അബുദാബി : എസ്. എസ്. എഫ്. നാല്‍പ്പതാം വാര്‍ഷിക സമ്മേളന ത്തോടു അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘പ്രവാസി യുവജന സാംസ്കാരിക സമ്മേളനം’ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ്. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം ചെയ്തു.
‘സമരമാണ് ജീവിതം’ എന്ന പ്രമേയ വുമായി ഈ മാസം 26, 27, 28 തിയ്യതി കളില്‍ എറണാകുള ത്ത് നടക്കുന്ന എസ്. എസ്. എഫ്. നാല്പതാം വാര്‍ഷിക സംസ്ഥാന സമ്മേളന ത്തിന്റെ വിഷയം അവതരിപ്പിച്ചു കൊണ്ടാണ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം ചെയ്തത്.
സമരം എന്നത് കൊണ്ട് നശീകരണ സ്വഭാവമുള്ള തല്ല എന്ന് എസ് എസ് എഫിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടു കാല പ്രവര്‍ത്തന ങ്ങള് തെളിയിക്ക പ്പെട്ടതാണ്. ന്യായമായ അവകാശ ങ്ങള് നേടി എടുക്കുന്നതിലും എസ് എസ് എഫ് വിജയിച്ചിട്ടുണ്ട്. തികച്ചും നിര്‍മാണാത്മ കമായ പ്രവര്‍ത്തന രീതി കൈ മുതലാക്കിയ ഏക വിദ്യാര്‍ഥി യുവജന പ്രസ്ഥാന മാണ് എസ് എസ് എഫ് എന്ന് കാലം തെളിയിച്ച വസ്തുതയാണ് എന്നും അദ്ദേഹം പറഞ്ഞു.
വര്‍ത്തമാന കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഭീതിതമാണ്. രാജ്യത്തിന് അപമാന കരമായ ഡല്‍ഹി സംഭവം ആവര്‍ത്തിക്ക പ്പെടുന്നു. മദ്യ മാണ് സര്‍വ നാശ ത്തിന്റെയും സര്‍വ വിപത്തിന്റെയും അടിസ്ഥാന കാരണം.
മദ്യം നിരോധിക്കാന്‍ സര്‍ക്കാറുകള്‍ തയാറാവുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ ലഭ്യത ഉറപ്പു വരുത്തുന്ന രീതിയില്‍ പുതിയ മദ്യശാല കള്‍ക്ക് അനുമതി നല്കി ക്കൊണ്ടിരിക്കുക യുമാണ്. എങ്ങും അക്രമവും അരാജകത്വവും വ്യാപിക്കുന്നു. സൈബര്‍ കുറ്റ കൃത്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. നമ്മുടെ നാടും നഗരവും വഷളാവുന്ന അവസര ത്തില്‍ നേരിന്റെയും നെറിവിന്റെയും വഴി തെളിച്ചവര്‍ നിസ്സഹായ രാവുകയോ അപരാധി കളുടെ ഭാഗമാകു കയോ ചെയ്യുന്ന അവസര ത്തിലാണ് നമ്മുടെ നല്ല സംസ്കാര ത്തിന്റെയും സമീപന ത്തിന്റെയും വീണ്ടെടു ക്കലിനായി ഒരു വിളക്കു മാടമായി എസ് എസ് എഫ് ‘സമരമാണ് ജീവിതം’ എന്ന പ്രമേയ വുമായി സമൂഹ ത്തിലേക്ക് ഇറങ്ങുന്നത്.
ഉസ്മാന് സഖാഫി അധ്യക്ഷത വഹിച്ചു. സംഘടനാ സാരഥികളായ മുസ്തഫ ദാരിമി, പി. വി. അബൂബക്കര്‍ മൗലവി, പി. കെ. ഉമര്‍ മുസ്ലിയാര്, സിദ്ദീഖ് അന്‍വരി, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റശീദ്, ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പ്രസിഡന്റ് ടി. പി. ഗംഗാധരന്, ഇമ പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, സമാജം പ്രതിനിധി കെ. എച്ച്. താഹിര്‍, കെ. എസ്. സി. പ്രതിനിധി സഫറുല്ല പാലപ്പെട്ടി, സമദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
അബുദാബി യിലെ വിവിധ മേഖല കളില്‍ പ്രവാസി സമൂഹ ത്തിന്റെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി കര്‍മ നിരതരും സേവന സന്നദ്ധ രുമായ 433 അംഗ ഐ ടീമിനെ (eye team) ഹമീദ് ഈശ്വര മംഗലം സമൂഹ ത്തിന് സമര്‍പ്പിച്ചു. ഹമീദ് പരപ്പ സ്വാഗതവും അബ്ദുല്‍ബാരി പട്ടുവം നന്ദിയും പറഞ്ഞു.