍ ഫ്യൂഷന്‍ മ്യൂസിക്കും ഒരുക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൌഹൃദ വേദി ‘സൌഹൃദ സന്ധ്യ’

January 18th, 2013

psv-sauhrudha-sandhya-ePathram
അബുദാബി : വടക്കെ മലബാറിന്റെ തനതു കലാ രൂപങ്ങളെ പ്രവാസ ലോകത്തു പരിചയ പ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച സംഘടന യായ പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്ററി ന്റെ പത്താം വാര്‍ഷികം വിപുല മായ പരിപാടി കളോടെ കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു.

‘സൌഹൃദ സന്ധ്യ’ എന്ന പേരില്‍ ഒരുക്കിയ വാര്‍ഷിക ആഘോഷ ത്തില്‍ സംഘടന യുടെ മുന്‍ വര്‍ഷ ങ്ങളിലെ പ്രസിഡണ്ടുമാരും മുഖ്യാതിഥികളും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.അബുദാബി യിലെ വാണിജ്യ രംഗത്തെയും കലാ സാംസ്കാരിക രംഗത്തെയും പ്രമുഖര്‍ പങ്കെടുത്തു.

തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വ ത്തില്‍ ഗാനമേളയും മറ്റു കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുമ്മാട്ടി ‘സ്‌നേഹസ്പര്‍ശം’ തുക കൈമാറി

January 18th, 2013

ദുബായ് : തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അലുമ്‌നൈ യു. എ. ഇ. കമ്മിറ്റി (കുമ്മാട്ടി) നിര്‍ദ്ധനരെ സഹായി ക്കുന്നതിന് ഏര്‍പ്പെടുത്തിയ ‘സ്‌നേഹ സ്പര്‍ശം’ ഫണ്ടില്‍ നിന്ന് കിഡ്നി രോഗം മൂലം കഷ്ടത അനുഭവിക്കുന്ന തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി യുമായ ആതിര വാസുദേവന് 90000 രൂപയുടെ ചെക്ക് വീട്ടില്‍ വെച്ച് കുമ്മാട്ടി പ്രതിനിധി കളായ ബൈജു ജോസഫ്, സൈഫി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷെറിന്‍ – ജീവരാഗം സാഹിത്യ പുരസ്‌കാരം ഗള്‍ഫിലെ എഴുത്തുകാര്‍ക്ക്
Next »Next Page » പയ്യന്നൂര്‍ സൌഹൃദ വേദി ‘സൌഹൃദ സന്ധ്യ’ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine