അബുദാബി : മോഡല്‍ സ്കൂളില്‍ നിന്ന് കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥി കളും വിജയിച്ചു. സയന്‍സ് വിഭാഗ ത്തില്‍ നിന്ന് ഫാത്തിമ പര്വീന്, ഹാത്തിം നിസാര്‍ അഹമ്മദ് എന്നീ വിദ്യാര്‍ത്ഥി കള്‍ക്കും കൊമേഴ്സ് വിഭാഗ ത്തില്‍ നിന്ന് ഷെറിന് എലിസബത്ത് രാജു വിനും മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
ഫാത്തിമ പര്വീന്, റസന ഹസ്സന് കുഞ്ഞി (കൊമേഴ്സ്) ഗള്‍ഫ് മേഖല യില്‍ ഒന്നാം റാങ്കും ഹാതിം നിസാര്‍ അഹമ്മദ് (സയന്‍സ്), സല്‍മ നസാരി (സയന്‍സ്) യഥാക്രമം മൂന്നും നാലും റാങ്കും നേടി.
ഹയര്‍ സെക്കന്‍ഡറി സയന്‍സ്, കൊമേഴ്സ് വിഭാഗ ങ്ങള്‍ക്ക് ഗള്‍ഫ് മേഖല യില്‍ തന്നെ ഒന്നാം റാങ്കുകള്‍ കരസ്ഥ മാക്കിയത് അബുദാബി മോഡല്‍ സ്കൂളിന് ഇരട്ടി മധുര മായി. സയന്‍സില്‍ പരീക്ഷ എഴുതിയ 56 പേരും കൊമേഴ്സില്‍ പരീക്ഷക്ക് ഇരുന്ന 51 പേരും വിജയിച്ചു.