അബുദാബി : യു. എ. ഇ.യിലേക്ക് ഇറക്കു മതി ചെയ്യുന്ന തണ്ണി മത്തനില്‍ എയ് ഡ്സിനു കാരണമാകുന്ന എച്ച്. ഐ. വി. വൈറസ് കുത്തി വെച്ചിട്ടുണ്ട് എന്ന രീതി യില്‍ വ്യാപക മായി നടക്കുന്ന ഊഹാ പോഹ ങ്ങളും പ്രചാരണവും തെറ്റാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
ശാസ്ത്രീയ പരിശോധന കളില്‍ ഇതു തെളിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്ത രാകരുത് എന്നും ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിക്കരുത് എന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി ഇറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
ബ്ളാക്ക്ബറി മെസഞ്ചര്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയ യിലൂടെ യാണ് തണ്ണി മത്തനില്‍ എച്ച്. ഐ. വി. വൈറസ് കുത്തി വെച്ചിട്ടുണ്ട് എന്ന പ്രചാരണം നടന്നത്. സൗദി അറേബ്യ യിലെ പ്രമുഖ ആശുപത്രി യിലെ ഡോക്ടറെ ഉദ്ധരിച്ചായിരുന്നു വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, സൗദി ഡോക്ടറുമായി ബന്ധപ്പെട്ടി രുന്നു. തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയ സജീവ മായതോടെ എളുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നു. അപകട കരമായ രീതി യില്‍ പ്രചാര ണങ്ങള്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും എന്ന്‍ ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതോറിറ്റിയുടെ 800 555 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ മതി എന്നും അധികൃതര്‍ അറിയിച്ചു.
- pma