ജപമാല കളുടെ പ്രദര്‍ശനം അബുദാബി യില്‍

April 5th, 2013

world-costliest-prayer-beads-exhibition-ePathram
അബുദാബി : ആനക്കൊമ്പ് മുതല്‍ ആമ ത്തോട് വരെ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ജപ മാലകള്‍ സന്ദര്‍ശ കര്‍ക്കായി അപൂര്‍വ കാഴ്ച യൊരുക്കുന്നു.

വജ്രത്തിലും 14 കാരറ്റ്, 24 കാരറ്റ് സ്വര്‍ണ ത്തിലും വെള്ളി യിലും തീര്‍ത്ത അലങ്കാര പ്പണികളുള്ള 270ഓളം ജപ മാല കളുടെ പ്രദര്‍ശനം അബുദാബി എമിറേറ്റ്സ് പാലസി ലാണ് നടക്കുന്നത്.

ആനക്കൊമ്പ്, ആമത്തോട്, തിമിംഗല പ്പല്ല്, തിമിംഗല ത്തിന്റെ കഴുത്തെല്ല് തുടങ്ങിയ വയും മരതകം, മാണിക്യം, പവിഴം, അപൂര്‍വ മുത്തുകള്‍ എന്നിവ യുമടക്കം 100ഓളം വ്യത്യസ്ത വസ്തു ക്കള്‍ ഉപയോഗിച്ചുള്ള 5000 ത്തോളം മുത്തുകള്‍ കലാപര മായി കോര്‍ത്തിണ ക്കിയ ജപമാലകള്‍ ആണിവ.

ആയിരം ഡോളര്‍ മുതല്‍ 60,000 ഡോളര്‍ വരെ വില മതിക്കുന്ന ജപമാലകള്‍ പ്രദര്‍ശന ത്തില്‍ ഇടം പിടിച്ചിരി ക്കുന്നു.

ബ്ളാക്ക് ഡയ്മണ്ട്, 46.46 ഗ്രാം 14 കാരറ്റ് സ്വര്‍ണം, 275 വൈറ്റ് ഡയ്മണ്ടുകള്‍ എന്നിവ യാണ് 60,000 ഡോളറിന്റെ ജപ മാല നിര്‍മിക്കാനായി ഉപയോഗി ച്ചിരിക്കുന്നത്.

തുര്‍ക്കി യിലെ 60 കലാകാരന്മാര്‍ കൈ കൊണ്ട് നിര്‍മിച്ച ഇവ ഓട്ടോമന്‍ നാഗരികത പ്രതിഫലി പ്പിക്കുന്നതാണ്. തുര്‍ക്കി വ്യവസായി ബറാത് സര്‍ദര്‍ നസീറോലു 2007 മുതല്‍ ശേഖരിച്ച് തുടങ്ങിയ ജപമാല കളാണ് ഇവ.

സാധാരണ ജപമാല കളുടെ ശേഖരണ മായിരുന്നു അദ്ദേഹ ത്തിന്റെ ആദ്യ ഹോബി.

പിന്നീട് ഗവേഷണം നടത്തി സാധാരണ ജപമാല കളും കലാമൂല്യ മുള്ളവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി. എന്നിട്ട് അവ നിര്‍മിക്കുന്ന വരെ നേരില്‍ ചെന്നു കണ്ട് ശേഖരിക്കുക യായിരുന്നു.

ഓട്ടോമന്‍ സംസ്കാര ത്തെയും കലയെയും ലോക ത്തിന് കാണിച്ച് കൊടുക്കാനാണ് ഇത്തര മൊരു വിസ്മയ കലാശേഖരം യു. എ. ഇ. യില്‍ പ്രദര്‍ശിപ്പി ക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനം ജൂണ്‍ 30ന് സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ സ്വദേശി വല്‍ക്കരണ നീക്കം ഊര്‍ജ്ജിതം

April 5th, 2013

new-logo-abudhabi-2013-ePathram
അബുദാബി : തലസ്ഥാനത്ത് സ്വദേശി വല്‍ക്കരണം ഊര്‍ജ്ജിതം ആക്കുന്നതിന്റെ ഭാഗ മായി സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളിലും സ്വകാര്യ കമ്പനി കളി ലുമായി 6243 സ്വദേശികളെ നിയമിക്കും എന്നു സ്വദേശി വല്‍ക്കരണ കൌണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

സേവന, വ്യവസായ, സാങ്കേതിക സ്ഥാപന ങ്ങളിലാകും നിയമനം ഉണ്ടാവുക.

സ്വകാര്യ മേഖലയ്ക്കു പുറമേ ആരോഗ്യ മന്ത്രാലയം, സായുധ സേന, അബുദാബി ധനകാര്യ സ്ഥാപന ങ്ങള്‍, തലസ്ഥാന പൊലീസ് എന്നിവ യിലും സ്വദേശി കളെ നിയമിക്കും എന്നറിയുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്ലോബല്‍മീറ്റ് അവലോകന യോഗം സമാജ ത്തില്‍

April 5th, 2013

അബുദാബി : ഓ ഐ സി സി ഗ്ലോബല്‍ മീറ്റ് വിജയി പ്പിക്കുന്നതിന് വേണ്ടി, ഇതു വരെയുള്ള പ്രവര്‍ത്തന ങ്ങളുടെ അവലോകന ത്തിന്റെ ഭാഗമായി ഓ ഐ സി സി അബുദാബി കമ്മിറ്റി യുടെ വിപുലമായ യോഗം ഏപ്രില്‍ 5 വെള്ളിയാഴ്ച്ച അബുദാബി മലയാളി സമാജ ത്തില്‍ വെച്ചു നടക്കും.

യോഗ ത്തില്‍ ഓ ഐ സി സി അബുദാബി ഭാര വാഹികള്‍, വര്‍ക്കിംഗ്കമ്മിറ്റി അംഗ ങ്ങള്‍, ജില്ല പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം 2013 പ്രവര്‍ത്തനോദ്ഘാടനം

April 4th, 2013

lenin-rajendran-at-npcc-kairly-cultural-forum-2013-commitee-ePathram
അബുദാബി : മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറ ത്തിന്റെ 2013 പ്രവര്‍ത്തനോദ്ഘാടനം മുസ്സഫ എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷന്‍ ഹാളില്‍ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു.

ഫോറം പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ച യോഗ ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കല ദേവകുമാര്‍, കൃഷ്ണകുമാര്‍, ടെറന്‍സ് ഗോമസ്, രാജന്‍ കണ്ണൂര്‍, അഷ്‌റഫ് ചമ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അനില്‍കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.എസ്.സി. ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ കൊല്ലം, അനില്‍ പുത്തൂര്‍, അനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദര്‍ശന പുരസ്കാരം ബി. എസ്. നിസാമുദ്ദീനും മഹേഷ് ശുകപുരത്തിനും

April 1st, 2013

അബുദാബി : കലാ-സാംസ്കാരിക കൂട്ടായ്മ യായ ദര്‍ശന സാംസ്കാരിക വേദി യുടെ മൂന്നാമത് പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

പ്രവാസി സമൂഹ ത്തിനിടയില്‍  സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങള്‍ പത്ര വാര്‍ത്ത കളിലൂടെ നിയമ ബോധ വത്കരണം നടത്തിയതിന് ‘ഗള്‍ഫ് മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ ബി. എസ്. നിസാമുദ്ദീന്‍, യു. എ. ഇ. യിലെ കലാ-സാംസ്കാരിക വേദി കളില്‍ വാദ്യ-മേള രംഗത്ത് കഴിവ് തെളിയിച്ച ചെണ്ട വിദ്വാന്‍ മഹേഷ് ശുകപുരം എന്നിവര്‍ക്കാണ് പുരസ്കാരം.

chenda-artist-mahesh-shukapuram-ePathram

ചെണ്ട വിദ്വാന്‍ മഹേഷ് ശുകപുരം

ദര്‍ശന യുടെ അഞ്ചാം വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ച് ഏപ്രില്‍ 5 വെള്ളിയാഴ്ച മുസഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം അത്‌ലറ്റിക് മീറ്റ് ശ്രദ്ധേയമായി
Next »Next Page » കൈരളി കള്‍ച്ചറല്‍ ഫോറം 2013 പ്രവര്‍ത്തനോദ്ഘാടനം »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine