അബുദാബി : ആത്മ സംസ്കരണ ത്തിന്റെ അസുലഭ അവസര ങ്ങളുമായി വീണ്ടും പരിശുദ്ധ റമദാന്‍ വന്നെത്തി. എല്ലാ ആസക്തി കളെയും അകറ്റി നിര്‍ത്താന്‍ നമുക്ക് കരുത്ത് നല്‍കുന്നതാണ് റമദാന്‍. വ്രത ത്തിലൂടെ മനുഷ്യന് ക്ഷമ പരിശീലി പ്പിക്കുകയാണ് ദൈവം. തെറ്റുകളിലേക്ക് നയിക്കുന്ന വികാര വിചാരങ്ങളില്‍ നിന്നും തടയിടാനുള്ള പരിച യാണ് വ്രതം.
എല്ലാവിധ അനാവശ്യ പ്രവർത്തന ങ്ങളിൽ നിന്നും ചിന്ത കളിൽ നിന്നും മുക്ത മായി നന്മകൾ അധികരി പ്പിക്കുന്ന ത്തിലൂടെ മാത്രമേ നോമ്പിലൂടെ ലക്ഷ്യമാക്കുന്ന ആത്മീയ ഉന്നതി നേടാനാവൂ.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാൻ അതിഥി യായി എത്തിയ പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ പേരോട് അബ്ദു റഹിമാന്‍ സഖാഫി, റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമാ നിസ്കാര ത്തിനു ശേഷം മുസഫ ശാബിയ 10 ലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് പള്ളി യില്‍ പ്രഭാഷണം നടത്തി.
കാരുണ്യ ത്തിന്റെ കൈനീട്ടം നടത്തി മാനവ കുലത്തിനു സ്നേഹ ത്തിന്റെ മാതൃക നല്കുന്ന അനുഗ്രഹീത നേതൃത്വ മാണ് യു. എ. ഇ. യുടേത്. തങ്ങളുടെ ജനതയ്ക്ക് ആത്മീയ ചൈതന്യം നല്കുന്നതിന് റമദാന്‍ പ്രഭാഷണങ്ങള്‍ ക്കായി ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും പ്രമുഖരായ പണ്ഡിതരെ കൊണ്ടു വരികയും വിശുദ്ധ ദിനങ്ങളെ ധന്യ മാക്കുന്നതും ശ്രേഷ്ടമാണ് എന്ന് പേരോട് അബ്ദുറഹിമാൻ സഖാഫി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം