അബുദാബി : റമദാനില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ എംബസി യുടെ ഔട്ട് സോഴ്‌സിംഗ് ഏജന്‍സിയായ ബി. എല്‍. എസ്. വഴിയും വിവിധ കോണ്‍സുലേറ്റുകള്‍ വഴിയും ആയിരിക്കും നടക്കുക. ജൂലായ് 10 മുതല്‍ പുതുക്കിയ സമയ ക്രമവും നിശ്ചയിച്ചു കൊണ്ട് അബുദാബി ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.
അബുദാബി യിലേയും ദുബായിലേയും ബി. എല്‍. എസ്. സെന്‍ററുകള്‍ രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കും.
അല്‍ഐന്‍ ഇന്ത്യന്‍ അസോസി യേഷന്‍, ദുബായ് കെ. എം. സി. സി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസി യേഷന്‍, ഫുജൈറ ഇന്ത്യന്‍ അസോസി യേഷന്‍, റാക് ഇന്ത്യന്‍ അസോസി യേഷന്‍, ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ അസോസി യേഷന്‍, കല്‍ബ ഇന്ത്യന്‍ അസോസി യേഷന്‍ എന്നീ കേന്ദ്ര ങ്ങളിലെ പാസ്‌പോര്‍ട്ട് സര്‍വീസിന്റെ സമയ ക്രമം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ ആറു വരെയും ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ.