അബുദാബി : ഗള്‍ഫ് മലയാളി കളുമായി ബന്ധപ്പെട്ട പ്രധാന സംഭവ വികാസ ങ്ങള്‍ ഉള്‍പ്പെടുത്തി, ജയ് ഹിന്ദ് ടി. വി. പ്രത്യേക ഡോക്യു മെന്ററി പുറത്തിറക്കും. ഇതിന്റെ ലോഗോ പ്രകാശനം അബുദാബി യില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
ജയ് ഹിന്ദ് ടി വി യുടെ ഗള്‍ഫ് മേഖല യില്‍ നിന്നുള്ള വാര്‍ത്താധിഷ്ടിത വാരാന്ത്യ പരിപാടി യായ ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്ക് ‘ എന്ന ടെലിവിഷന്‍ ഷോയിലൂടെ സംപ്രേക്ഷണം ചെയ്ത 200 എപ്പിസോഡു കളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിഷയ ങ്ങളും റിപ്പോര്‍ട്ടു കളാണ് സി ഡിയില്‍ ഉള്‍പ്പെടുത്തുക.
പ്രമുഖ വ്യവസായി പത്മശ്രീ സി. കെ. മേനോന്‍ മുഖ്യമന്ത്രി യില്‍ നിന്ന് ലോഗോ ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി കെ. സി. ജോസഫ്, കെ. പി. സി. സി. പ്രസിഡണ്ടും ജയ് ഹിന്ദ് ടി വി പ്രസിഡണ്ടു മായ രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം. പി., എം. ഐ. ഷാനവാസ് എം. പി, ജയ് ഹിന്ദ് ടി. വി. മാനേജിങ് ഡയറക്ടര്‍ എം. എം. ഹസ്സന്‍, ജയ് ഹിന്ദ് ടി. വി. മിഡില്‍ ഈസ്റ്റ് എഡിറ്ററും പരിപാടി യുടെ അവതാര കനുമായ എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, മാധ്യമങ്ങള്‍