അബുദാബി : ഗള്‍ഫിലെ സാമൂഹിക സാംസ്കാരിക രംഗത്ത് കേരള ത്തിന്റെ കയ്യൊപ്പായ കേരള സോഷ്യൽ സെന്ററിന്റെ 2013- 14 ലെ ഭരണ സമിതി നിലവില്‍ വന്നു.
പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ട്രഷറർ ടി. എം. ഫസലുദ്ദീൻ, വൈസ് പ്രസിഡന്റ് സുനീര്‍, ജോയിന്റ് സെക്രട്ടറി മാരായി മെഹബൂബ് അലി, ബിജിത്കുമാർ, അസ്സിസ്റ്റന്റ് ട്രഷറർ അഷറഫ് കൊച്ചി, സാഹിത്യ വിഭാഗം സെക്രട്ടറി മാരായി ചന്ദ്ര ശേഖരൻ, റഫീഖ് സക്കറിയ, കലാ വിഭാഗം സെക്രട്ടറി രമേശ് രവി, ഓഡിറ്റർ മാരായി മണിക്കുട്ടന്‍, ഫൈസൽ ബാവ (മീഡിയാ കോഡി നേറ്റര്‍), കായിക വിഭാഗം സെക്രട്ടറി പി. കെ. നിയാസ്, ലൈബ്രേറി യൻ ഹർഷൻ, വെൽ ഫെയർ കണ്‍വീനർ ടെറന്‍സ് ഗോമസ് എന്നിവരെ തെരഞ്ഞെടുത്തു.
അബുദാബി നഗര മദ്ധ്യത്തില്‍ (ഷാബിയ മദീനാ സായിദില്‍) സ്വന്തം കെട്ടിട ത്തില്‍ പ്രവര്‍ത്തി ക്കുന്ന കെ. എസ്. സി. ക്ക് നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗ ത്തില്‍ അബുദാബി സോഷ്യല്‍ മന്ത്രാലയ പ്രതിനിധി കളുടെ സാന്നിധ്യ ത്തില്‍ എതിരില്ലാതെ യാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.
മലയാളി സംഘടന യാണെങ്കിലും തമിഴരും വടക്കെ ഇന്ത്യക്കാരും ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, സുഡാന്‍ തുടങ്ങിയ രാജ്യ ങ്ങളിലെ പ്രവാസികളും കേരള സോഷ്യല്‍ സെന്ററിലെ സൗകര്യ ങ്ങള്‍ പ്രയോജന പ്പെടുത്തുന്നു.