ബൈത്തുല്‍ റഹ്മ പദ്ധതി : അബുദാബി യില്‍ വിപുലമായ പരിപാടികള്‍

March 4th, 2013

അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കെ. എം. സി. സി. നടപ്പിലാക്കുന്ന ‘ബൈത്തുല്‍ റഹ്മ’ പദ്ധതി യുടെ ഭാഗമായി അബുദാബി കുന്നം കുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, മണ്ഡല ത്തിലെ നിര്‍ധന കുടുംബ ങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ പ്രചാരണാര്‍ത്ഥം അബുദാബി യില്‍ സംഘടിപ്പിക്കുന്ന ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ മാര്‍ച്ച് 7, 8 – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ശൈഖ് ബദര്‍ ഹാരിസ് അല്‍ ഹിലാലി, പ്രമുഖ പ്രാസംഗികന്‍ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍, യുവ പണ്ഡിതന്‍ നവാസ് മന്നാനി തുടങ്ങിയവര്‍ പങ്കെടുക്കും.

(വിവരങ്ങള്‍ക്ക് : റഫീഖ് – 050 566 73 56)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം പാചക ക്ലാസ് തുടങ്ങി

March 3rd, 2013

അബുദാബി: മലയാളി സമാജത്തിന്റെ വനിതാ വിഭാഗം ഒരുക്കുന്ന പാചക ക്ലാസ്സിനു തുടക്കമായി. യു. എ. ഇ. യിലെ പ്രമുഖ പാചക വിദഗ്ധരുടെ നേതൃത്വ ത്തില്‍ എല്ലാ വെള്ളിയാഴ്ചയും രാത്രി 8 മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ പാചക ക്ലാസുകള്‍ ഉണ്ടായിരിക്കും എന്ന് വനിതാ വിഭാഗം കണ്‍വീനര്‍ ജീബ എം. സാഹിബ് അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഏഷ്യ ഹൈ ഫ്ലൈ ഗിഫ്റ്റ് ആന്‍ഡ്‌ പെര്‍ഫ്യൂം ഷോപ്പ് സോനാ നായര്‍ ഉത്ഘാടനം ചെയ്തു

March 2nd, 2013

actress-sona-nair-opening-asia-high-fly-gift-ePathram
അബുദാബി : മുസ്സഫ ശാബിയ (10 ) യില്‍ ‘ഏഷ്യ ഹൈ ഫ്ലൈ ഗിഫ്റ്റ് ആന്‍ഡ്‌ പെര്‍ഫ്യൂം ഷോപ്പ്’ ചലച്ചിത്ര നടി സോനാ നായര്‍ ഉത്ഘാടനം ചെയ്തു. ആദ്യ വില്പന യും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹൈ ഫ്ലൈ കാര്‍ഗോ എം. ഡി. അഷ്‌റഫ്‌ അബ്ദുല്‍ ഷുക്കൂര്‍, സഫീര്‍ അബ്ദുല്‍ ഷുക്കൂര്‍, അജയ് കുമാരപുരം എന്നിവരും സംബന്ധിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും വേണ്ടുന്ന പുതിയ ഫാഷനിലുള്ള തുണി ത്തരങ്ങള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍, വാച്ചുകള്‍ തുടങ്ങിയവ ഈ ഷോപ്പില്‍ ലഭ്യമാണ് എന്നും മുസ്സഫ ശാബിയ യിലെ കാര്‍ പാര്‍ക്കിംഗ് സൌകര്യമുള്ള ഭാഗ ത്താണ് ഈ ഷോപ്പ് എന്നത് കൊണ്ട് കുടുംബ ങ്ങളുമായി വന്നു പര്‍ച്ചേസ് ചെയ്യാന്‍ സൌകര്യപ്രദം ആണെന്നും എം. ഡി. അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ബാഫഖി തങ്ങളും പേരോടും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍

March 2nd, 2013

zainul-abdeen-bafakhi-thangal-ePathram
അബുദാബി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പുത്രനും കാരന്തൂര്‍ സുന്നി മര്‍കസ് വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിത നുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ക്ക് മാര്‍ച്ച്‌ 3 ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍ വെച്ച് സ്വീകരണം നല്‍കും.

സ്വീകരണ പരിപാടി യില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്റര്‍ പ്രസിഡന്റ്റ് ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍. എം. സി. ഗ്രൂപ്പ് നാല് ആശുപത്രികള്‍ ആരംഭിക്കുന്നു

March 2nd, 2013

അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ മേഖല യില്‍ 330 മില്യണ്‍ ഡോളര്‍ മുടക്കി ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍. എം. സി.) ഗ്രൂപ്പ് നാല് പദ്ധതികള്‍ ഉടന്‍ ആരംഭിക്കും എന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അബുദാബി യിലെ അല്‍ജസീറ പ്രദേശത്ത് ‘ബ്രൈറ്റ് പോയന്റ്’ മെറ്റേണിറ്റി ഹോസ്പിറ്റല്‍, മുസഫ യില്‍ മെഡിക്കല്‍ സെന്റര്‍, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ആസ്പത്രി സമുച്ചയം, അബുദാബി ഖലീഫ സിറ്റിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി എന്നിവയാണ് ഉടന്‍ ആരംഭിക്കുന്ന പദ്ധതികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖസ്ര്‍ അല്‍ ഹുസ്ന്‍ വാര്‍ഷിക ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം
Next »Next Page » ബാഫഖി തങ്ങളും പേരോടും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റ്ററില്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine