അബുദാബി : ക്രാഷ് റിക്കവറി സിസ്റ്റം എന്ന നവീന സംവിധാനം ഉപയോഗിച്ച് വാഹന അപകട ങ്ങളില്‍ പരിക്കേല്‍ക്കുന്ന വരെയും കാറില്‍ കുടുങ്ങുന്ന വരെയും രക്ഷിക്കാന്‍ അബുദാബി പൊലീസ് രംഗത്ത്.
സ്മാര്‍ട്ട് ഡിവൈസു കളുടെയും ഇലക്ട്രോണിക് സംവിധാന ങ്ങളുടെയും സഹായ ത്തോടെയാണ് ഇതിന്‍െറ പ്രവര്‍ത്തനം. അപകട ങ്ങളില്‍ പരിക്കേല്‍ക്കുന്ന വരെ സുരക്ഷി തമായി രക്ഷപ്പെടുത്തു ന്നതിന് അബുദാബി പൊലീസിലെ 12 ഓഫിസ ര്‍മാര്‍ക്ക് വിദഗ്ദ പരി ശീലനവും ലഭിച്ചു. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലാണ് അബുദാബി യിലെ പരിശീലനം നേടിയത്.
അപകട ങ്ങളില്‍ കാറില്‍ കുടുങ്ങി പ്പോകുന്നവരെ സുരക്ഷിതമായി രക്ഷിക്കാനും മറ്റുമുള്ള പരിശീലന മാണ് നേടിയത്. പരമ്പരാഗത വാഹന ങ്ങള്‍ക്ക് പുറമെ പുതിയ സാങ്കേതിക വിദ്യകളും ഇന്ധന ങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹന ങ്ങള്‍ അപകട ത്തില്‍ പെട്ടാലും പരിക്കേല്‍ക്കു ന്നവരെ രക്ഷിക്കാനുള്ള പരിശീലനവും ലഭിച്ചു.
വൈദ്യുതി, പ്രകൃതി വാതകം, സൗരോര്‍ജം എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ സംബന്ധിച്ചാണ് പരിശീലനം ലഭിച്ചത്.
ലോകത്തെ വിവിധ കാറുകളുടെ പ്രവര്‍ത്തന രീതിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് അപകടം ഉണ്ടാകാതെ പരിക്കേല്‍ക്കുന്ന വരെ രക്ഷിക്കാനുമുള്ള സംവിധാനങ്ങള്‍ സംബന്ധിച്ചും പരിശീലനം ലഭിച്ചു. കാറില്‍ കുടുങ്ങിയവരെ രക്ഷിക്കേണ്ട രീതിയും പരിശീലന ത്തിലൂടെ വ്യക്തമായി.
അപകട ങ്ങളില്‍ പെടുന്നവരുടെ രക്ഷിക്കുന്ന തിനൊപ്പം രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കലും പരിശീലന ത്തിന്‍െറ ലക്ഷ്യ മായിരുന്നു. വിവിധ കാറുകളുടെ ഡാറ്റാ ബേസ് അടക്ക മുള്ള ഈ സംവിധാനം വഴി ഓരോ കാറിലും എവിടെ യൊക്കെയാണ് അപകടങ്ങള്‍ പതിയിരിക്കുന്ന തെന്നും മനസ്സിലാക്കാന്‍ സാധിക്കും.
- pma