ദുബായ് : ഇന്ത്യൻ സമൂഹ ത്തിന്റെ പ്രശ്ന ങ്ങളിൽ ഇട പെടുന്നതിൽ കെ.എം.സി. സി.എന്നും മുൻപന്തി യിലാണെന്നും പ്രതിബദ്ധത യോടെയുള്ള സാമൂഹ്യ പ്രവർത്തനം ഈ കൂട്ടായ്മയെ പ്രവാസി സംഘടന കൾക്കിടയിൽ ഒരു നെടും തൂണായി മാറ്റി യിട്ടുണ്ടെന്നും ഇന്ത്യൻ കോണ്‍സുൽ ജനറൽ സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. കോണ്‍സു ലേറ്റുമായി സഹകരിച്ചു കെ. എം. സി. സി. ചെയ്തിട്ടുള്ള പ്രവർത്തന ങ്ങൾ അഭിനന്ദനാർഹ മാണെന്നും പരസ്പര സഹകരണ ത്തോടെ ഇനിയും കൂടുതൽ ചെയ്യാൻ നമുക്കാവു മെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ദുബായ് കെ. എം. സി. സി.യുടെ കോണ്‍സുലർ സേവന ങ്ങൾക്കായി സബക്ക യിൽ സജ്ജ മാക്കിയ പുതിയ സെൻറർ ഉൽഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
വർഷ ങ്ങളായി പാസ്സ്പോർട്ട് സേവന ങ്ങൾ നൽകി വരുന്ന നില വിലുള്ള കെട്ടിട ത്തിൻറെ ഒന്നാം നിലയിൽ വിപുല മായ സൌകര്യ ങ്ങളോടെ ഒരുക്കിയ വിശാലമായ സെൻറർ വഴി പൊതു ജന ങ്ങൾക്ക് സൌകര്യ പ്രദവും മെച്ച പ്പെട്ടതുമായ സേവനം നൽകാന്‍ ആവുമെ ന്നും ബി. എൽ. എസ് ന്റെ സഹകരണ ത്തോടെ കൌണ്ട റുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമ ങ്ങൾ നടന്നു വരുന്നതായും കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.
വർണ്ണ ശബളമായ ചടങ്ങിൽ അൻവർ നഹ അധ്യക്ഷത വഹിച്ചു. ടീ. പി. മഹമൂദ് സ്വാഗതവും ഇബ്രാഹിം മുറി ചാണ്ടി നന്ദിയും പറഞ്ഞു. പി. എ. ഇബ്രാഹിം ഹാജി, കെ. എം. ഷാജി എം. എൽ. എ, ഇബ്രാഹിം എളേറ്റിൽ, ബി. എൽ. എസ്. പ്രതിനിധി കളായ ഉമേശ്, നൈജൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് വെന്നിയൂർ, മുഹമ്മദ് വെട്ടുകാട്, അഡ്വ. സാജിദ് അബൂബക്കർ, നാസർ കുറ്റിച്ചിറ ഹനീഫ് കൽമാട്ട സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, നിയമം