അബുദാബി : കേരള സോഷ്യൽ സെന്റര്‍ അതിന്റെ പ്രവർത്തന മികവിന്റെ നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സാംസ്കാരിക രംഗത്തും സാമൂഹ്യ രംഗത്തും മലയാളി സംഘടന കളിൽ ഏറ്റവും തലയെടു പ്പോടെ നില്ക്കുന്ന കെ എസ് സി യുടെ നാല് പതിറ്റാണ്ട് പിന്നിടുന്ന വേള യിൽ ഒരു വര്‍ഷം നീണ്ടു നില്കുന്ന പരിപാടിക്ക് തുടക്കമിടുക യാണ് അതിന്റെ ഭാഗമായി “സാംസ്കാരിക സമന്വയ ത്തിന്റെ നാല് പതിറ്റാണ്ട്” എന്ന ശീർഷക ത്തിൽ ലോഗോ പ്രമുഖ വ്യവസായി ഗണേഷ് ബാബു, ഈദും ഇശലും എന്ന സംഗീത വിരുന്നിൽ വെച്ച് പ്രകാശനം ചെയ്തു.
കലാ സാഹിത്യ സംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഭാഷാ സെമിനാർ, വേനൽതുമ്പികൾ സമ്മര്‍ ക്യാമ്പ്, ജിമ്മി ജോര്‍ജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റ്, ചിത്ര പ്രദർശനങ്ങൾ, കലോത്സവം, ചലച്ചിത്രോത്സവം,സംഗീത വിരുന്നുകൾ, കേരളോത്സവം,നാടകോത്സവം, ശാസ്ത്ര സെമിനാർ, ശാസ്ത്ര മേള, ഓണാഘോഷം, ഓണസദ്യ, മെഡിക്കൽ ക്യാമ്പുകൾ, ജീവ കാരുണ്യ പ്രവർത്തങ്ങൾ, പ്രവാസി കളുടെ ക്ഷേമ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പരിപാടി കളോടെ ഈ പ്രവര്‍ത്തന വര്‍ഷ ത്തിലെ ആഘോഷം വിപുല മാക്കുകയാണ് ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, സംഘടന