സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്സ് യൂത്ത്സ് അസോസിയേഷന്‍

June 14th, 2013

അബുദാബി : സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്സ് യൂത്ത്സ് അസോസിയേഷന്‍ യു. എ. ഇ. സോണ്‍ പ്രവര്‍ത്ത നോദ്ഘാടനം അല്‍ഐന്‍ സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്സിനോസ് നിര്‍വഹിച്ചു.

യു. എ. ഇ. യിലെ വിവിധ യാക്കോബായ ദേവാലയ ങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഫാ. വര്‍ഗീസ് അറക്കല്‍, ഫാ. വര്‍ഗീസ് കളപ്പുരക്കല്‍, ഫാ. വര്‍ഗീസ് എന്‍. പൌലോസ്, ഫാ. എം. ജെ. ഡാനിയേല്‍, ഡീക്കന്‍ ജോണ്‍ കാട്ടി പ്പറമ്പില്‍, അരുണ്‍ ജേക്കബ്, റിജോ പി. തോമസ്, അനൂപ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖുത്തുബ മലയാള പരിഭാഷ അബുദാബി യില്‍

June 14th, 2013

അബുദാബി : വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം അബുദാബി യിലെ വിവിധ പള്ളി കളില്‍ ഖുത്തുബ പരിഭാഷയും മയ്യത്ത് നിസ്‌കാരവും നടക്കും.

അബുദാബി അബ്ദുല്‍ ഹാലിഖ് മസ്ജിദില്‍ ഹാരിസ് ബാഖവി കടമേരിയും മുസ്സഫ ഐക്കാഡ് ഏരിയ യില്‍ അബ്ദുല്‍അസീസ് മുസ്‌ല്യാരും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക രക്ത ദാന ദിനാചരണം ദുബായ് കെ. എം. സി. സി. യില്‍

June 14th, 2013

blood-donation-epathram

ദുബായ് : ലോക രക്തദാന ദിനമായ വെള്ളിയാഴ്ച, കെ. എം. സി. സി. യും ബദര്‍ അല്‍ സമ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക രക്തദാന ദിനാചരണവും ബോധ വല്‍ക്കരണ സെമിനാറും രാത്രി 7.30ന് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് നടക്കും.

സെമിനാറില്‍ രക്തദാന ത്തിന്‍റെ ആവശ്യകതയെ കുറിച്ച് ഡോക്ടര്‍ സലീല്‍ വലിയ വീട്ടില്‍ ക്ലാസെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 53 400 25 – 055 79 404 07 – 04 27 27 773

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിക്കറ്റ് ധമാക്ക യില്‍ ശുഐബ് അക്തര്‍

June 13th, 2013

wicket-dhamaka-best-bowler-award-ePathram
അബുദാബി : ശുഐബ് അക്തറിന്റെ അബുദാബി സന്ദര്‍ശനം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി. ഫ്രഷ് ആന്‍ഡ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ‘വിക്കറ്റ് ധമാക്ക ‘യില്‍ മികച്ച ബൗളറെ തെരഞ്ഞെടുക്കുന്ന തിനായി ട്ടാണ് പ്രമുഖ പേസ് ബൗളര്‍ ശുഐബ് അക്തര്‍ എത്തിയത്.

pace-bowler-shuhaib-akhtar-in-abudhabi-wicket-dhamaka-ePathram
അബുദാബി മുസ്സഫ്ഫ യിലെ ഐക്കാഡ് സിറ്റി യിലെ ഫ്രഷ് ആന്‍ഡ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സംഘടി പ്പിച്ച വിക്കറ്റ് ധമാക്ക യില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. മികച്ച ബൗളര്‍ ആയി മഹ്മൂദിനെ തെരഞ്ഞെടുത്തു.

fresh-and-more-wicket-dhamaka-with-shuhaib-akhtar-ePatrham

ഇന്ത്യാക്കാര്‍ അടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശ ത്തോടെ യാണ് അക്തറിനെ വരവേറ്റത്.

ഫ്രഷ് ആന്‍ഡ് മോര്‍ മാനേജര്‍ സക്കറിയ, ഏരിയാ മാനേജര്‍ അബ്ദുള്ള, മീഡിയാ കോഡിനേറ്റര്‍ റിയാസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആബിദ് പാണ്ട്യാല അവതാരകാനായി എത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസ് ഫെസ്റ്റ് അബുദാബിയില്‍

June 12th, 2013

philippines-lulu-fest-2013-ePathram
അബുദാബി : ഖാൽദിയ മാളിലെ ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ഫിലിപ്പൈൻസ് ഫെസ്റ്റ് തുടങ്ങി. ഫിലിപ്പൈൻസിന്റെ ഭക്ഷണ വിഭവ ങ്ങള്‍ ലോക ജനത യിലേക്ക് എത്തിക്കുന്ന തിനായി ഒരുക്കുന്ന ഫിലിപ്പൈൻസ് ഫെസ്റ്റ് ഒരാഴ്ച നീണ്ടു നില്‍ക്കും.

philippines-ambassedor-at-lulu-fest-2013-ePathram
ഖാൽദിയ മാളിലെ ലുലു ഔട്ട്‌ ലെറ്റിൽ നടന്ന ചടങ്ങിൽ യു. എ. ഇ. യി ലെ ഫിലിപ്പൈൻസ് അംബാസഡർ ഗ്രേസ് റലൂസിയോ പ്രിൻസിയ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.

എം. കെ. ഗ്രൂപ്പ്‌ എക്സി. ഡയറക്റ്റർ അഷ്‌റഫ്‌ അലി, റീജ്യനൽ ഡയറക്റ്റർ ഓപറേഷൻസ് അബൂ ബക്കർ, മീഡിയ മാനേജർ നന്ദകുമാർ തുടങ്ങി വരും വ്യാപാര രംഗത്തെ നിരവധി പ്രമുഖരും സംബന്ധിച്ചു.

ഫിലിപ്പൈൻസിന്റെ ഭക്ഷണ വിഭവങ്ങൾ നിറഞ്ഞ വിവിധ സ്റ്റാളുകളും ഫെസ്റ്റിലിൽ ഒരുക്കിയ ഭീമന്‍ കേക്കും സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. ഈ മാസം18നു ഫിലിപ്പൈൻസ് ഫെസ്റ്റ് സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷാര്‍ജ കെ എം സി സി അടിയന്തിര യോഗം വ്യാഴാഴ്ച
Next »Next Page » വിക്കറ്റ് ധമാക്ക യില്‍ ശുഐബ് അക്തര്‍ »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine