അബുദാബി : എറണാകുളം ജില്ലാ പ്രവാസി കൂട്ടായ്മ ‘കൊച്ചിനൈറ്റസ്’ ഒരുക്കുന്ന ഇഫ്താര്‍ സംഗമം ജൂലായ് 22 തിങ്കളാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. വിവരങ്ങള്‍ക്ക് : 050 611 88 18
അബുദാബി : എറണാകുളം ജില്ലാ പ്രവാസി കൂട്ടായ്മ ‘കൊച്ചിനൈറ്റസ്’ ഒരുക്കുന്ന ഇഫ്താര്‍ സംഗമം ജൂലായ് 22 തിങ്കളാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. വിവരങ്ങള്‍ക്ക് : 050 611 88 18
- pma
വായിക്കുക: സംഘടന

അബുദാബി : ഈ വർഷ ത്തിന്റെ ആദ്യ പകുതി യിൽ പതിനഞ്ചു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം ഗതാഗത നിയമ ലംഘന ങ്ങൾ നടന്നതായി അബുദാബി പോലീസ് അറിയിച്ചു. അമിത വേഗത യാണ് ഗതാഗത നിയമ ലംഘന ങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടത്.
ലൈസന്‍സ് പുതുക്കാതിരിക്കല്‍, ഗതാഗതം തടസ്സ പ്പെടുത്തല്‍, റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ യാണ് മറ്റ് നിയമ ലംഘന ങ്ങളില്‍പ്പെട്ടത്. ട്രാഫിക് റെഡ് സിഗ്നല്‍ ക്രോസ്സ് ചെയ്യുന്നതും, ഇന്‍ഡിക്കേഷന്‍ ഉപയോഗിക്കാതെ പെട്ടെന്ന് വാഹന ങ്ങള്‍ തിരിക്കുന്നതും വാഹന ങ്ങള്‍ തമ്മിൽ കൃത്യ മായ അകലം പാലിക്കാത്തതും അപകട ങ്ങള്‍ക്ക് കാരണമാകുന്നു.
2013 ജനുവരി മുതൽ മെയ് വരെ 15,69,409 ഗതാഗത നിയമ ലംഘന ങ്ങളാണ് നടന്നത്. 132 പേരാണ് വാഹന അപകട ങ്ങളില്‍ മരിച്ചത്. 146 പേർക്ക് ഗുരുതര മായി പരുക്കേറ്റി ട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയള വുമായി താരതമ്യ പ്പെടുത്തു മ്പോള്‍ റോഡ് അപകട ങ്ങളില്‍ മരിച്ച വരുടെ എണ്ണ ത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായതായും അബുദാബി പോലീസ് അറിയിച്ചു.
വാഹന അപകടങ്ങള്‍ കുറക്കുന്നതിനും 2030 ഓടെ അപകട മരണ ങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമിട്ട് അഞ്ചിന പരിപാടി ആരംഭിക്കും. വേഗത നിയന്ത്രി ക്കുന്നത് അടക്കം ഈ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
- pma

അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് യു. എ. ഇ. യിലെ ഏറ്റവും ശ്രദ്ധേയമായ ഇഫ്താര്‍ കേന്ദ്ര മായി മാറുന്നു. നോമ്പ് തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിൽ ഇഫ്താറിന് എത്തിയത് 1,70,000 ത്തോളം ആളുകളാണ്. ലോക ത്തിന്റെ നാനാ ഭാഗ ങ്ങളിൽ നിന്നുള്ള പ്രവാസി കളുടെയും സ്വദേശികളുമായ വിശ്വാസി കളുടെ വൻതിരക്കാണ് കഴിഞ്ഞ ദിവസ ങ്ങളിൽ ഇവിടെ കാണാന്‍ കഴിഞ്ഞത്.
ഓരോ ദിവസവും ശരാശരി ഇരുപതിനായിര ത്തോളം ആളുകളാണ് നോമ്പു തുറക്കായി ഇവിടെ എത്തുന്നത്. അബുദാബി സായുധ സേന ഓഫീസേഴ്‌സ് ക്ലബ്ബില്‍ തയാറാക്കുന്ന ഭക്ഷണമാണ് ഇഫ് താറി നായി വിതരണം ചെയ്യുന്നത്. പോലീസ്, ഹെല്‍ത്ത്, ട്രാഫിക് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങുന്ന പ്രത്യേക കമ്മിറ്റി യാണ് നോമ്പു തുറക്കും അനുബന്ധ കാര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇവിടെ ഒരുക്കി യിരിക്കുന്ന 15 ഓളം ശീതീകരിച്ച ടെന്റുകളി ലാണ് നോമ്പു തുറ നടക്കുന്നത്.
റമദാൻ നോമ്പ് രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ കൂടുതൽ വിശ്വാസി കളെയാണ് പ്രതീക്ഷിക്കുന്നത്.
- pma
അബുദാബി : ഷാര്‍ജ യില്‍ അനധികൃത മായി ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ ഷാര്‍ജ പോലിസിലെ രഹസ്യാന്വേഷണ വിഭാഗം അതി വിദഗ്ധ മായി അറസ്റ്റ് ചെയ്‌തു.
പിടിയിലായവര്‍ ബംഗ്ലാദേശ് സ്വദേശി കളാണ്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ യിലെ മൂന്നു താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന യിലാണ് ഇവര്‍ പിടിയിലായത്.
ഷാര്‍ജ പോലീസിനു ലഭിച്ച രഹസ്യ വിവര ത്തിന്‍റെ അടിസ്ഥാന ത്തില്‍ വ്യക്തമായ തെളിവു കളെല്ലാം ശേഖരിച്ചതിനു ശേഷമാണ് പരിശോധന നടത്തുകയും അറസ്റ്റ് രേഖ പ്പെടുത്തു കയും ചെയ്തത്. കസ്റ്റഡി യില്‍ എടുത്ത പ്രതികളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറി.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍,അബുദാബി.
- pma
വായിക്കുക: കുറ്റകൃത്യം, ഷാര്‍ജ

മസ്‌കറ്റ് : സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ നാല്‍പ്പത്തി മൂന്നാം നവോത്ഥാന ദിനം പ്രമാണിച്ച് ജൂലായ് 23 ചൊവ്വാഴ്ച ഒമാന്‍ സര്‍ക്കാര്‍ മന്ത്രാലയം, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖാപിച്ചു.
സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ക്കും ജൂലായ് 23 ന് അവധി ആയിരിക്കുമെന്ന് ഒമാന്‍ മാനവ വിഭവ മന്ത്രി അബ്ദുള്ള നാസ്സര്‍ ബഖ്രി പ്രഖ്യാപിച്ചു. 1970 ജൂലായ് 23 നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അല്‍ സൈദ് ഒമാന്റെ ഭരണം ഏറ്റെടുത്ത്.
- pma
വായിക്കുക: ഒമാന്‍