അബുദാബി : അബുദാബി യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുടെ വാര്‍ഷിക ജനറല്‍ ബോഡി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്നു.
ഇമ യുടെ കഴിഞ്ഞ ഒരു വര്‍ഷ ക്കാലത്തെ പ്രവര്‍ത്തന ങ്ങളെ വിലയിരുത്തി. അബുദാബി യിലെ മലയാളീ സമൂഹത്തിലും സാംസ്കാരിക രംഗത്തും മാധ്യമ പ്രവര്‍ത്തകരുടെ സജീവ മായ ഇടപെടലു കളിലൂടെ സാംസ്കാരിക രംഗത്ത് ഇമയുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
ആഗിന്‍ കീപ്പുറം, പി. എം. അബ്ദുല്‍ റഹിമാന്‍
തുടര്‍ന്ന് പഴയ കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് : ടി. എ. അബ്ദുല്‍ സമദ് (മലയാള മനോരമ), വൈസ് പ്രസിഡണ്ട് : ആഗിന്‍ കീപ്പുറം (അമൃത ന്യൂസ്), ജനറല്‍ സെക്രട്ടറി : അനില്‍ സി. ഇടിക്കുള (ദീപിക), പ്രസ് സെക്രട്ടറി : പി. എം. അബ്ദുല്‍ റഹിമാന്‍ (ഇ -പത്രം, ജയ് ഹിന്ദ് ന്യൂസ്), ജോയിന്റ് സെക്രട്ടറി :സിബി കടവില്‍ (ഏഷ്യാനെറ്റ് ന്യൂസ്), ട്രഷറര്‍ : ഇ. പി. ഷഫീഖ് (ഗള്‍ഫ് മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു.
ഇ. പി. ഷഫീഖ്, സിബി കടവില്‍
എക്സിക്യുട്ടീവ് അംഗങ്ങളായി ടി. പി. ഗംഗാധരൻ (മാതൃഭൂമി), ഹഫ്സല്‍ അഹമ്മദ് (അമൃത ന്യൂസ്), ജോണി ഫൈന്‍ആര്‍ട്സ് (കൈരളി ടി.വി.), മനു കല്ലറ (ഏഷ്യാനെറ്റ് ന്യൂസ്), മുനീര്‍ പാണ്ട്യാല (സിറാജ്), മീര ഗംഗാധരൻ (ഏഷ്യാനെറ്റ് റേഡിയോ), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക)എന്നിവരെയും തെരഞ്ഞെടുത്തു.
അബുദാബി മേഖല യിലെ വാര്‍ത്തകളും അറിയിപ്പുകളും ima dot abudhabi at gmail dot com എന്ന ഇ-മെയില്‍ വിലാസ ത്തില്‍ അയക്കാവുന്നതാണ്.