മക്ക : ഗള്‍ഫിലെ ഏറ്റവും വലിയ തൊഴില്‍ പ്രശ്നം ആയി തീര്‍ന്ന സൗദി അറേബ്യ യിലെ നിതാഖാത്, ഹുറൂബ് പ്രശ്നത്തില്‍ മക്കാ ഗവര്‍ണര്‍ ശൈഖ് ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ കുമാരനുമായി ജിദ്ദ യിലെ കൊട്ടാര ത്തില്‍ വെച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച നടത്തി.
നിയമ ക്കുരുക്കില്‍ അകപ്പെട്ട ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുകയും ഇതുസംബന്ധ മായി ഖാലിദ് രാജകുമാരന് മെമ്മോറാണ്ടവും സമര്‍പ്പിച്ചു.
നിതാഖാത് രാജ്യ ത്തിന്റെ തൊഴില്‍ നിയമ വ്യവസ്ഥയുടെ ഭാഗ മാണെന്നും സൗദി സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഇന്ത്യന്‍ ജനതക്ക് ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു. നിയമത്തിനു വിധേയ മായി തൊഴില്‍ നഷ്ടപ്പെട്ട വര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുതാര്യമായ നിയമ നടപടി കള്‍ കൈ ക്കൊള്ളു മെന്നും നിതാഖാത് പ്രശ്‌നം അനുഭാവ പൂര്‍വം പരിഗണിക്കു മെന്നും അമീര്‍ പറഞ്ഞു.
മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശൈഖ് മുഹമ്മദ് റഫീഖ് ഗാമന്‍ എന്നിവര്‍ സംബന്ധിച്ചു.