അബുദാബി : ചരിത്ര ത്തില്‍ സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വമായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനം, ഇമ യും (ഇന്ത്യന്‍ മീഡിയ അബുദാബി) ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റററും സമുചിത മായി ആചരിക്കുന്നു.
ജൂലായ് 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ ശൈഖ് സായിദിന്റെ അപൂര്‍വ്വ ഫോട്ടോകളും പെയിന്റിംഗ് – കാലിഗ്രാഫി ചിത്ര ങ്ങളു ടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും നടത്തും.
ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത കുമാര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി എന്നിവര്‍ ശൈഖ് സായിദ് അനുസ്മരണം നടത്തും. ചിത്രപ്രദര്‍ശനം ഉച്ച കഴിഞ്ഞ് മൂന്നു വരെ നീണ്ടു നില്‍ക്കും.
ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ മീഡിയാ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍സമദ് അധ്യക്ഷത വഹിക്കും.
ലിംക ബുക്കില്‍ ഇടം പിടിച്ച കാലിഗ്രാഫര്‍ ഖലിലുള്ള ചെംനാട്, ചിത്ര കാരന്മാരായ ഉദയ് റസല്‍പുരം, ഷീനാ ബിനോയ്, ബോബന്‍, കുമാര്‍ ചടയ മംഗലം തുടങ്ങിയ വരുടെ ചിത്രങ്ങളും കെ. എം. സി. സി. കമ്മിറ്റി യുടെ ശൈഖ് സായിദിന്റെ അത്യപൂര്‍വ ചിത്ര ശേഖര വുമാണ് പ്രദര്‍ശിപ്പിക്കുക. സമാപന ച്ചടങ്ങില്‍ ചിത്രകാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയാ അബുദാബി യുടെ ഉപഹാരം സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, യു.എ.ഇ.