ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ യായ ഫോസയും സംയുക്തമായി സംഘടിപ്പിച്ച ‘അമ്മയ്ക്കൊരുമ്മ’ ദുബായിലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ പരിപാടി ഉത്ഘാടനം ചെയ്തു. അമ്മമാരോടും കുടുംബ ത്തിലെ മുതിര്‍ന്നവരോടും ഉള്ള കടമകളെ പറ്റി നാം എന്നും ബോധവാന്മാര്‍ ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് കെയര്‍സൊസൈറ്റി പ്രതിനിധി കളായ യൂനുസ് ടി. കെ., പ്രമോദ് എന്നിവര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.
തുടർന്ന് ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ അടക്കം വിവിധ കലാ പരിപാടികള്‍, ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനവും മാജിക് ഷോ യും അവതരിപ്പിച്ചു.
ദീപിക നായര്‍, ആനന്ദ് ജെ.കൃഷ്ണന്‍, അമല്‍ പ്രശാന്ത് എന്നിവര്‍ ചിത്ര രചനാ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. മലയില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹാഷിം പുന്നക്കല്‍ സ്വാഗതവും ഷിരോജ് ഇയ്യക്കാട് നന്ദിയും പറഞ്ഞു .